നിങ്ങള്‍ ഒരു ചൂതാട്ട സ്ഥലത്ത സ്ഥലത്താണെന്ന് കരുതുക. നിങ്ങളുടെ സുഹൃത്ത് പറയുന്നു ഇവിടെ ഒരു ഭാഗ്യക്കുറി യന്ത്രമുണ്ട്, അതില്‍ ഒരു രൂപാ നിക്ഷേപിച്ചാല്‍ 59 രൂപാ നിങ്ങള്‍ക്ക് തിരിച്ച് കിട്ടും എന്ന്. തീര്‍ച്ചയായും ആ യന്ത്രം തകരാറിലാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അതോ തട്ടിപ്പാണോ?
നിങ്ങളുടെ നിക്ഷേപ സഹായി നിങ്ങളോട് പറയുന്നു നിങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ രൂപക്കും 59 രൂപ തിരിച്ച് കിട്ടുമെന്ന്. ഇത് 5800% ആദായമാണ്. Bernie Madoff പോലും 10.5% മാത്രമേ വാഗ്ദാനം ചെയ്തിരുന്നുള്ളു. ഇത് തട്ടിപ്പാണോ?
ശരിയാണ്. ഇത് ശരിക്കും തട്ടിപ്പാണ്. എന്നാല്‍ നിങ്ങള്‍ എണ്ണ-കല്‍ക്കരി വ്യവസായി ആണെങ്കില്‍ ഇത് നിയമപരമാണ്. വാഷിങ്ടണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത്. DC യില്‍ എണ്ണ കല്‍ക്കരി കമ്പനികള്‍ ലോബീയിങ്ങിന് വേണ്ടി കൊടുക്കുന്ന ഓരോ ഡോളറിനും പകരമായി $59 ഡോളര്‍ സബ്സിഡിയായി അവര്‍ക്ക് തിരിച്ച് കിട്ടുന്നു.
ഇങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത് :
111 ആം കോണ്‍ഗ്രസ്സില്‍ (2009 – 2010) ഫോസില്‍ ഇന്ധന വ്യവസായം നല്‍കിയ സംഭാവന : $25,794,747
2009 ല്‍ ഫോസില്‍ ഇന്ധന വ്യവസായം ലോബീയിങ്ങിന് ചിലവാക്കിയത് : $175,454,820
2010 ല്‍ ഫോസില്‍ ഇന്ധന വ്യവസായം ലോബീയിങ്ങിന് ചിലവാക്കിയത് : $146,032,543
വമ്പന്‍ ഫോസില്‍ ഇന്ധനം മൊത്തത്തില്‍ 111 ആം കോണ്‍ഗ്രസിന് വേണ്ടി ചിലവാക്കിയ പണം : $347,282,110
2009 ല്‍ ഫോസില്‍ ഇന്ധനത്തിന് ലഭിച്ച സബ്സിഡി : $8,910,440,000
2010 ല്‍ ഫോസില്‍ ഇന്ധനത്തിന് ലഭിച്ച സബ്സിഡി : $11,578,900,000
111 ആം കോണ്‍ഗ്രസില്‍ ഫോസില്‍ ഇന്ധന വ്യവസായത്തിന് മൊത്തത്തില്‍ ലഭിച്ച സബ്സിഡി : $20,489,340,000
– source priceofoil.org