കുവെയ്റ്റിന് ആണവോര്‍ജ്ജം വേണ്ട
Deputy Prime Minister ഉം വിദേശകാര്യ മന്ത്രിയുമായ Dr. Mohammad Al-Sabah പറയുന്നത് കുവെയ്റ്റിന് ആണവോര്‍ജ്ജം വേണ്ട എന്നാണ്. MP Ali Al-Omair ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. Kuwait National Nuclear Energy Committee (KNNEC) നേരത്തെ ചെയ്തിരുന്ന കാര്യങ്ങളൊക്കെ Kuwait Institute for Scientific Research (KISR) ലേക്ക് മാറ്റി. ആണവോര്‍ജ്ജത്തെ ഗവേഷണത്തിനും ആരോഗ്യരംഗത്തേക്കും ഉപയോഗിക്കുന്നതിനുള്ള ജാഗ്രതയേടുകൂടിയ മാറ്റമാണിത്.
മൊണ്ടാനയില്‍ വീണ്ടും എണ്ണ തുളുമ്പി
New Montana യില്‍ ആയിരക്കണക്കിന് ലിറ്റര്‍ എണ്ണ തുളുമ്പി. 1968 ലിറ്റര്‍ ക്രൂഡോയില്‍ Blackfeet Indian Reservation ല്‍ പുറത്തു ചാടി. എണ്ണ പൈപ്പ് 10 – 14 ദിവസങ്ങളായി പൊട്ടിയൊലിക്കുന്നുണ്ടാവണം. കഴിഞ്ഞ ആഴ്ച്ചയാണ് അടുത്ത സ്ഥലമുടമസ്ഥന്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്. FX Drilling Co. ആണ് ഈ എണ്ണ പാടം കൈവശം വെച്ചിരിക്കുന്നത്.
BP യും വീണ്ടും എണ്ണ മലിനീകരണം നടത്തുന്നു
പ്രതിദിനം 30,000 ബാരല്‍ എന്ന തോതില്‍ എണ്ണ ഖനനം ചെയ്യുന്ന Lisburne field ല്‍ എണ്ണ തുളുമ്പുന്നു. ആ കിണര്‍ പരിപാലനത്തിനായി അടച്ചിട്ടേക്കുകയായിരുന്നു. പരീക്ഷക്കിടെ പൊട്ടിച്ചിതറി, ദ്രാവക മെഥനോളിന്റേയും എണ്ണകലര്‍ന്ന വെള്ളത്തിന്റേയും മിശ്രിതം tundra യിലേക്ക് ഒഴുകുകയാണ്. 7938 മുതല്‍ 15876 ലിറ്റര്‍ വരെ എണ്ണ പൊട്ടിയൊഴികിട്ടുണ്ടാവും എന്ന് Alaska Department of Environmental Conservation പറഞ്ഞു. 4,960 ചതുരശ്ര അടി gravel pad ഉം 2,040 ചതുരശ്ര അടി നനവുള്ള tundra യും മലിനീകൃതമായി.