ഇകോഫ്ലേഷന്‍
നാം ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളിലൊന്ന് കടുത്ത വരള്‍ച്ച മുതല്‍ കൊടും വെള്ളപ്പൊക്കം വരെയുള്ള തീവൃകാലാവസ്ഥയാണ്. ജൂലൈ മുതല്‍ തായ്‌ലാന്റ് വലിയ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. നൂറുകണക്കിന് ആളുകള്‍ മരിച്ചു ശതകോടികളുടെ നഷ്ടമുണ്ടായി. BusinessWeek ന്റെ കണക്ക് പ്രകാരം Apple, Toyota മുതലായ കമ്പനികള്‍ക്ക് വേണ്ടി ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതുള്‍പ്പടെ 9,850 ഫാക്റ്ററികളാണ് വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കം കാരണം Western Digital, Hitachi, Seagate, Toshiba തുടങ്ങിയവരെല്ലാം നേരിട്ട് ഉത്പാദന പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. കൊറിയന്‍ കമ്പനിയായ Samsung പോലും കഷ്ടത്തിലാണ്. അവര്‍ക്കും ഹാര്‍ഡ് ഡിസ്കിന്റെ മോട്ടോര്‍ പോലുള്ള ഘടകങ്ങള്‍ നല്‍കുന്നത് വെള്ളത്തിനടിയിലായ ഫാക്റ്ററികളാണ്.
[സമ്പദ്ഘടന എന്നത് പരിസ്ഥിതിക്ക് അതീതമല്ല എന്ന് തിരിച്ചറിയുക]
ചോര തടി
വടക്കന്‍ ബ്രസീലില്‍ പരിസ്ഥിതി പ്രവര്‍ത്തരും കാട്ടു കള്ളന്‍മാരും തമ്മിലുള്ള സമരം കൂടുതല്‍ ശക്തമാകുന്നു. മേയ് കഴിഞ്ഞ് എട്ട് പരിസ്ഥിതി പ്രവര്‍ത്തരാണ് ആമസോണില്‍ കൊല്ലപ്പെട്ടത്. ബ്രസീലിലെ Pará സംസ്ഥാനത്തെ കൃഷിക്കാരനായ Joao Chupel Primo നിയമ വിരുദ്ധ വനനശീകരണത്തിന്റെ ശക്തനായ എതിരാളി ആയിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടു. ആരാണ് കൊന്നതെന്ന് അധികാരികള്‍ക്ക് അറിയില്ല. പക്ഷേ Pará സംസ്ഥാനത്തെ വനനശീകരണത്തെനെതിരെയുള്ള പ്രവര്‍ത്തനം കാരണം അദ്ദേഹത്തിന് ധാരാളം കൊലപാതക ഭീഷണി കിട്ടാറുണ്ടായിരുന്നു.
ഉയര്‍ന്ന കഴിവുള്ള inverterകള്‍ Delphi പുറത്തിറക്കി
ഹൈബ്രിഡ് വാഹനങ്ങള്‍ക്കും, വൈദ്യുത വാഹനങ്ങള്‍ക്കും വേണ്ടി Delphi Automotive ഉയര്‍ന്ന കഴിവുള്ള inverterകള്‍ പുറത്തിറക്കി. ഇത് ഇന്ധനക്ഷമത കൂട്ടുകയും വിലയും മലിനീകരണവും കുറക്കുകയും ചെയ്യും. ഇപ്പോഴുള്ളവയെക്കാള്‍ 30% ചെറുതാണ് പുതിയ inverterകള്‍. power silicon packaging ഉപയോഗിച്ചാണ് ഇത് ഈ നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് wire bonds ഒഴുവാക്കി കൂടിയ കറന്റ്, ശക്തി സാന്ദ്രത നല്‍കുന്നു. ഇരുവശത്തുമുള്ള ശീതീകരണി വലിപ്പം കുറക്കുന്നു.