വാര്‍ത്തകള്‍

അമേരിക്കയില്‍ സൗരോര്‍ജ്ജ വ്യവസായം വികസിക്കുന്നു

Solar Energy Trade Association റിപ്പോര്‍ട്ടിലാണ് ഇത് കണ്ടത്. ഇപ്പോള്‍ ചൈനയുമായി വ്യപാരമിച്ചമുള്ള ഒരേയൊരു അമേരിക്കന്‍ വ്യവസായമാണ് സൗരോര്‍ജ്ജ വ്യവസായം. പ്രതിവര്‍ഷം $190 കോടി ഡോളറിന്റെ വ്യവസായം $560 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുമ്പോള്‍ $370 കോടി ഡോളര്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്.

ലേലം ചെയ്യാതെ പെന്റഗണ്‍ നല്‍കിയ കരാറുകള്‍ $14,000 കോടി ഡോളറിലെത്തി

9/11 ആക്രമണത്തിന് ശേഷം ലേലം ചെയ്യാതെ നല്‍കിയ കരാറുകള്‍ മൂന്നിരട്ടിയായി. 2003 ല്‍ $5000 കോടി ഡോളറും 2011 ല്‍ $14,000 കോടി ഡോളറും ആണ് ഇങ്ങനെ ചിലവായത് എന്ന് Center for Public Integrity നടത്തിയ അന്വേഷണത്തില്‍ കണ്ടു. lightning-shooting device നിര്‍മ്മിക്കാന്‍ വേണ്ടി അരിസോണയിലെ കമ്പനിക്ക് $5 കോടി ഡോളറിന്റെ കരാര്‍ ലേലം ചെയ്യാതെ നല്‍കിയതിന്റെ രേഖകള്‍ റിപ്പോര്‍ട്ടിലുണ്ട്. Marines ഈ കരാര്‍ പിന്നീട് റദ്ദാക്കി. പല കമ്പനികളും ഇതേ സാങ്കേതിക വിദ്യ $15 ലക്ഷം ഡോളറിന് വികസിപ്പിച്ചിരുന്നു എന്ന് പിന്നീട് പുറത്തറിയാന്‍ കഴിഞ്ഞു. ഈ വര്‍ഷം വെറും 55% യുദ്ധ കരാറുകള്‍ക്കേ പെന്റഗണ്‍ മത്സരത്തിന് അവസരം നല്‍കിയുള്ളു. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും കരാറുകള്‍ പരിശോധിച്ച Commission on Wartime Contracting എന്ന മറ്റൊരു ഏജന്‍സി പറയുന്നത്, ചിലവാക്കിയ ആറ് ഡോറളറില്‍ ഒരു ഡോളര്‍ നഷ്ടപ്പെടുകയായിരുന്നു എന്നാണ്. മൊത്തത്തില്‍ $30,00 കോടി ഡോളറാണ് നഷ്ടമായത്.

ആര്‍ക്ടിക്കല്‍ എണ്ണ പര്യവേഷണം നടത്താന്‍ റഷ്യന്‍ സര്‍ക്കാരുമായി Exxon കരാറുണ്ടാക്കി

റഷ്യന്‍ സര്‍ക്കാരിന്റെ എണ്ണ കമ്പനിയായ Rosneft മായി എണ്ണ ഭീമന്‍ Exxon Mobil ആര്‍ക്ടിക്കല്‍ എണ്ണ പര്യവേഷണം നടത്താന്‍ കരാറുണ്ടാക്കി. വിവാദമായ ഖനന രീതിയായ hydraulic fracturing ന്റെ പരിശീലവും Exxon Mobil നല്‍കും. ആര്‍ക്ടിക് കടലിലെ Kara Sea ഉം Black Sea യിലും പര്യവേഷണം നടത്താന്‍ $320 കോടി ഡോളറിന്റെ പരിപാടിയാണിട്ടിരിക്കുന്നത്.

ഒരു അഭിപ്രായം ഇടൂ