വാര്‍ത്തകള്‍

Fortune 500 എകദേശം $10.8 ട്രില്ല്യണ്‍ വരുമാനം കഴിഞ്ഞ വര്‍ഷമുണ്ടാക്കി

Fortune 500 എകദേശം $10.8 ട്രില്ല്യണ്‍ വരുമാനം കഴിഞ്ഞ വര്‍ഷമുണ്ടാക്കി. അത് 10.5% അധികമാണ്. മൊത്തം ലാഭം 81% ലേക്ക് വളര്‍ന്നു. ദശലക്ഷക്കണക്കിന് അമേരിക്കന്‍ തൊഴിലാളികള്‍ തൊഴിലില്ലാതെ വലയുന്നു. അതേ സമയം കോര്‍പ്പറേറ്റ് നികുതി വരുമാനം ഏറ്റവും കുറവ് രേഖപ്പെടുത്തി. പണം ജലധാരയായി ഒഴുകില്ല എന്നതുമാത്രമല്ല കോര്‍പ്പറേറ്റുകള്‍ അവരുടെ പങ്ക് സര്‍ക്കാരിന് നല്‍കാന്‍ വിസമ്മതിക്കുക കൂടിയാണ്.

മീഡിയാ പങ്ക് വെക്കാനുള്ള വികേന്ദ്രീകൃത സ്വതന്ത്ര സോഫ്റ്റ്‌വയര്‍

ലൈസന്‍സ് പേടിക്കാതെ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ പങ്ക് വെക്കാനുള്ള GNU MediaGoblin പ്രോജക്റ്റ് തുടങ്ങി. കേന്ദ്രീകരണവും കുത്തകവത്കരണവും (proprietization) ഇന്റര്‍നെറ്റിലെ ഒരു വലിയ പ്രശ്നമാണ്. അതിന് പ്രതിവിധിയാണ് പുതിയ പ്രൊജക്റ്റ്.

നിയാണ്ടര്‍താല്‍ ഉപകരണങ്ങള്‍

നിയാണ്ടര്‍താലിന്റെ പോലുള്ള ഉപകരണങ്ങള്‍ റഷ്യയുടെ വിദൂര വടക്ക് Ural Mountains ല്‍ കണ്ടെത്തി. 33,000 കൊല്ലങ്ങള്‍ പഴക്കമുണ്ടിതിന്. നിയാണ്ടര്‍താലിന്റെ അവസാനത്തെ അഭയസ്ഥാനം ആകാം ഇത്.

ഒരു അഭിപ്രായം ഇടൂ