ആണവനിലയത്തിന്റെ കാമ്പ്(കോര്‍) ഉരുകിയെന്ന് ജപ്പാന്‍ സമ്മതിച്ചു
ഫുകുഷിമ ആണവനിലയത്തിലെ ഇന്ധനദണ്ഡുകള്‍ ഭാഗികമായി ഉരുകി എന്ന് ജപ്പാനിലെ അധികാരികള്‍ സമ്മതിച്ചു. Tokyo Electric Power Company നേരത്തെ പറഞ്ഞതിനേക്കാള്‍ വളരെ മോശമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വികിരണ ശേഷിയുള്ള ജലം റിയാക്റ്ററില്‍ നിന്ന് ഒലിച്ചു പോകുകയും തണുപ്പിക്കാനാവാതെ ഇന്ധനദണ്ഡുകള്‍ കോര്‍ ഉരുകുന്നതിന് കാരണമാകുകയും ചെയ്തു.
ഡോറത്തി പര്‍വാസിനെ കാണാനില്ല
അമേരിക്കന്‍-കനേഡിയന്‍-ഇറാനിയന്‍ പൗരയായ Al Jazeera English ന്റെ റിപ്പോര്‍ട്ടര്‍ ഡോറത്തി പര്‍വാസി(Dorothy Parvaz)നെ ഏപ്രില്‍ 29 മുതല്‍ സിറിയയില്‍ തടവില്‍ വെച്ചിരിക്കുകയായിരുന്നു. സിറിയയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതായിരുന്നു അവര്‍. പിന്നീട് അവരെ ഇറാനിലേക്ക് നാടു കടത്തിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിന് ശേഷം അവരെക്കുറിച്ച് ഒരു വിവരവുമില്ല. [പത്രപ്രവര്‍ത്തകരെ തടവിലിടുന്നതില്‍ ഇറാനും, ചൈനയുമാണ് മുന്‍പന്തിയില്‍.]
Exxon ന്റേയും Shell ന്റേയും ലാഭം കുതിച്ചുയരുന്നു
എണ്ണ വില കൂടുന്ന ഈ കാലത്ത് എണ്ണ കമ്പനികള്‍ കൊള്ള ലാഭമാണ് നേടുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ $1070 കോടി ഡോളര്‍ ലാഭം നേടിയെന്ന് Exxon Mobil അറിച്ചു. 69% വര്‍ദ്ധനവ്. Royal Dutch Shell നേടിയത് $630 കോടി ഡോളര്‍. 30% വളര്‍ച്ച. ലാഭം കൂടിയ ഈ സാഹചര്യത്തില്‍ വെനസുല സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് കുടുതല്‍ നികുതി ഏര്‍പ്പെടുത്തി. എണ്ണ ഖനനം ചെയ്യുന്നതിന്റെ ചിലവില്‍ വര്‍ദ്ധനവൊന്നും വരാത്ത സാഹചര്യത്തില്‍ എണ്ണ കമ്പനികള്‍ എണ്ണവില കൂട്ടുന്നതു കൊണ്ട് അവര്‍ക്ക് കൂടിതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് Public Citizen എന്ന സംഘടന ആവശ്യപ്പെട്ടു.