വാര്‍ത്തകള്‍

മുന്‍സിപ്പാലിറ്റി ശുദ്ധീകരണം നടത്തണമെന്ന് കോടതി

ഫുകുഷിമ-൧ നിലയത്തില്‍ നിന്ന് പുറത്തുവന്ന സീഷിയം പോലുള്ള ആണവമാലിന്യങ്ങള്‍ അതത് സ്വകാര്യവ്യക്തികളുടെതാണെന്നും അത് Tokyo Electric Power (TEPCO) ന്റേതല്ലെന്നും കമ്പനിയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു. സുരക്ഷാ കാരണത്താല്‍ തന്റെ സ്ഥലത്ത് ഗോള്‍ഫ് കളിക്കാനാവുന്നില്ല എന്ന് ഒരു ഗോള്‍ഫ് കളിസ്ഥല ഉടമ കോടതിയില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നവംബറില്‍ അവിടെ 235,000 Bq/kg സീഷിയം കണ്ടെത്തി. സ്ട്രോണ്‍ഷിയം നില 98 Bq/kg ആണ്. കോടതി കമ്പനിയുടെ വാദം തള്ളി. കമ്പനിക്ക് പകരം മുന്‍സിപ്പാലിറ്റി ശുദ്ധീകരണം നടത്തണമെന്നാണ് കോടതിയുടെ തീര്‍പ്പ്. ശുദ്ധീകരണം മുന്‍സിപ്പാലിറ്റി നടത്തിയാല്‍ അവര്‍ പാപ്പരാവുമെന്നാണ് നികുതിദായകരുടെ അഭിപ്രായം

കൂടുതല്‍ നിക്ഷേപം പുനരുത്പാദിതോര്‍ജ്ജ രംഗത്ത്

പുതിയ ഊര്‍ജ്ജ നിലയ നിര്‍മ്മാണത്തില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം ഫോസില്‍ ഇന്ധനങ്ങളെ കടത്തിവെട്ടി. കഴിഞ്ഞ വര്‍ഷം കാറ്റ്, സൂര്യന്‍, തിരമാല, biomass എന്നിവയില്‍ $18,700 കോടി ഡോളര്‍ നിക്ഷേപം നടന്നപ്പോള്‍ എണ്ണ, കല്‍ക്കരി എന്നിവയില്‍ $15700 കോടി ഡോളര്‍ നിക്ഷേപമാണ് ഉണ്ടായത് എന്ന് Bloomberg New Energy Finance റിപ്പോര്‍ട്ട് പറയുന്നു. സൗരോര്‍ജ്ജ, പവനോര്‍ജ്ജ ഉപകരണങ്ങളുടെ വില കുറയുന്നത് ശുദ്ധോര്‍ജ്ജത്തെ കല്‍ക്കരിയുമായി മത്സരിക്കാന്‍ പ്രാപ്തമാക്കി.

CO2 ഉദ്‌വമന കുതിപ്പ്

കഴിഞ്ഞ വര്‍ഷം CO2 ഉദ്‌വമനം 5.9% കണ്ട് കൂടി എന്ന് Global Carbon Project അഭിപ്രായപ്പെട്ടു. വ്യവസായവത്കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ച് ചാട്ടമായിരുന്ന ഇത് 2010 നെ അപേക്ഷിച്ച് 50 കോടി ടണ്‍ കൂടുതലാണ്. മൊത്തം ഉദ്‌വമനം 2010 ല്‍ – ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത്, സിമന്റ് നിര്‍മ്മാണം, വനനശീകരണം, തുടങ്ങിയവയില്‍ നിന്ന് – 3670 കോടി ടണ്‍ CO2 ആയി.

ഒരു അഭിപ്രായം ഇടൂ