വാര്‍ത്തകള്‍

വാറന്‍ ബഫറ്റ് പറയുന്നു, Trickle-Down Economics പ്രവര്‍ത്തിക്കില്ല എന്ന്

പണക്കാര്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ABC News മായി നടത്തിയ ഒരു അഭിമുഖത്തില്‍ കോടീശ്വരന്‍ Warren Buffett പറഞ്ഞു.
Warren Buffett: “എന്നേപ്പോലെ ഉയര്‍ന്ന നിലയിലുള്ളവര്‍ കൂടുതല്‍ നികുതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് പണം തരൂ, ഞങ്ങളത് ചിലവാക്കും, അത് ഒരു ജലധാര (Trickle-Down) പോലെ താഴേക്ക് ഒഴുകി എല്ലാവരലും എത്തുമെന്നാണ് പണക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍ അത് കുറഞ്ഞ പക്ഷം കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നടന്നിട്ടില്ല. അമേരിക്ക ജനത അത് മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്.”

സ്വര്‍ണ്ണ വില കൂടുന്നതോടൊപ്പം വനനശീകരണവും കൂടുന്നു

പെറുവിലെ ആമസോണ്‍ കാടുകള്‍ സ്വര്‍ണ്ണ വിലയോട് ബന്ധപ്പെട്ടിരിക്കുന്നു. മഞ്ഞ ലോഹം ഖനനം ചെയ്യുന്നവര്‍ കൂടുതല്‍ മരം മുറിച്ച് ഖനികളുടെ വലിപ്പം വര്‍ദ്ധിപ്പിക്കുന്നതാണ് കാരണം. 2003 മുതല്‍ 2009 വരെ കാലയളവില്‍ പഠനം നടത്തിയ രണ്ട് സ്വര്‍ണ്ണ ഖനികളുടെ സമീപത്തുള്ള വനനശീകരണം 6 മടങ്ങാണ് വര്‍ദ്ധിച്ചത്. രണ്ടു വര്‍ഷ കാലയളവില്‍ സ്വര്‍ണ്ണ വില കുടിച്ചുയരുന്നു. അതേ സമയം പ്രതിദിനം 4.5 ഫുട്ബാള്‍ കോര്‍ട്ട് എന്ന തോതിലായിരുന്നു ഈ രണ്ട് പഠന പ്രദേശങ്ങളിലേയും വനനശീകരണം. 2003 -2009 കാലയളവില്‍ 6,600 ഹെക്റ്റര്‍ (16,000 ഏക്കര്‍) കാടാണ് സ്വര്‍ണ്ണ ഖനനത്തിന് വേണ്ടി വെട്ടിമാറ്റിയത്. പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് PLoS One ജേണലിലാണ് .

ഭരണാധികാരി ആരാവണമെന്ന് കോച്ച് തീരുനമാനിക്കും

2010 ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നതിനെക്കുറിച്ച് തങ്ങളുടെ 50,000 ജോലിക്കാര്‍ക്ക് Koch Industries കത്തുകളയച്ചെന്ന് Mark Ames ഉം Mike Elk ഉം Nation മാസികയിലെ ലേഖനത്തില്‍ ആരോപിക്കുന്നു. Koch നല്‍കിയ പാക്കെറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ പേര്, Koch ലോബീയിസ്റ്റില്‍ നിന്നുള്ള ഒരു കത്ത്, കമ്പനിയുടെ വലതു പക്ഷ മടുപ്പുളവാക്കുന്ന പ്രഭാഷണം, Washington Examiner തുടങ്ങിയവ അടങ്ങിയിരുന്നു. Koch കുടുംബവുമായി അടുത്ത ബന്ധമുള്ള കോടിപതി Phil Anschutz ന്റെ പത്രമാണ് Washington Examiner.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s