ആണവ മലിനീകൃതമായ മീന്‍
Connecticut നദിയില്‍ ആണവ മാലിനീകൃതമായ മീനെ കണ്ടെത്തിയതായി Vermont ലെ ആരോഗ്യ വകുപ്പ് പറയുന്നു. Entergy യുടെ Vermont Yankee നിലയത്തിനടുത്താണ് ഇത്. കാലാവഥി കഴിഞ്ഞ ഈ നിലയെ തുര്‍ന്നും പ്രവര്‍ത്തിപ്പിക്കാനുള്ള Entergy യുടെ പദ്ധതിയെ ഇത് പ്രതികൂലമായി ബാധിക്കും. അസ്ഥിയിലെ ക്യാന്‍സറും രക്താര്‍ബുദവും ഉണ്ടാക്കുന്ന Strontium-90 ന്റെ സ്രോതസ്സ് കണ്ടെത്താന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വടക്കന്‍ കടലില്‍ ഷെല്‍ എണ്ണ തുളുമ്പല്‍
സ്കോട്‌ലാന്റിന്റെ കിഴക്കേ തീരത്ത് North Sea യില്‍ 20,6934 ലിറ്റര്‍ എണ്ണ തുളുമ്പിയെന്ന് Royal Dutch Shell അറിയിച്ചു. Gannet Alpha കിണറില്‍ നിന്നാണ് തുളുമ്പല്‍ സംഭവിച്ചത്. കടല്‍ തിരകളിലും ഒഴുക്കിലും പെട്ട് എണ്ണ ഇല്ലാതാകുമെന്നാണ് ഷെല്‍ അധികാരികള്‍ കരുതിയതെന്നും എണ്ണ തീരത്ത് അടിയുമെന്ന് കരുതിയില്ലെന്നും അഴര്‍ പറഞ്ഞു. ഇത് പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
അതിവേഗ വൈദ്യുത മോട്ടാര്‍ സൈക്കിള്‍
വൈദ്യുത മോട്ടാര്‍ സൈക്കിളിന്റെ land speed record (LSR) ഭേദിച്ച് കൊണ്ട് Lightning Motorcycles പുതിയ റിക്കോഡിട്ടു. കഴിഞ്ഞ ദിവസം Southern California Timing Association (SCTA) ഈ വാഹനത്തിന് 331.79 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന വേഗത നേടിയതായി സര്‍ട്ടിഫിക്കറ്റ് നല്‍കി. 12,000 rpm ല്‍ പ്രവര്‍ത്തിക്കുന്ന 104kw ശക്തിയുള്ള liquid cooled 3 phase AC മോട്ടോറും 345V ന്റെ 11kwh ശക്തിയുള്ള safe LiFePo4 nano phosphate ബാറ്ററിയുമാണ് ഈ വൈദ്യുത വാഹനം ഉപയോഗിക്കുന്നത്. ഇന്നുള്ളതില്‍ ഏറ്റവും ശക്തിയുള്ളതും സുരക്ഷിതവുമായ തരം ബാറ്ററികളാണ് Lightning Motorcycle ഉപയോഗിക്കുന്നത്.