വാര്‍ത്തകള്‍

അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസ് രേഖപ്പെടുത്തി

അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസില്‍ രേഖപ്പെടുത്തി എന്ന് national weather service റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ശരാശരി ചൂട് 86.8 degrees ആയിരുന്നു. 1934 ല്‍ Oklahoma ല്‍ രേഖപ്പെടുത്തിയ റിക്കോര്‍ഡായ 85.2 നെ അങ്ങനെ ടെക്സാസ് ഭേദിച്ചു. Oklahoma യും തങ്ങളുടെ പണ്ടത്തെ റിക്കോര്‍ഡ് ഭേദിച്ച് അതേ കാലയളവില്‍ 86.5 degrees രേഖപ്പെടുത്തി. ജൂലൈയില്‍ ടെക്സാസില്‍ അനുഭവിച്ച് എറ്റവും കൂടിയ താപനില 89.1 degrees ആയിരുന്നു. ചൂട് അവിടെ വരള്‍ച്ചയും സമ്മാനിച്ചു. 1950 കള്‍ക്ക് ശേഷമുള്ള ഏറ്റവും മോശം വരള്‍ച്ചയാണിത്. 1895 ന് ശേഷമുള്ള ഏറ്റവും വരണ്ട വര്‍ഷവും. വരള്‍ച്ച കാരണം $520 കോടി ഡോളറിന്റെ കൃഷി നാശം ഉണ്ടായി. അത് ഉയരാനാണ് സാധ്യത. വരണ്ട കാലാവസ്ഥ കാട്ടുതീയുടെ ഭീഷണിയും കൂട്ടിയിട്ടുണ്ട്. തെക്ക് കിഴക്കന്‍ Austin ലെ നൂറുകളക്കിന് വീടുകളാണ് കാട്ടു തീയിക്ക് ഇരയായത്.

$300 കോടി ഡോളറിന്റെ ചിലവ് ചുരുക്ക പദ്ധതി പ്രകാരം U.S. Postal Service 35,000 പേരെ പിരിച്ചുവിടും

തകര്‍ച്ച ഒഴുവാക്കാനായി U.S. Postal Service 35,000 പേരെ പിരിച്ചുവിടാന്‍ പോകുന്നു. $300 കോടി ഡോളറിന്റെ ചിലവ് ചുരുക്ക പദ്ധതിയില്‍ 250 കത്ത് processing sites നിര്‍ത്തലാക്കുകയും പോസ്റ്റല്‍ സര്‍വ്വീസിന്റെ ഗതാഗതം കുറക്കുകയും ചെയ്യും.

പാകിസ്ഥാനിലെ വെള്ളപ്പൊക്കം 400,000 അഭയാര്‍ഥിക്കളാക്കി

വമ്പന്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഐക്യ രാഷ്ട്രസഭയുടെ സമ്മേളനത്തിലേക്കുള്ള യാത്ര റദ്ദാക്കി. തെക്കന്‍ സംസ്ഥാനത്തിലെ പേമാരി കാരണം 300 ആളുകള്‍ മരിക്കുകയും 400,000 അഭയാര്‍ഥിക്കളാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഭീകരമായ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s