ഞാന്‍ എന്റെ കാറിന് വേണ്ടി പണിയെടുക്കുന്നു

നിങ്ങള്‍ പ്രതി വര്‍ഷം 500 മണിക്കൂര്‍ കുറവ് പണിഎടുത്താല്‍ മതി എന്ന് കരുതുക. അതായത് അത് നിങ്ങള്‍ക്ക് 12.5 ആഴ്ച്ചയുടെ അവധിയായിരിക്കും. അല്ലെങ്കില്‍ പ്രതി വര്‍ഷം നിങ്ങള്‍ക്ക് 500 മണിക്കൂര്‍ അധിക ശമ്പളം ലഭിക്കുന്നു എന്ന് കരുതുക. നിങ്ങള്‍ക്ക് $11,000 അധികം ലഭിക്കും. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് $22 ഡോളര്‍ ആണ്.

പ്രതി വര്‍ഷം 500 മണിക്കൂര്‍ – അധവാ പ്രതി ദിനം രണ്ട് മണിക്കൂര്‍ – ജോലിയാണ് ശരാശരി അമേരിക്കക്കാരന്‍ അവന്റെ കാറിന്റെ ചിലവിനായി പണിയെടുക്കുന്നത്. (ശരാശരി 1.46 hour/day and 2.22 hours/day).

വാഹന ഉടമസ്ഥത എന്ന “സ്വാതന്ത്ര്യം”, കാരാഗൃഹവാസം എന്ന് ഞാന്‍ പറയും, ലഭിക്കാനായി നാം വലിയ തുകയും സമയവും ചിലവാക്കുന്നു. പ്രതി ദിനം അമേരിക്കക്കാര്‍ 48 മിനിറ്റാണ് തന്റെ കാറില്‍ ഇരിക്കുന്നത്. തിരക്കുള്ള നഗരങ്ങളില്‍ ഇത് കുറച്ചുകൂടി കൂടുതലാണ്. ടോറൊന്റോ(Toronto) യില്‍ അത് 80 മിനിട്ടാണ്. കഴിഞ്ഞ വര്‍ഷം പഠനം നടത്തിയ 19 നഗരങ്ങളിലേ എറ്റവും കൂടിയ സമയമിതാണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കാര്‍ ഉടമസ്ഥരുള്ളത്. ഒരോ 1,000 ആള്‍ക്കാര്‍ക്ക് (പുരുഷന്‍, സ്ത്രീ, കുട്ടികള്‍ എല്ലാം കൂട്ടി) 779 മോട്ടോര്‍ വാഹനങ്ങളുണ്ട്. ഒരോ 1,000 ആള്‍ക്കാര്‍ക്ക് 563 മോട്ടോര്‍ വാഹനങ്ങളുമായി ക്യനഡ പിറകിലുണ്ട്.

2008 ലെ കണക്ക് പ്രകാരം ചൈനയില്‍ 128 വാഹനങ്ങളാ​ണ് 1,000 ആളുകള്‍ക്ക്. ഈ കുറഞ്ഞ ഉടമസ്ഥത കൊണ്ടുപോലും 2010 ല്‍ 100 കിലോമീറ്റര്‍ നീളമുള്ള ഗതാഗത കുരുക്ക് ബീജിങ്ങില്‍ നാം കാണുകയുണ്ടായി. വാഹനമോടിക്കാന്‍ വേണ്ടത്ര സ്ഥലം ദീര്‍ഘകാലം കഴിയുമ്പോള്‍ ഉണ്ടാവില്ല എന്നതിന്റെ തെളിവാണിത്.

