ജര്‍മ്മനിയുടെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം റിക്കോഡ്
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജര്‍മ്മനി അവരുടെ വൈദ്യുതോല്‍പ്പാദന രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2000 ല്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 5% ആയിരുന്നതില്‍ നിന്ന് 2010 ആയപ്പോഴേക്കും 18% ആയി അവര്‍ വളര്‍ത്തി. ഓരോ വര്‍ഷവും പദ്ധതിടുന്നത് മുന്നേതന്നെ പ്രാവര്‍ത്തികമാക്കുന്നു. 2020 ഓടെ 35% വൈദ്യുതിയും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തുകയെന്നതാണ് ചാന്‍സലറായ Angela Merkel ന്റെ വലതു പക്ഷ പാര്‍ട്ടിയുടെ ലക്ഷ്യം. 40% മോ അതില്‍ കൂടുതലോ എന്നതാണ് അവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വെക്കുന്ന പദ്ധതി.
അണവമാലിന്യ പെട്ടികള്‍ വിറച്ചു
വെര്ജ്ജീനിയയിലെ ആണവനിലയത്തില്‍ സൂക്ഷിച്ചിരുന്ന ആണവമാലിന്യങ്ങളടങ്ങിയ പെട്ടികള്‍(casks) East Coast നെ കുലുക്കിയ ഭൂമികുലുക്കത്തില്‍ വിറച്ചു. അവയുടെ സ്ഥാനം ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ 4.5 ഇഞ്ച് മാറി എന്ന് നിലയത്തിലെ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. 5.8 സ്കെയില്‍ ശക്തിയുണ്ടായിരുന്ന ഭൂകമ്പം 25 പെട്ടികളെയാണ് ഇളക്കിയത്. 115 ടണ്‍ ഭാരമുള്ള 16 അടി പൊക്കമുള്ളതാണ് ഓരോ പെട്ടിയും. Dominion Resources Inc കമ്പനിയുടെ North Anna ആണവ നിലയത്തിലാണ് സംഭവമുണ്ടായത്. പെട്ടിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല. ആണവ മാലിന്യം ചോര്ന്നിട്ടുമില്ലെന്ന് അധികാരികള്‍ പറഞ്ഞു.
കമ്പനി നികുതി നല്കിയതിനേക്കാള് കൂടുതല്‍ പണം 25 CEO മാര്‍ നേടി
അമേരിക്കയിലെ ഏറ്റവും മുകളിലെ 100 കോര്‍പ്പറേറ്റ് ഉന്നത ഉദ്യോഗസ്ഥരില്‍ 25 പേരുടെ ശമ്പളം അവരുടെ കമ്പനികള്‍ മൊത്തത്തില്‍ നികുതിയായി അടച്ച പണത്തേക്കാള്‍ കൂടുതലാണെന്ന് പുതിയ പഠനം കണ്ടെത്തി. Institute for Policy Studies ന്റെ പഠന പ്രകാരം Verizon, Bank of New York Mellon, General Electric, Boeing, eBay ഉള്‍പ്പടെയുള്ള 25 കമ്പനികളുടെ മൊത്തം ലാഭം $190 കോടി ഡോളറാണ്. 18 എണ്ണത്തിന് നികുതി വെട്ടിക്കാനായി വിദേശ രാജ്യങ്ങളില്‍ ശാഖകളുള്ളതാണ്. കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മിലുള്ള ശമ്പള വ്യത്യാസം അടുത്ത കാലത്തായി വളരേധികം കൂടിയതായും പഠനം കണ്ടെത്തി. ആ വ്യത്യാസം 2009 ലെ 263:1 എന്ന അനുപാതത്തില്‍ നിന്ന് 325:1. [കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥന് 325 രൂപ കൊടുക്കുമ്പോള്‍ തൊഴിലാളിക്ക് ഒരു രൂപ കൊടുക്കും. നമ്മുടെ IT മേഖലയിലും ഇതേ അവസ്ഥയാണ്.] സമ്പന്നരായ വ്യക്തികള്‍ക്കും കോര്പ്പറേഷമുകള്ക്കും നികുതിയിളവ് സര്‍ക്കാര്‍ നല്കാന് തീരുമാനിച്ച അവസരത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.