വാര്‍ത്തകള്‍

ആണവ നിലയം തീപിടുത്ത ഭീഷണിയില്‍

കാട്ടുതീ പടരുന്നതു കാരണം Los Alamos National Laboratory അടച്ചിടുന്നതായി അമേരിക്കന്‍ സര്‍ക്കാര്‍ പറഞ്ഞു. എങ്കിലും ആണവപദാര്‍ത്ഥങ്ങള്‍ സുരക്ഷിതമാണ്. New Mexico യിലെ ഈ പരീക്ഷശാലയില്‍ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അധികാരികള്‍ Las Conchas കാട്ടുതീയിന്റേയും കാറ്റിന്റേയും ഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ പ്ലൂട്ടോണിയം മൂലം മലിനീകൃതമായ പാഴ്‌വസ്തുക്കള്‍ 208 ലിറ്ററിന്റെ 30,000 വീപ്പകളില്‍ ഭൂമിക്ക് മുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.

2010 ലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം

ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ 2010 ല്‍ 3000 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തിയതായി International Energy Agency കണക്കാക്കുന്നു. താപനിലാ വര്‍ദ്ധനവ് 2 ഡിഗ്രി സെന്റീഗ്രൈഡിനകത്ത് നിര്‍ത്താനുള്ള സാധ്യത ഇത് ഇല്ലാതാക്കി എന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 2100 ഓടെ ശരാശരി താപനില വര്‍ദ്ധനവ് 4 ഡിഗ്രി സെന്റീഗ്രൈഡാവും. [കുട്ടികള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ സമ്മാനം.]

തൊഴിലില്ലായ്മ കൂടിയതിനാല്‍ വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേശകന്‍ രാജി വെക്കാന്‍ പോകുന്നു

ഒബാമയുടെ സാമ്പത്തിക ഉപദേശക തലവന്‍ Austan Goolsbee രാജി വെക്കാന്‍ പോകുന്നു. ഒരു വര്‍ഷമേ ആയുള്ളു അദ്ദേഹം ചുമതല ഏറ്റെടുത്തിട്ട്. രാജ്യത്ത് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ തൊഴിലില്ലായ്മ വീണ്ടും 9.1% ല്‍ എത്തി. 1930കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണിത്. ആറുമാസത്തിലധികമായി തൊഴിലില്ലാത്ത 62 ലക്ഷം അമേരിക്കക്കാരുണ്ടെന്ന് CBS News റിപ്പോര്‍ട്ട് ചെയ്തു. മൊത്തം തൊഴിലില്ലാത്തവരുടെ 45% വരും ഇത്. Great Depression ല്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്നത്.

ഒരു അഭിപ്രായം ഇടൂ