കാര്‍ബണ്‍ അലക്കല്‍

ബ്രിട്ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പദ്ധതി കടലാസിലാക്കി. മാന്ദ്യത്തിന്റെ സഹായത്താല്‍ പുതിയ കുറവാക്കല്‍ The latest reductions, with a little help from the recession, have been rather pronounced:

നല്ലത്. എന്നാല്‍ ഇത് ബ്രിട്ടണിനകത്തുള്ള ഉദ്‌വമനത്തെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടിട്ടുള്ളത്. ബ്രിട്ടണില്‍ ഉപയോഗിക്കുന്നതും വിദേശത്ത് നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ഉത്പാദനവും കടത്തും മറ്റുള്ളവരുടെ ചുമലില്‍ വെക്കുകയാണ് പുതിയ പരിപാടി. അതുകൊണ്ടാണിതിനെ ‘carbon laundering’ എന്ന് പറയുന്നത്.

ബ്രിട്ടണ്‍ ഉപയോഗിക്കും. എന്നാല്‍ കാര്‍ബണ്‍ ഉദ്‌വമനം ചൈനക്കാരുടെ തലയിലും. കാരണം ചൈനയാണ് ഉത്പാദകരും കടത്തുകാരും. ബ്രിട്ടണിന്റെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ ചിലവ് ചൈനക്ക്, ബ്രിട്ടണിന് ഉദ്‌വമനം കുറച്ചെന്ന പേരും. കാലാവസ്ഥാ മാറ്റത്തിനെതിരെ ചൈന ഒന്നും ചെയ്യുന്നില്ല എന്ന പരാതിയും. ഈ പുതിയ കാര്‍ബണ്‍ അകൌണ്ടിങ്ങില്‍ ഉപഭോഗവും, കടത്തും, വ്യോമയാനവും ഉള്‍പ്പെടുത്തുന്നില്ല.

Royal Commission on Environmental Protection ന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ളതാണീ ഗ്രാഫ്. ഈ സ്ഥാപനം അടച്ചുപൂട്ടി. Demographic Change and the Environment (pdf) എന്ന റിപ്പോര്‍ട്ട് വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അവശ്യം വായിച്ചു നോക്കേണ്ടതാണ്.

carbon laundering നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് new economics foundation ന്റെ Chinadependence report കാണുക

– from makewealthhistory.org

ഒരു അഭിപ്രായം ഇടൂ