അമേരിക്കന്‍ ആണവ മാലിന്യങ്ങള്‍ മംഗോളിയില്‍ തട്ടാന്‍ ശ്രമിക്കുന്നു
ജപ്പാനും അമേരിക്കയും കൂടിച്ചേര്‍ന്ന് ആണവ മാലിന്യ സംഭരണ നിലയം മംഗോളിയില്‍ തുടങ്ങാന്‍ പരിപാടിയുണ്ടെന്ന് ജപ്പാനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനെതിരെ മംഗോളിയില്‍ ജന രോഷം വളരുന്നു. എതിര്‍ക്കുന്നവരുമായുള്ള ചര്‍ച്ചക്ക് വൈസ് പ്രസിഡന്റ് Joe Biden ന്റെ ലോക യാത്രയില്‍ അദ്ദഹം മംഗോളിയില്‍ ഇറങ്ങി. എന്നാല്‍ മംഗോളിയ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു പ്രൊക്റ്റിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയിലും പങ്കുകൊണ്ടിട്ടില്ല എന്ന് അറിയിച്ചു.
ഭൂമികുലുക്കം ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു
Louisa County, Va യില്‍ പ്രവര്‍ത്തിക്കുന്ന Dominion കമ്പനിയുടെ North Anna Power Station ലെ രണ്ട് റിയാക്റ്ററുകള്‍ ഭൂമികുലുക്കം കാരണം ഓട്ടോമാക്കായി നിര്‍ത്തി. അവശ്യ ഘടകങ്ങള്‍ക്ക് വൈദ്യുതി നല്‍കേണ്ട മൂന്ന് ഡീസല്‍ ജനറേറ്ററുകള്‍ ആണ് ഈ നിലയത്തില്‍ പ്രവര്ത്തികാതിരുന്നത്. ഭൂമി കുലുക്കത്തിന്റെ കേന്ദ്രം നിലയത്തില്‍ നിന്ന് വെറും 16 കിലോമീറ്റര്‍ അകലെ ആയിരുന്നു. 1990 കള്‍ക്ക് ശേഷം ഇവരെ seismographs പ്രവര്‍ത്തിച്ചിരുന്നില്ല. ഗ്രിഡ്ഡില്‍ നിന്നും വിഛേദിക്കപ്പെട്ടതിനാല്‍ ഡീസല്‍ ജനറേറ്ററുകളാണ് റിയാക്റ്ററിന്റെ ശീതീകരണം നടത്തുന്നത്. 6.1 വരെ ശക്തിയുള്ള ഭൂമികുലുക്കം സഹിക്കാനുള്ള ശേഷിയേ ഈ നിലയത്തിനുള്ളു. കഴിഞ്ഞ ദിവസം നടന്ന ഭൂമികുലുക്കത്തിന് 5.8 ശക്തിയായിരുന്നു. ചിലവ് കുറക്കുന്നതിന്റെ ഭാഗമായി നിലയത്തിലെ എല്ലാ seismographs ഉം നീക്കം ചെയ്തിരിക്കുകയാണ്. North Carolina മുതല്‍ Michigan വരെയുള്ള പ്രദേശത്തെ 6 ആണവനിലയങ്ങള്‍ ഭൂകമ്പ ഭീഷണി അനുഭവിക്കുന്നവയാണെന്ന് ഫെഡറല്‍ അധികൃതര്‍ പറഞ്ഞു.
കമ്പനി വസ്ത്രങ്ങളില്‍ വിഷരാസ വസ്തുക്കള്‍
മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷമുണ്ടാക്കുന്ന രാസ വസ്തുക്കള്‍ ലോകത്തിലെ 14 മുന്തിയ വസ്ത്ര കമ്പനികളുടെ വസ്ത്രങ്ങളില്‍ കാണപ്പെട്ടു. Adidas, Uniqlo, Calvin Klein, H&M, Abercrombie & Fitch, Lacoste, Converse, Ralph Lauren തുടങ്ങിയ കമ്പനികളുടെ തുണിത്തരങ്ങളില്‍ nonylphenol ethoxylates എന്ന വിഷ വസ്തുവാണ് ഗ്രീന്‍ പീസിന്റെ പരിശോധനയില്‍ കണ്ടെടുത്തത്. Dirty Laundry 2″ എന്ന അവരുടെ റിപ്പോര്‍ട്ടില്‍ വിശദ വിവരങ്ങളുണ്ട്.