ബ്രിട്ടണില്‍ “peak cars” അവസ്ഥയിലിലെത്തി എന്നാണ് Grist ല്‍ അടുത്ത കാലത്ത് വന്ന ലേഖനത്തില്‍ പറയുന്നത്. അവിടെ കാര്‍ ഉടമസ്ഥത കുറഞ്ഞുവരുന്നു. എണ്ണ വില കൂടുന്നു, നഗരവത്കരണം കൂടുന്നു, നഗര സ്ഥലങ്ങളില്‍ സൈക്കിള്‍ ആധിപത്യം കൂടുന്നു, കാര്‍-പങ്കുവെക്കല്‍, തുടങ്ങിയവ കാര്‍ ഉടമസ്ഥത കുറയുന്നതിന്റെ ലക്ഷണമാണ്.

സ്വാതന്ത്ര്യം എന്നതിന്റെ പ്രതീകമല്ല ഇന്ന് കാര്‍. ഗതാഗത കുരുക്ക് കാറുകാരെ ദേഷ്യം പിടിപ്പിക്കുന്നു. എണ്ണ വില അതിനേക്കാള്‍ ദേഷ്യമുണ്ടാക്കുന്ന ഒന്നാണ്. പരാതി പറയുന്നതിന് പകരം യാത്രക്കാര്‍ പ്രവര്‍ത്തിച്ചു തുടങ്ങേണ്ട കാലം കഴിഞ്ഞു.

Economist ല്‍ അടുത്ത കാലത്ത് വന്ന ഒരു ലേഖനം അമേരിക്കയിലെ ഗതാഗത കുരുക്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നു. റയില്‍ ഗതാഗതം മെച്ചമാക്കണമെന്നതിനപ്പുറം ഒരു പ്രായോഗിക നിര്‍ദ്ദേശങ്ങളും ആ ലേഖനം മുന്നോട്ട് വെക്കുന്നില്ല. ഗതാഗത കുരുക്ക് കുറക്കുന്ന കാര്യത്തില്‍ സൈക്കിളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരിടത്തു പോലും അവര്‍ പറഞ്ഞില്ല. നെതര്‍ലാന്‍ഡ്സും അമേരിക്കയുമായ താരമ്യ പഠനം ആ ലേഖനത്തിലുണ്ട്. നെതര്‍ലാന്‍ഡ് മോട്ടോര്‍ ഗതാഗത infrastructure ന് വളരെ കുറവ് പണമാണ് നീക്കി വെച്ചിരിക്കുന്നത്. അവര്‍ കൂടുതലും സൈക്കിള്‍ റയില്‍ ഗതാഗത സംവിധാനത്തില്‍ പണം നിക്ഷേപിക്കുന്നു.

അമേരിക്കയിലെ ഗതാഗതത്തില്‍ 61.7% വും 8 കിലോമീറ്റര്‍ ചുറ്റളവിലുള്ളതാണ്. സൈക്കിളില്‍ യാത്ര ചെയ്യാന്‍ പറ്റിയ ദൂരം. എന്നിട്ടും ആളുകള്‍ സൈക്കിള്‍ ഉപയോഗിക്കുന്നില്ല. കാരണം സൈക്കിളിന് അനുയോജ്യമായ infrastructure നഗരത്തിലില്ല എന്നത് തന്നെ. കാറിനെ അടിസ്ഥാനമായാണ് നഗരം തന്നെ വികസിപ്പിക്കുന്നത്.

സൈക്കിളും റയിലും എണ്ണയുടേയും വാഹനത്തിന്റേയും ആശ്രിതത്വം അവസാനിപ്പിക്കും.

വ്യത്യസ്ഥ ഗതാഗത മാര്‍ഗ്ഗങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാത്തിന്റെ ഒരു കാരണം എണ്ണ, കാര്‍ വില്‍പ്പനയിലുടെ സര്‍ക്കാര്‍ നേടുന്ന നികുതിയാണ്. [സ്വകാര്യ വത്കരിക്കപ്പെട്ട റോഡുകള്‍ക്കും ആളുകള്‍ സ്വന്തം കാറില്‍ ടോള്‍ നല്‍കി യാത്ര ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കും.]

