വാര്‍ത്തകള്‍

പെന്റഗണിന്റെ പഴയ Press Secretary യെ BP ജോലിക്കെടുത്തു

എണ്ണ ഭീമന്‍ BP പെന്റഗണിന്റെ പഴയ Press Secretary ആയ Geoff Morrell നെ communications തലവനായി നിയമിച്ചു. Gulf of Mexico യില്‍ നടന്ന ഭീകരമായ എണ്ണ ചോര്‍ച്ചയുടെ നിയമ നടപടികള്‍ നടക്കവേയാണ് അവര്‍ ഇത്തരമൊരു നീക്കം നടത്തിയത്.

ടെക്സാസിലെ കൊടും ചൂടില്‍ 124,000 മീനുകള്‍ ചത്തു

ഒരു വര്‍ഷമായി തുടരുന്ന വരള്‍ച്ചയില്‍ നിന്നും ഉയര്‍ന്ന ചൂടില്‍ നിന്നും രക്ഷപെടാന്‍ തടാകങ്ങള്‍ നല്ല സ്ഥലമാണ്. എന്നാല്‍ മീനുകളെ സംബന്ധിച്ചടത്തോളം അത്ര നല്ലതല്ല തടാകങ്ങളിലെ സ്ഥിതി. സംസ്ഥാനത്തെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ കണക്ക് പ്രകാരം തീവൃ കാലാവസ്ഥയാല്‍ കഴിഞ്ഞയാഴ്ച്ച 124,000 മീനുകളാണ് ചത്തത്. വെള്ളമില്ലാത്തതിനാലല്ല ഇത്. പകരം വെള്ളത്തില്‍ ശ്വസിക്കാന്‍ വേണ്ട ഓക്സിജന്‍ ഇല്ല.

9/11 ന്റെ പൊടിപടലങ്ങളും ക്യാന്‍സറും

WTC തകര്‍ന്നപ്പോള്‍ ഉണ്ടായ വിഷമയമായ പൊടിപടലങ്ങളും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. പൊടിയിലും പുകയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ വരാനുള്ള 19% അധിക സാധ്യതയുണ്ടെന്ന് ആരോഗ്യ ജേണലായ Lancet റിപ്പോര്‍ട്ട് ചെയ്തു. 9/11 സൈറ്റും ക്യാന്‍സറും തമ്മില്‍ ബന്ധമില്ല എന്ന National Institute for Occupational Safety and Health ന്റെ പ്രഖ്യാപനത്തിന് ഒരു മാസത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് വന്നത്. 9/11 രക്ഷാ പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ക്യാന്‍സര്‍ ചികിത്സ ഉള്‍പ്പെടുത്താത്തതിനാല്‍ രക്ഷാപ്രവര്‍ത്തകരും അഗ്നിശമന പ്രവര്‍ത്തകരും ക്യാന്‍സര്‍ ചികിത്സക്ക് വേണ്ട പണം കണ്ടെത്താന്‍ വിഷമിക്കുകയാണ്.

ഒരു അഭിപ്രായം ഇടൂ