വാര്‍ത്തകള്‍

ജര്‍മ്മനിയില്‍ സൗരോര്‍ജ്ജം വളരുന്നു

ജര്‍മ്മനിയിലെ സൗരോര്‍ജ്ജോത്പാദനം 2010 നെ അപേക്ഷിച്ച് 60% വര്‍ദ്ധിച്ച് 1800 കോടി യൂണിറ്റായി എന്ന് German Solar Industry Association (BSW) അറിയിച്ചു. മൊത്തം ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണിത്. “സൗരോര്‍ജ്ജം ഇപ്പോള്‍ ഊര്‍ജ്ജ ആസൂത്രണ രംഗത്ത് അവഗണിക്കാന്‍ പറ്റാത്ത വിധം പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്” എന്ന് BSW ന്റെ തലവന്‍ Carsten Koernig അങിപ്രായപ്പെട്ടു. 51 ലക്ഷം വീടുകളാണ് സൗരോര്‍ജ്ജത്തെ ആശ്രയിച്ച് കഴിയുന്നത്. ജര്‍മ്മനിയിലെ മൊത്തം വീടുകളുടെ എട്ടിലൊന്നാണ് ഇത്. 2011 ല്‍ 19.9% ഊര്‍ജ്ജം പ്രദാനംചെയ്തു. 2010 ല്‍ 16.4% ആയിരുന്നു.

ശാന്തരായ അമ്മമാര്‍

മാതൃ പരിചരണ സ്വഭാവം epigenetics നെ ബാധിക്കുകയും അടുത്ത തലമുറകളിലേക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുന്നു എന്ന് എലികളില്‍ നടത്തിയ പഠനം കണ്ടെത്തി. മനഃക്ലേശത്തിന്റെ പ്രതികരണമായി methyl അടയാളങ്ങളായി കുഞ്ഞുങ്ങളുടെ ജീനില്‍ അടയാളപ്പെടുന്നു. അത് മനഃക്ലേശത്തിനോടുള്ള സംവേദനക്ഷമത വര്‍ദ്ധിപ്പിക്കും. ശാന്തരും നല്ല പരിലാളനം ചെയ്യുന്ന അമ്മ വളര്‍ത്തുന്ന എലി കുഞ്ഞുങ്ങളില്‍ ഈ methyl അടയാളങ്ങള്‍ മാഞ്ഞു പോകും. അത്തരം എലികുഞ്ഞുങ്ങള്‍ വലുതാകുമ്പോള്‍ അവയും ശാന്തസ്വഭാവക്കാരാകും. എന്നാല്‍ പേടിപ്പെടുത്തുന്ന അമ്മമാര്‍ കുഞ്ഞുങ്ങളില്‍ methyl അടയാളങ്ങള്‍ ഉണ്ടാക്കുകയും കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ മാനസികത്തകര്‍ച്ചയും അവഗണിക്കുന്നതരം മാതാവാകുകയും ചെയ്യുന്നു.

അതിവേഗം തിരിയുന്ന നക്ഷത്രം

ചിലിയിലെ ESOന്റെ Paranal Observatory ല്‍ പ്രവര്‍ത്തിക്കുന്ന Very Large Telescope ഉപയോഗിച്ച് അന്താരാഷ്ട്ര ഗവേഷകര്‍ Tarantula നെബുലയിലെ ഭാരവും തിളക്കവും കൂടിയ നക്ഷത്രങ്ങളുടെ സര്‍വ്വേ നടത്തി. ഈ നെബുല Large Magellanic Cloud ലാണുള്ളത്. തിളക്കമുള്ള വലിയ പല നക്ഷത്രങ്ങളോടൊപ്പം സംഘം ഒരു നക്ഷത്രത്തെ പ്രത്യേകം ശ്രദ്ധിച്ചു. VFTS 102 എന്ന് വിളിക്കുന്ന അത് ഒരു മണിക്കൂറില്‍ 20 ലക്ഷം കിലോമീറ്റര്‍ എന്ന വേഗത്തിലാണ് തിരിയുന്നത്. സൂര്യനേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍. ഇതുവരെ കണ്ടെത്തിയിട്ടിട്ടുള്ള വസ്തുക്കളില്‍ ഏറ്റവും വേഗം ഇതിനാണ്.

സൂര്യനെക്കാള്‍ 25 മടങ്ങ് ഭാരവും ഒരു ലക്ഷം മടങ്ങ് തിളക്കവുമുള്ള ഇത് മറ്റ് സമീപത്തുള്ള നക്ഷത്രങ്ങളേക്കാള്‍ വേഗത്തിലാണ് സ്പേസിലൂടെ സഞ്ചരിക്കുന്നത്.

One thought on “വാര്‍ത്തകള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )