ജപ്പാനില്‍ ആണവ അടിയന്തിരാവസ്ഥ

ജപ്പാന്‍ സര്‍ക്കാര്‍ ആണവ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Fukushima ആണവ നിലയത്തിന്റെ ശീതീകരണി തകരാറിലായതിനേ തുടര്‍ന്ന് സമീപത്തുള്ള 2,000 ആള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചു. രാജ്യത്തെ 55 ആണവ നിലയങ്ങളില്‍ 11 എണ്ണം അടച്ചിട്ടു. Onagawa ആണവനിലയത്തിന്റെ ടര്‍ബൈന്‍ കെട്ടിടത്തില്‍ തീപിടിച്ചു.

നിലയത്തിന്റെ ഭിത്തികള്‍ തകര്‍ന്നു വീണു. ശീതീകരണി തകരാറിലായതു കൊണ്ട് റിയാക്റ്റര്‍ കോര്‍ ഉരുകാനുള്ള സാധ്യതയുണ്ടെന്ന് അധികാരികള്‍ പറഞ്ഞു. റിയാക്റ്ററിനുള്ളില്‍ മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. സാധാരണയുള്ളതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ മര്‍ദ്ദം. ആണവ ബാഷ്പം പുറത്തുവിട്ടുകൊണ്ട് മര്‍ദ്ദം ക്രമീകരിക്കാന്‍ ശ്രമിക്കുന്നു എന്ന് ജപ്പാനിലെ Nuclear and Industrial Safety Agency പറഞ്ഞു. അവര്‍ സമീപ പ്രദേശത്ത് അണുവികിരണ നില പരിശോധിക്കുന്നുണ്ട്.

റിയാക്റ്ററിലെ പ്രശ്നം അണുവികിരണം പുറത്തുവിട്ടിട്ടുണ്ട്. Fukushima Daiichi ന്റെ യൂണിറ്റ് 1 സാധാരണയില്‍ നിന്ന് 8 മടങ്ങ് അധികം അണുവികിരണ നില രേഖപ്പെടുത്തുന്നതായി ജോലിക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. യൂണിറ്റ് 1 കണ്‍ട്രോള്‍ റൂമിന് പുറത്തേ അണുവികിരണ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ യൂണിറ്റ് 1 ഇപ്പോള്‍ 1,000 ഇരട്ടി വികിരണമേല്‍ക്കുന്നു.

news.yahoo.com

നമുക്ക് സുനാമി നിയന്ത്രിക്കാനാവുമോ? ഇല്ല.
നമുക്ക് സുരക്ഷിതമായ ഊര്‍ജ്ജ സ്രോതസ്സുകള്‍ തെരഞ്ഞെടുക്കാനാവുമോ? കഴിയും.

പിന്നെ എന്തിന് ഈ അപകടകരമായ സാങ്കേതികവിദ്യക്ക് പിറകേ പോകുന്നു? കാരണം നമ്മേ നയിക്കുന്നത് മന്തന്‍ സാമ്പത്തികവിദഗ്ദ്ധരും രാഷ്ട്രീയക്കാരുമാണ്.

ആണവനിലയത്തിന് പകരം അത് ഒരു കാറ്റാടി നിലയമോ സൗരോര്‍ജ്ജ നിലയമോ ആയിരുന്നെങ്കില്‍ ഈ ആപത്കാലത്ത് അനാവശ്യമായ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. അതുപോലെ ഭാവി തലമുറക്കും പ്രശ്നം ഉണ്ടാവില്ല. സൗര-പവന നിലയങ്ങള്‍ വികേന്ദ്രീകൃതമായ micro generation ആയതുകൊണ്ട് നാശം മൊത്തം നിലയത്തെ ബാധിക്കത്തില്ല. സാമ്പത്തികമായും സുരക്ഷിതമാണ്. ശതകോടി ഡോളറ്‍ വിലയുള്ള ആണവ നിലയം ഒരു മണിക്കൂര്‍ പോലും അടച്ചിട്ടാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഓര്‍ക്കുക.

എന്തിന് നാം ഇനിയും ഈ സാങ്കേതികവിദ്യയെ മുന്നോട്ടു കൊണ്ടുപോകുന്നു. ആണവ മാഫിയയുടെ തട്ടിപ്പുകള്‍ മനസിലാക്കുക. അവക്ക് വേണ്ടി പണം മുടക്കാതിരിക്കുക.

രത്നഗിരി ജില്ലയിലെ ജൈതാപൂര്‍ ആണവ നിലയ പ്രൊജക്റ്റ് നിര്‍ത്തലാക്കുക.

ആണവ കള്ളങ്ങള്‍ തള്ളിക്കളയുക.

ഒരു മണ്ടത്തരത്തിനു വേണ്ടി പണം മുടക്കാതിരിക്കുക.

ആണവനിലയം – വെള്ളം ചൂടാക്കാന്‍* ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി.

* ആണവനിലയം എന്നു പറയുമ്പോള്‍ ഒരു തെറ്റിധാരണ ഉണ്ടാകും. യുറേനിയം ഒരു പാത്രത്തില്‍ വെച്ചിട്ട് രണ്ട് ഇലക്ട്രോഡുകള്‍ അതിലേക്ക് കുത്തിവെച്ചാല്‍ താനേ വൈദ്യുതി ഇങ്ങ് ഒഴുകിയെത്തും എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അങ്ങനെയല്ല. ആണവ പ്രവര്‍ത്തനം നടക്കുമ്പോള്‍ അതി തീവൃമായി വികിരണങ്ങള്‍ പുറത്തുവിടും. ഗാമാ, ഇന്‍ഫ്രാറെഡ്, x-ray, അള്‍ട്രാ വയലറ്റ് തുടങ്ങിയ കിരണങ്ങള്‍ വഴി ഊര്‍ജ്ജം റേഡിയേഷന്‍ വഴി പുറത്തേക്കൊഴുകും. ഇതില്‍ ഇന്‍ഫ്രാറെഡ് ഒഴികെ എല്ലാം ഉപയോഗശൂന്യവും അപകടകരവുമാണ്. അത് പുറത്തുവരുന്നത് തടയാന്‍ വലിയ കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിച്ച് കോറിനെ സംരക്ഷിക്കുന്നു. ഇന്‍ഫ്രാറെഡ് എന്നാല്‍ ചൂട് ആണ്. അതുപയോഗിച്ച് വെള്ളം ചൂടാക്കി നീരാവി ആക്കുന്നു. ഈ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കല്‍ക്കരി നിലയങ്ങളേപ്പോലെ. പക്ഷേ വളരേറെ പണം ചിലവാക്കിയും ജീവജാലങ്ങളുടെ സുരക്ഷിതത്വം പണയപ്പെടുത്തിയും!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )