മുസ്ലീം പുരോഹിതരെ ഉപയോഗിച്ച് മീന്‍പിടുത്തക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു

ജൈതാപൂര്‍ ആണവനിലയത്തിനെതിരെ പ്രതിക്ഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അധികാരികള്‍ മുസ്ലീം പുരോഹിതരെ ഉപയോഗിച്ച് മുസ്ലീം മീന്‍പിടുത്തക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. Nate ഗ്രാമത്തിലേയും Sakhri Nate ഗ്രാമത്തിലേയും മീന്‍പിടുത്തക്കാര്‍ അവരുടെ വള്ളങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടയുന്നതിനാലും നിലയം മത്സ്യസമ്പത്തിന് നാശമുണ്ടാക്കുന്നതിനാലും ഈ പദ്ധതിക്ക് എതിരാണ്. രത്നഗിരി തീരത്തെ മീന്‍പിടുത്തത്തിന്റെ 30% Nate ഗ്രാമത്തില്‍ നിന്നാണെന്ന് അധികാരികള്‍ പറയുന്നു. 350 ബോട്ടുകള്‍ ആണ് അവിടെ കടലില്‍ ഇറങ്ങുന്നത്. അവിടെ മുഴുന്‍ ജനങ്ങളും മുസ്ലീങ്ങളാണ്. Sakhri Nate ഗ്രാമത്തില്‍ വ്യത്യസ്ഥ മതക്കാരുണ്ട്. പല NGO കളുടെ കൂടെ RPI യും ശിവസേനയും പദ്ധതിക്കെതിരെ സമരത്തിലുണ്ട്. Madban, Niveli, Karel, Mithgavane, Varliwada തുടങ്ങിയ അടുത്ത ജില്ലകളിലെ ജനങ്ങളും സരക്കാരുടെ കൂടെയുണ്ട്.

– from indianexpress.com
[രാഷ്ട്രീയക്കാരെ നമുക്ക് വിശ്വസിക്കാനാവില്ല. പണ്ട് എന്‍റോണ്‍ വൈദ്യുതനിലയത്തിനെതിരെ ബിജെപിയും ശിവസേനയും ശക്തമായ പ്രതിക്ഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ എതിര്‍പ്പെല്ലാം മാറ്റി അവര്‍ തന്നെ നിലയം പണിയിപ്പിച്ചു. അവസാനം നഷ്ടം താങ്ങാനാവാത്ത മഹാരാഷ്ട്രാ വൈദ്യുത ബോര്‍ഡ് ബോംബേയിലെ വൈദ്യുതി വിതരണം റിലയന്‍സിന് വിറ്റു. അങ്ങനെ ബോംബേയിലെ കണ്ണായ സ്ഥലങ്ങളെല്ലാം ഗുജറാത്തിയായ അംബാനിയുടെ കൈകളില്‍ എത്തി. ഈ കച്ചവടത്തിനൊക്കെ ഒത്താശചെയ്ത ബിജെപിയും ശിവസേനയും കോടികള്‍ കമ്മീഷനടിച്ചു. പ്രമോദ് മഹാജന്റെ അനുജന് റിലയന്‍സ് ഓഫീസില്‍ ഒരു ലക്ഷം രൂപാ ശമ്പളമുള്ള ജോലി നല്‍കി. അയാള്‍ക്ക് നല്‍കുന്ന പണം ശമ്പളമെന്ന് വിളിക്കാനാവില്ല, ബിജെപിക്കുള്ള ഗുണ്ടാ പടിയായി കണക്കാക്കിയാല്‍ മതി.]

