വാര്‍ത്തകള്‍

ഖനന പ്രൊജക്റ്റിനെ എതിര്‍ത്ത സാല്‍വഡോറിലെ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ക്യാനനഡയിലെ സ്വര്‍ണ്ണ ഖനന കമ്പനിയായ Pacific Rim എല്‍ സാല്‍വഡോറിലെ Cabañas പ്രദേശത്ത് നടത്തുന്ന ഖനനത്തെ എതിര്‍ത്ത Juan Francisco Duran Ayala എന്ന സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന യുവാക്കളുടെ സാമൂഹ്യ റേഡിയോ സ്റ്റേഷനായ Radio Victoria ലെ പ്രവര്‍ത്തകര്‍ക്ക് നിരന്തരം കൊലപാതക ഭീഷണി വന്നു കൊണ്ടിരിക്കുന്നു.

ന്യൂഗിനിയില്‍ ആയിരത്തിലേറെ പുതിയ സ്പീഷീസുകളെ കണ്ടെത്തി

fanged തവള, തിളങ്ങുന്ന മഞ്ഞ ഒച്ച്, നീല അരണ തുടങ്ങി 1,060 പുതിയ സ്പീഷീസുകളെ Melanesian ദ്വീപായ ന്യൂഗിനിയില്‍ കണ്ടെത്തി എന്ന് World Wildlife Fund പറഞ്ഞു. 1998 മുതല്‍ 2008 വരെ കണ്ടെത്തിയതില്‍ 218 തരം സസ്യങ്ങള്‍ (അതില്‍ നൂറെണ്ണം ഓര്‍ക്കിഡുകളാണ്), 580 invertebrates, 134 amphibians, 2 പക്ഷികള്‍, 71 മീനുകള്‍ (വളരെ അപൂര്‍വ്വമായ 8 അടി നീളമുള്ള നദിയിലെ സ്രാവും ), 43 ഇഴ ജന്തുക്കള്‍, 12 സസ്തനികള്‍ ആണ് പുതിതായി തിരിഞ്ഞറിഞ്ഞത്. ഇവയെല്ലാം കൃഷിക്കും മറ്റുമുള്ള വന നശീകരണത്താല്‍ നിലനില്‍പ്പ് ഭീഷണിയിലാണെന്നുള്ളതാണ് ദുഖ സത്യം.
ചിത്രങ്ങളോടുകൂടിയ കൂടുതല്‍ വിവരങ്ങള്‍ക്ക് Download New_guinea_new_species_2011

ന്യൂട്രിനോ ആന്ദോളനം

ജപ്പാനിലെ T2K (Tokai to Kamioka) പരീക്ഷണം ന്യൂട്രിനോ ആന്ദോളനത്തിന്റെ ആദ്യ തെളിവുകള്‍ പുറത്തുവിട്ടു. മ്യുവോണ്‍ ന്യൂട്രിനോ ഇലക്ട്രോണ്‍ ന്യൂട്രിനോ ആയി മാറുന്നതാണ് സംഭവം. ഈ പ്രപഞ്ചത്തില്‍ എന്തുകൊണ്ട് ഒന്നിമില്ലാത്ത അവസ്ഥക്ക് പകരം എന്തെങ്കിലുമൊക്കെയുണ്ടാകുന്നു എന്ന ചോദ്യത്തിന് ഉത്തരം ഭൗതികശാസ്ത്രജ്ഞന്‍മാര്‍ക്ക് കണ്ടെത്താന്‍ ഈ പരീക്ഷണം സഹായിക്കുമെന്ന് കരുതുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )