വാര്‍ത്തകള്‍

സോളാര്‍ സെല്‍ ഊര്‍ജ്ജം 69% വളര്‍ന്നു

അമേരിക്കയിലെ സോളാര്‍ സെല്‍ വൈദ്യുതോര്‍ജ്ജ വ്യവസായം 2011 ന്റെ രണ്ടാം പാദത്തില്‍ 314 MW ഉത്പാദനശേഷി കൈവരിക്കുന്നു എന്ന് Solar Energy Industries Association യും GTM Research ഉം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 69% വളര്‍ച്ചയാണിത്. 2011 ന്റെ Q1 നെ അപേക്ഷിച്ച് 17% വര്‍ദ്ധന. 600 MW ന്റെ നിലയങ്ങളുടെ പണി തുടരുന്നു. വീടുകളിലെ സോളാര്‍ പാനല്‍ രംഗം മാത്രമാണ് വളരാതിരിക്കുന്നത്. അവിടെ കുറവ് രേഖപ്പെടുത്തി. Q2 ല്‍ വീടുകളില്‍ 60 MW മാത്രമേ സ്ഥാപിച്ചുള്ളു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.7% കുറവാണിത്. സോളാര്‍ സെല്‍ വാടകക്ക് എന്ന പരിപാടി തുടങ്ങുമ്പോള്‍ ഇതിന് മാറ്റം ഉണ്ടാകും എന്ന് Solar Market Insight വിദഗ്ദ്ധര്‍ പറഞ്ഞു.

സൌരോര്‍ജ്ജ രംഗത്ത് അമേരിക്കയില്‍ 100,000 ആളുകള്‍ മൊത്തം പണിയെടുക്കുന്നുണ്ട്. കഴിഞ്ഞ 12 മാസങ്ങള്‍ക്കുള്ളില്‍ 6,700 പുതിയ തൊഴില്‍ സൃഷ്ടിച്ചു. 2010 നെ അപേക്ഷിച്ച് 6.8% ആണ് സൌരോര്‍ജ്ജ തൊഴില്‍ രംഗത്തെ വളര്‍ച്ച. (2011 National Solar Jobs Census data)

Haqqani Network മായി അമേരിക്കക്കുള്ള ബന്ധം റീഗണിന്റെ കാലം മുതല്‍ക്കുള്ളത്

പാകിസ്ഥാന്‍ ഭീകരവാദി സംഘടനയായ Haqqani Network നെ സഹായിക്കുന്നതിനെക്കുറിച്ചുള്ള Admiral Mike Mullen ന്റെ പരാമര്‍ശം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. എന്നാല്‍ അതേ ഭീകരവാദി സംഘടനയുമായി അമേരിക്കക്ക് ദീര്‍ഘകാലമായുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്തകളിലൊന്നും കണ്ടില്ല. ഈ സംഘത്തിന്റെ സ്ഥാപകനായ Jalaluddin Haqqani അമേരിക്കയോടൊപ്പം ചേര്‍ന്ന് സോവ്യേറ്റ്യൂണിയനെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പായിക്കാന്‍ ശ്രമിച്ച മുജാഹിദിന്‍ കമാന്‍ഡറായിരുന്നു. റൊണാള്‍ഡ് റൈഗണ്‍ പ്രസിഡന്റായിരുന്ന കാലത്ത് അയാള്‍ വൈറ്റ് ഹൌസ് സന്ദര്‍ശിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ ചാര സംഘടനയായ ISI വഴി റീഗണ്‍ സര്‍ക്കാര്‍ രഹസ്യ അമേരിക്കന്‍ ധനസഹായം അക്കാലത്ത് അവര്‍ക്ക് നല്‍കിയിരുന്നു.

ലിസ്റ്റേറിയ പകര്‍ച്ചവ്യാധി അമേരിക്കയില്‍ 13 പേരെ കൊന്നു

ലിസ്റ്റേറിയ പകര്‍ച്ചവ്യാധി കാരണം അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 18 സംസ്ഥാനങ്ങളിലായി 72 പേര്‍ ആശുപത്രിയിലാണെന്ന് Centers for Disease Control പറഞ്ഞു. ഡന്‍വറിലുള്ള Jensen Farms ലെ tainted cantaloupes ല്‍ നിന്നാണ് പകര്‍ച്ചവ്യാധി ആരംഭിച്ചത്. നിയന്ത്രണ നിയമങ്ങളുടെ ആവശ്യകതയാണ് ഈ പകര്‍ച്ചവ്യാധി അടിവരയിട്ട് പറയുന്നതെന്ന് Center for Science in the Public Interest എന്ന സംഘടന അഭിപ്രായപ്പെട്ടു. Melons കാരണം ആഹാര സംബന്ധിയായ 36 പകര്‍ച്ചവ്യാധി സംഭവങ്ങള്‍ 1990 ന് ശേഷം അമേരിക്കയില്‍ ഉണ്ടായിട്ടുണ്ട്.

ഒരു അഭിപ്രായം ഇടൂ