
സ്രോതസ്സ്: കമ്പനികളുടെ ഓരോ പാദത്തിലേയും ഫലങ്ങള്‍ ഓരോ കമ്പനിയുടേയും നിക്ഷേപകര്‍ക്കുള്ള വെബ് സൈറ്റില്‍ നിന്ന് ശേഖരിച്ചത്.
$13500 കോടി ഡോളര്‍
ഹംഗറിയുടേയോ കുവൈറ്റിന്റേയോ 2010 ലെ GDP അല്ല. അതിലും ഇത്തിരി കൂടുതലാണത്. സത്യത്തില്‍ ആ സംഖ്യയെ ഒരു രാജ്യത്തിന്റെ 2010 ലെ GDP ആയി സങ്കല്‍പ്പിച്ചാല്‍ അത് 54-ആമത്തെ രാജ്യത്തിന്റേതായി വരും. കുവൈറ്റിനും ഉക്രേയ്നിനും ഇടയില്‍.
5 അന്തര്‍ ദേശീയ എണ്ണ കമ്പനികളുടെ 2011 ലെ മൊത്തം ലാഭത്തിന്റെ സംഖ്യയാണത്. ഇതേ കമ്പനികള്‍ക്കാണ് $1000 കോടി ഡോളര്‍ പ്രതിവര്‍ഷം സര്‍ക്കാരില്‍ നിന്ന് ധനസഹായവും നികുതി ഇളവുകളായും കിട്ടുന്നത്.
തീവൃമായ കാലാവസ്ഥാമാറ്റം തടയാന്‍ ശ്രമിക്കേണ്ട കാലത്ത്, നമ്മുടെ എണ്ണയോടുള്ള അസക്തി നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഇത് ചെയ്യുന്നത്.
രാഷ്ട്രീയത്തില്‍ നിന്ന് പണത്തെ മോചിപ്പിക്കണം. ഭീമന്‍ എണ്ണക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ സമയമായി.
– സ്രോതസ്സ് priceofoil.org
എണ്ണ സബ്സിഡി നിര്‍ത്തലാക്കുക.