ജൈതാപൂര്‍ സമരക്കാരെ സമ്മേളനം നടത്താന്‍ അനുവദിക്കുന്നില്ല

ജൈതാപൂര്‍ ആണവനിലയത്തിനെതിരെ Jaitapur Nuclear Power Plant (JNPP) പ്രവര്‍ത്തിക്കുന്നവരെ സംഘം ചേരുന്നതില്‍ നിന്ന് രത്നഗിരി പോലീസ് തടഞ്ഞു. സമൂഹത്തിന്റെ ശാന്തത നശിപ്പിക്കുമെന്നാണ് പോലീസിന്റെ ഭാഷ്യം. അതുകൊണ്ട് ആണവനിലയ സൈറ്റില്‍ നിന്ന് 60 km അകലെയുള്ള പവാസ് (Pawas) എന്ന നഗരത്തില്‍ ഒത്തു ചേര്‍ന്നു. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ നടപടികളെക്കുറിച്ചും ഭാവി പരിപാടികളേക്കുറിച്ചും ആലോചിക്കാനാണ് യോഗം വിളിച്ചുകൂട്ടിയത്. ജസ്റ്റീസ്(retd) PB സാവന്ത്, ജസ്റ്റീസ്(retd) BG കോസ്ലേ പടീല്‍, വൈശാലി പടീല്‍ എന്ന മൂന്ന് പ്രവര്‍ത്തകരെ രത്നഗിരി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പോലീസ് തടഞ്ഞു. ജില്ലാ അതിര്‍ത്തിയില്‍ എത്തിയ ഇവരെ പോലീസ് തടഞ്ഞു നിര്‍ത്തി. ജൈതാപൂര്‍ ജില്ലാ മജിസ്റ്റ്രേറ്റ് കഴിഞ്ഞ ആഴ്ച്ചയാണ് ഇവരെ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

– from timesofindia.indiatimes.com

മത-ജാതി ശക്തികളെ കൂട്ടുപിടിച്ച് സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയുക. എല്ലാ വിഭാഗീയതയും നമ്മേ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമാണ്.

രത്നഗിരി ജില്ലയിലെ ജൈതാപൂര്‍ ആണവ നിലയ പ്രൊജക്റ്റ് നിര്‍ത്തലാക്കുക.

ആണവ കള്ളങ്ങള്‍ തള്ളിക്കളയുക.

ഒരു മണ്ടത്തരത്തിനു വേണ്ടി പണം മുടക്കാതിരിക്കുക.

ആണവനിലയം – വെള്ളം ചൂടാക്കാന്‍* ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അപഹാസ്യവും, അപകടകരവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി.

* ആണവനിലയം എന്നു പറയുമ്പോള്‍ ഒരു തെറ്റിധാരണ ഉണ്ടാകും. യുറേനിയം ഒരു പാത്രത്തില്‍ വെച്ചിട്ട് രണ്ട് ഇലക്ട്രോഡുകള്‍ അതിലേക്ക് കുത്തിവെച്ചാല്‍ താനേ വൈദ്യുതി ഇങ്ങ് ഒഴുകിയെത്തും എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അങ്ങനെയല്ല. ആണവ പ്രവര്‍ത്തനം നടക്കുമ്പോള്‍ അതി തീവൃമായി വികിരണങ്ങള്‍ പുറത്തുവിടും. ഗാമാ, ഇന്‍ഫ്രാറെഡ്, x-ray, അള്‍ട്രാ വയലറ്റ് തുടങ്ങിയ കിരണങ്ങള്‍ വഴി ഊര്‍ജ്ജം റേഡിയേഷന്‍ വഴി പുറത്തേക്കൊഴുകും. ഇതില്‍ ഇന്‍ഫ്രാറെഡ് ഒഴികെ എല്ലാം ഉപയോഗശൂന്യവും അപകടകരവുമാണ്. അത് പുറത്തുവരുന്നത് തടയാന്‍ വലിയ കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിച്ച് കോറിനെ സംരക്ഷിക്കുന്നു. ഇന്‍ഫ്രാറെഡ് എന്നാല്‍ ചൂട് ആണ്. അതുപയോഗിച്ച് വെള്ളം ചൂടാക്കി നീരാവി ആക്കുന്നു. ഈ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കല്‍ക്കരി നിലയങ്ങളേപ്പോലെ. പക്ഷേ വളരേറെ പണം ചിലവാക്കിയും ജീവജാലങ്ങളുടെ സുരക്ഷിതത്വം പണയപ്പെടുത്തിയും!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )