വാര്‍ത്തകള്‍

ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍

Freedom of Information Act പ്രകാരം ഗ്രീന്‍പീസ് ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ ശേഖരിച്ചു. PolluterWatch Research എന്ന വെബ് സൈറ്റില്‍ അത് ലഭ്യമാണ്. BP ഉദ്യോഗസ്ഥന്‍മാരുടെ കമ്പനിക്കകത്തെ കത്തിടപാടുകള്‍, flight records തുടങ്ങി പല രേഖകളും ഇതിലുണ്ട്. polluterwatch.org

കാലാവസ്ഥാ മാറ്റ അവഗണക്ക് ദശലക്ഷക്കണക്കിന് പണം

2009 ല്‍ Koch കുടുംബം $64 ലക്ഷം ഡോളര്‍ കാലാവസ്ഥാ മാറ്റ അവഗണനാ സംഘങ്ങള്‍ക്ക്(climate denial machine) നല്‍കി. 1997 മുതല്‍ അവര്‍ നല്‍കിയ പണം $5.52 കോടി ഡോളറാണ്. സാമ്പത്തിര രേഖകള്‍ ലഭ്യമായ 2005-2009 അഞ്ചുവര്‍ഷത്തെ കാലയളവില്‍ $3.16 കോടി ഡോളര്‍ ഇങ്ങനെ ചിലവാക്കി. greenpeace.org

“denial machine” എന്നത് ചിന്തകരുടേയും, മുഖ്യധാരാ സംഘങ്ങളുടേയും കൂട്ടായ്മയാണ്. ഫോസില്‍ ഇന്ധന കമ്പനികളാണ് ഇവര്‍ക്ക് പണം നല്‍കുന്നത്. ജനപ്രതിനിധികളേയും ജനങ്ങളേയും കാലാവസ്ഥാ മാറ്റം നടക്കുന്നില്ലെന്നോ അതില്‍ മനുഷ്യന് പങ്കില്ലെന്നൊ എന്ന കള്ളം വിശ്വസിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. Cato Institute, Heritage foundation തുടങ്ങിയ സംഘങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. Koch brothers ഇവരുടെ വലിയ ഒരു ധന സ്രോതസ്സാണ്.

ആഗോള CO2 ഉദ്‌വമനത്തിന്റെ 26% വാണിജ്യത്തില്‍ നിന്നും സേനവനങ്ങളില്‍ നിന്നുമാണ്

വാണിജ്യത്തില്‍ നിന്നും സേനവനങ്ങളില്‍ നിന്നുമുള്ള CO2 ഉദ്‌വമനം 1990 ല്‍ മൊത്തം ഉദ്‌വമനത്തിന്റെ 20% വരുന്ന 4.3 Gt(ഗിഗാ ടണ്‍) CO2 ആയിരുന്നു. 2008 ആയപ്പോഴേക്കും അത് 26% ആയി വര്‍ദ്ധിച്ച് 7.8 Gt CO2 ആയി. Proceedings of the National Academy of Sciences (PNAS) ല്‍ പ്രസിദ്ധീകരിച്ച ജര്‍മ്മനിയിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം ആണ് ഇത് വെളിപ്പെടുത്തിയത്.

അന്താരാഷ്ട്ര വാണിജ്യം മൂലമുള്ള ഉദ്‌വമനം കണക്കാക്കാന്‍ 113 ലേയും 57 സാമ്പത്തിക മേഖലകളില്‍ നിന്നുമുള്ള 1990 മുതല്‍ 2008 വരെയുള്ള CO2 ഉദ്‌വമനത്തിന്റെ ഡാറ്റാബേസ് വികസിപ്പിച്ചു. വികസിത രാജ്യങ്ങളുടെ ഉപഭോഗം മൂലമുള്ള ഉദ്‌വമനം പ്രാദേശിക ഉദ്‌വമനത്തേക്കാള്‍ വളരേറെ ഉയര്‍ന്നതാണെന്ന് കണ്ടെത്തി. ഊര്‍ജ്ജ ഉപഭോഗം കുറവായ ഉത്പാദന മേഖല ഈ മാറ്റത്തില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങളില്‍ നിന്ന് വികസ്വര രാജ്യങ്ങളിലേക്കുള്ള വ്യാപാരം മൂലമുള്ള CO2 ഉദ്‌വമനം 1990 ല്‍ 0.4 Gt CO2 ആയിരുന്നത് 2008 ല്‍ 1.6 Gt CO2 ആയാണ് വര്‍ദ്ധിച്ചത്.

ഒരു അഭിപ്രായം ഇടൂ