വാര്‍ത്തകള്‍

വടക്കേ പസഫിക്കിലെ മീനുകളില്‍ 9% ത്തിലും പ്ലാസ്റ്റിക്ക്

പസഫിക്കിലെ 10 മീനുകളില്‍ ഒരെണ്ണത്തില്‍ എന്ന തോതില്‍ പ്ലാസ്റ്റിക്ക് കടന്നുകൂടുന്നു എന്ന് Southern California യിലെ ഗവേഷകര്‍ കണ്ടെത്തി. സുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ അവയുടെ ഭക്ഷ്യ ശൃംഖലയിലെത്തുകയാണ്.UC San Diego ല്‍ പ്രവര്‍ത്തിക്കുന്ന Scripps Institution of Oceanography ലെ ഗവേഷകരുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 24,000 ടണ്‍ പ്ലാസ്റ്റിക്കാണ് മദ്ധ്യ ആഴത്തിലുള്ള ഈ മീനുകള്‍ തിന്നുന്നത്.

താലിബാന് അമേരിക്കന്‍ നികുതിപണം പോകുന്നതായി സൈനിക അന്വേഷണത്തില്‍ തെളിഞ്ഞു

ഗതാഗത കരാറിനത്തില്‍ $260 കോടി ഡോളര്‍ താലിബാനിലെത്തിയെന്ന് പുറത്തിവിടാത്ത ഒരു സൈനിക അന്വേഷണത്തില്‍ കണ്ടെത്തി. അഫ്ഗാനിസ്ഥാനിലെ 8 കോണ്‍ട്രാക്റ്റര്‍ മാരില്‍ നാലെണ്ണം ശത്രുവിനെ സഹായിക്കുകയാണ്. ഏതൊക്കെയാണ് ഈ കമ്പനികള്‍ എന്നും എത്ര പണം പോയെന്നും സൈന്യം വ്യക്തമാക്കിയില്ല. The Nation മാസിക റിപ്പോര്‍ട്ട് ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ ടിം ഡി ക്രിസ്റ്റഫറിന് രണ്ടു വര്‍ഷത്തെ തടവ് ശിക്ഷിച്ചു

2008 ല്‍ Utah യിലെ സര്‍ക്കാര്‍ഡ ഭൂമി എണ്ണകമ്പനികള്‍ക്ക് ഖനനത്തിന് വിട്ടുകൊടുക്കാന്‍ നടത്തിയ ലേലം പരാജയപ്പെടുത്തിയതിന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ടിം ഡി ക്രിസ്റ്റഫറിന് രണ്ടു വര്‍ഷത്തെ തടവ് ശിക്ഷിച്ചു. ബുഷ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ഈ ലേലം നടന്നത്. ക്രിസ്റ്റഫര്‍ ലേലത്തില്‍ പങ്കെടുക്കുകയും 22,000 ഏക്കര്‍ സ്ഥലത്തെ ഖനന അവകാശം വാങ്ങുകയും ചെയ്തു. അദ്ദേഹത്തിന് $10,000 ഫൈനും രണ്ടു വര്‍ഷത്തെ തടവ് ശിക്ഷിച്ചു. ഇതിനെതിരെ പ്രകടനം നടത്തിയ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം ഇടൂ