പൈലറ്റില്ലായുദ്ധവിമാനത്തിനെതിരായ സമരം
ന്യൂയോര്‍ക്ക് Syracuse ലെ Hancock Air National Guard ല്‍ പൈലറ്റില്ലാവിമാനത്തിനെതിരെ (Drone) സമരം ചെയ്തവരില്‍ 27 പേരെ അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബോംബുവര്‍ഷം നടത്തുന്ന ഈ വിമാനങ്ങളുടെ പൈലറ്റുമാര്‍ പ്രവര്‍ത്തിക്കുന്നത് Hancock ല്‍ ആണ്. ഇത്തരം വിമാനങ്ങളില്‍ Hellfire മിസൈലുകളും ലേസര്‍ ഉപയോഗിച്ച് ലക്ഷ്യം കാണുന്ന ബോമ്പുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂട്ട അറസ്റ്റിന് മുമ്പ് റിട്ടയേര്‍ഡ് കേണല്‍ Ann Wright അവരെ അഭിസംബോധന ചെയ്തു.
ഭക്ഷണത്തിന്റെ വില കൂടുന്നത് 6 കോടി ഏഷ്യക്കാരെ തീവൃ ദാരിദ്ര്യത്തിലാക്കും
പുതിയ ഒരു പഠനത്തില്‍ ആണ് ഇങ്ങനെ പറയുന്നത്. Asian Development Bank ന്റെ അഭിപ്രായത്തില്‍ ഗോതമ്പിന്റേയും, ചോളത്തിന്റേയും, പഞ്ചസാരയുടേയും, ഇറച്ചിയുടേയും പാല്‍ ഉത്പന്നങ്ങളുടേയും വില വര്‍ദ്ധിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളിലെ പ്രാദേശിക ആഹാരത്തിന്റെ വില 10% വര്‍ദ്ധിപ്പിക്കും.
എണ്ണ വില കൂടുന്ന കാലത്ത് BP $700 കോടി ഡോളറിന്റെ റിക്കോഡ് ലാഭം നേടി
എണ്ണ ഭീമന്‍ BP ആ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ $700 കോടി ഡോളറിന്റെ ലാഭം നേടിയതായി പ്രഖ്യാപിച്ചു. ലാഭം 17% ആണ് വര്‍ദ്ധിച്ചത്. എണ്ണവില ഇപ്പേള്‍ അമേരിക്കയില്‍ ലിറ്ററിന് ഒരു ഡോളറില്‍ കൂടുതലാണ്. ഇത്രയേറെ ലാഭമുണ്ടാക്കുന്ന എണ്ണ-വാതക വ്യവസായത്തിന് പ്രതി വര്‍ഷം $400 കോടി ഡോളറിന്റെ സര്‍ക്കാര്‍ ധനസഹായം ആവശ്യമില്ലെന്ന് ഒബാമ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ Deepwater Horizon എണ്ണ തുളുമ്പലിന്റെ നഷ്ടം നികത്താന്‍ എണ്ണയുടെ വില കൂട്ടിയത് അവരെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം $608 കോടി ഡോളറായിരുന്നു ആദ്യ പാദത്തിലെ ലാഭം.