ജനം ബാങ്ക് ഒഫ് അമേരിക്കയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു
National People’s Action ന്റെ 600 പ്രവര്‍ത്തകര്‍ Bank of America യുടെ Washington, D.C ബ്രാഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ബാങ്കിന്റെ നികുതി വെട്ടിപ്പാണ് അവരെ പ്രകോപിതരാക്കിയത്. Bank of America, Wells Fargo, Citigroup, JPMorgan Chase, Goldman Sachs, Morgan Stanley തുടങ്ങിയ ബാങ്കിങ്ങ് ഭീമന്‍മാരുടെ ശതകോടിക്കണക്കിന് ഡോളര്‍ വരുന്ന നികുതി വെട്ടിപ്പിനെക്കുറിച്ച് National People’s Action വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം നടത്തിയ പഠനത്തില്‍ ഈ ആറ് ബാങ്കുകള്‍ അവരുടെ ലാഭത്തിന്റെ 11% മാണ് നികുതി നല്‍കിയത്. നിയമപരമായി 35% ആണ് അവര്‍ നല്‍കേണ്ട നികുതി. നികുതി ഒഴുവാക്കുന്നതുവഴി $1300 കോടി ഡോളര്‍ ആണ് അവര്‍ക്ക് ലാഭിക്കാനായത്. 2008 ലെ സാമ്പത്തിക മാന്ദ്യം മൂലം തൊഴില്‍ നഷ്ടപ്പെട്ട 132,000 അദ്ധ്യാപകര്‍ക്ക് രണ്ട് വര്‍ഷം ശമ്പളം നല്‍കാന്‍ വേണ്ട പണം ഇത്രയേ വരൂ എന്ന് National People’s Action പറയുന്നു.
ടോം ക്രൂസ് കൊളറാഡോയില്‍ നികുതി വെട്ടിപ്പ് നടത്തുന്നു
സിനിമാ നടന്‍ ടോം ക്രൂസ്, അദ്ദേഹത്തിന്റെ 248 ഏക്കര്‍ വസ്തുവിന് $400 ഡോളര്‍ നികുതി മാത്രമാണ് നല്‍കുന്നത്. കഷ്ടപ്പെടുന്ന കൃഷിക്കാരന്‍ എന്ന പേരിലാണ് അദ്ദേഹം നികുതി ഇളവ് സമ്പാദിച്ചത്. ടോം ക്രൂസ് അങ്ങനെ നികുതി ഇല്ലാതെ കഴിയുമ്പോള്‍ സംസ്ഥാനം വിദ്യാഭ്യാസ ബഡ്ജറ്റില്‍ നിന്നും $37.5 കോടി ഡോളര്‍ കുറവ് ചെയ്തു.
BP എണ്ണ തുളുമ്പലിന് ശേഷം ആദ്യമായി ആഴക്കടല്‍ എണ്ണ പര്യവേഷണത്തിന് വീണ്ടും അംഗീകാരം
Shell ന് മെക്സികോ ഉള്‍ക്കടലില്‍ എണ്ണ പര്യവേഷണം നടത്താനുള്ള അംഗീകാരം U.S. Department of Interior നല്‍കി. BP എണ്ണ തുളുമ്പലിന് ശേഷം ഇത് ആദ്യമായാണ് പര്യവേഷണത്തിന് അംഗീകാരം നല്‍കുന്നത്. ലൂസിയാന തീരത്തുനിന്ന് 208 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ 3,000 അടി താഴ്ച്ചയില്‍ മൂന്ന് പരീക്ഷണ കിണറുകള്‍ നിര്‍മ്മിക്കാനാണ് പരിപാടി. കടലിലെ എണ്ണ പര്യവേഷണത്തിനായി 13 അപേക്ഷകള്‍ ഇനിയും സര്‍ക്കാരിന്റെ മുന്നിലുണ്ട്. അതേസമയം U.S. Coast Guard മറ്റൊരു എണ്ണ തുളുമ്പലിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. emulsified oil ഉം tar balls ഉം ലൂസിയാന തീരത്ത് അടിഞ്ഞുകൊണ്ടിരിക്കുന്നു എന്ന് Times-Picayune റിപ്പോര്‍ട്ട് പറയുന്നു.