എന്നാല്‍ ഇതിന് ഇപ്പോള്‍ മാറ്റം ഉണ്ടാകുന്നുണ്ട്. സൈക്കിളുകളെകൂടി ഉള്‍ക്കൊള്ളുന്ന വ്യവസ്ഥ നിര്‍മ്മിക്കാന്‍ ലോബിയിസ്റ്റുകളെ മറികടന്ന് പ്രാദേശിക സര്‍ക്കാര്‍ ശ്രമിക്കുന്നു. ജോലിസ്ഥലത്തിനടുത്ത് താമസിക്കുന്നത് പ്രാത്സാഹിപ്പിക്കുന്ന പരിപാടി അവര്‍ തുടങ്ങി.

പൊതു ഗതാഗതമോ ജോലിസ്ഥലത്തിനടുത്ത് താമസിക്കുയോ ചെയ്യുന്നവര്‍ക്ക് $12,000 ഡോളര്‍ വരെ നല്‍കുന്ന പരിപാടി വാഷിങ്ടണ്‍ ഡിസി തുടങ്ങി. ജോലിസ്ഥലത്തിനടുത്ത് താമസിക്കാന്‍ അവസരം നല്‍കുന്ന വ്യവസായികള്‍ക്ക് $6,000 ഡോളര്‍ ധനസഹായം നല്‍കുന്ന Live Near Your Work പദ്ധതിയും ഉണ്ട്. ആദ്യ ഘട്ടത്തില്‍ $200,000 ഡോളര്‍ ഇങ്ങനെ വിതരണം ചെയ്തു. ഗതാഗത കുരുക്ക് ഒഴുവാക്കാന്‍ ഇത്തരം പരിപാടികള്‍ ഗുണം ചെയ്യും.

ജോലിക്ക് സൈക്കിളില്‍ ദിനം (Bike To Work Day) ഇത്തരത്തിലുള്ള മാറ്റം തുടങ്ങാനുള്ള നല്ല ദിവസാണ്. പ്രതിവര്‍ഷം $11,000 ഡോളര്‍ ലാഭിക്കുകയും ഡിസിയിലാണെങ്കില്‍ $12,000 ഡോളര്‍ സമ്മാനവും കിട്ടും. പല സ്ഥലത്തും സൈക്കിള്‍ ദിനം വ്യത്യസ്ഥ സമയത്താണ് നടത്തുന്നത്. League of American Bicyclists നടത്തുന്ന ജോലിക്ക് സൈക്കിളില്‍ ദിനം മെയ് 20 ന് നടത്തുന്നു.

സാമ്പത്തിക ലാഭം ആഗ്രഹിക്കുന്നില്ലെങ്കിലും ഗതാഗത കുരുക്കില്‍ നിന്ന് രക്ഷപെടാനും ആരോഗ്യം മെച്ചപ്പെടുത്താനും സൈക്കിള്‍ യാത്ര ഉപകരിക്കും.

– from theurbancountry.com

4 thoughts on “ഞാന്‍ എന്റെ കാറിന് വേണ്ടി പണിയെടുക്കുന്നു

  1. നന്നായിട്ടുണ്ട്. മോട്ടോര്‍ വാഹന ഉപയോകം കുറയ്ക്കാന്‍ ന്യായമായും മുഖ്യമായ വേറെയും കാരണങ്ങളുണ്ട്:
    1. പെട്രോള്‍ ഒരു പ്രകൃതി സമ്പത്താണ്‌. അത്‌ വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടിയിരിക്കുന്നു; അങ്ങനെ എല്ലാവര്‍ക്കും താങ്ങാവുന്ന വിലക്ക് എന്നെന്നും ഉപയോഗിക്കാം;
    2. പെട്രോളിന്റെ ഉപയോഗം അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കൂട്ടുകയും അത്‌ ആഗോള താപമാനത്തിനു ആക്കം കൂട്ടുന്നതോടൊപ്പം പരിസ്ഥിതിയെ മലീമസമാക്കി ശുദ്ധ വായുവിന്റെ ലഭ്യത കുറക്കുകയും ചെയ്യുന്നു.

ഒരു അഭിപ്രായം ഇടൂ