അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തൊഴിലാളികള്‍ സമരത്തില്‍
യൂണിയനെ നിരോധിച്ചതിനാല്‍ അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തുണി ഫാക്റ്ററി തൊഴിലാളികള്‍ സമരം നടത്തുന്നു. യൂണിയനെ പ്രവര്‍ത്തിക്കാനനുവദിക്കുന്നത് വരെ Workers Friendship Union Federation സമരം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ ബ്രാന്റുകള്‍ ആയ Gap, JC Penny, Old Navy തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ ജോലി ചെയ്യുന്നത്.
രാജ്യത്തെ വമ്പന്‍ ബാങ്കുകള്‍ക്ക് ഫെഡറല്‍ റിസര്‍വ് രഹസ്യമായി $700,000 കോടി ഡോളര്‍ ധനസഹായം നല്‍കാമെന്ന് സമ്മതിച്ചു
2008 – 2009 കാലത്ത് വമ്പന്‍ ബാങ്കുകള്‍ക്ക് ഫെഡറല്‍ റിസര്‍വ് രഹസ്യമായി $700,000 കോടി ഡോളറില്‍ അധികം ധനസഹായതിനെക്കുറിച്ചുള്ള രേഖകള്‍ Bloomberg news agency പുറത്തുവിട്ടു. സര്‍ക്കാര്‍ കുറഞ്ഞ വലിശക്ക് പണം കടം നല്കിയതിനാല് ബാങ്കുകള്‍ക്ക് ഏകദേശം $1300 കോടി ഡോളര്‍ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞു. Goldman Sachs, JPMorgan, Bank of America, Citigroup, Morgan Stanley എന്നിവര്‍ക്കാണ് സര്‍ക്കാര്‍ സഹായം കിട്ടിയത്.
ജപ്പാന് TEPCO ക്ക് $1150 കോടി ഡോളര്‍ നല്കുന്നു
ഫുകുഷിമ നിലയ ദുരന്തത്തിന് ശേഷം ആണവ നിലയ കമ്പനിയായ TEPCO യെ സഹായിക്കാന്‍ ജപ്പാന് സര്‍ക്കാര്‍ നികുതിദായകരുടെ $1150 കോടി ഡോളര്‍ നല്കുന്നു. പുന നിര്‍മ്മാണ ചിലവ്, നിലയം അടക്കല്‍, ആണവമലിനീകണം വിമുക്തമാക്കല്‍, ജനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക തുടങ്ങി ശതകോടിക്കണക്കിന് ഡോളറിന്റെ ചിലവാണ് TEPCO നേരിടുന്നത്. [എന്തെളുപ്പം. ലാഭം സ്വകാര്യവത്കരിക്കുക. നഷ്ടം സോഷ്യലൈസും ചെയ്യുക.]