വാര്‍ത്തകള്‍

1000 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ബാറ്ററി ടയോട്ട വികസിപ്പിച്ചു

ഒരു ചാര്‍ജ്ജിങ്ങില്‍ 1,000 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയുന്ന വൈദ്യുത കാര്‍ ബാറ്ററി Toyota Motor വികസിപ്പിച്ചു. ഖര കേന്ദ്രവും ലളിതമായ ഘടനയുമുള്ളതിനാല്‍ ഇതിന് തീയെ ചെറുക്കുന്ന പദാര്‍ത്ഥങ്ങളുടെ ആവശ്യമില്ല. വേഗത്തില്‍ ചൂടാവുകയും ദ്രാവക കേന്ദ്രം തീപിടിക്കുകയും ചെയ്യുന്ന ലിഥിയം-അയോണ്‍ ബാറ്ററിയുടെ കുഴപ്പം ഈ ബാറ്ററിക്കില്ല. ബാറ്ററി ശേഷി ഇരട്ടിയാന്‍ അനുയോജ്യമായ പുതിയ electrode പദാര്‍ത്ഥം Mazda വികസിപ്പിച്ചു. 20 വര്‍ഷം ആയുസുള്ള ലിഥിയം-അയോണ്‍ ബാറ്ററി NEC കണ്ടുപിടിച്ചു. Nissan ന്റെ Leaf വൈദ്യുത കാറിന് ഒരു ചാര്‍ജ്ജിങ്ങില്‍ 160 കിലോമീറ്റര്‍ യാത്ര ചെയ്യാനാവും.

മനുഷ്യ പൂര്‍വ്വികര്‍ നല്ല മീന്‍പിടുത്തക്കാരായിരുന്നു

ചരിത്രാതീത മനുഷ്യര്‍ ചൂര (tuna) പോലുള്ള ആഴക്കടല്‍ മത്സ്യങ്ങളേ പിടിക്കാന്‍ കഴിവുള്ള നല്ല മീന്‍പിടുത്തക്കാരായിരുന്നു എന്ന് 40,000 ല്‍ അധികം വര്‍ഷം പഴക്കമുള്ള പുരാവസ്‌തുക്കളില്‍ നിന്ന് തിരിച്ചറിഞ്ഞു. ആസ്ട്രേലിയക്ക് വടക്കുള്ള കിഴക്കേ Timor ലെ ചെറു ഗുഹയില്‍ Australian National University യിലെ പുരാവസ്‌തു ഗവേഷക Sue O’Connor 42,000 വര്‍ഷം പഴക്കമുള്ള 2,800 മീനിന്റെ മുള്ളുകള്‍ കണ്ടെത്തി. ഗുഹയിലെ രണ്ട് ഭാഗത്താണ് അവരും അവരുടെ സംഘവും ഖനനം നടത്തിയത്. കല്ലുകൊണ്ടുള്ള artifacts, എല്ലിന്റെ കൂര്‍ത്ത ഭാഗം, മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍, കക്കാ മുത്തുകള്‍, ചൂണ്ടമുള്ളുകള്‍ എന്നിവ കണ്ടു. ഒരു കുഴിയില്‍ 39,000 മീന്‍ മുള്ളുകളുണ്ടായിരുന്നു. കക്ക കൊണ്ടുണ്ടാക്കിയ മീന്‍പിടിക്കാനുപയോഗിക്കുന്ന ചൂണ്ടക്കൊളുത്തിന് 23,000 മുതല്‍ 16,000 വരെ പഴക്കമുണ്ട്.

വിരമിച്ച ഇന്‍സ്പെക്റ്റര്‍ കീസ്റ്റോണ്‍ XL പൈപ്പ് ലൈന്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു

TransCanada യുടെ ആദ്യത്തെ Keystone XL പൈപ്പ് ലൈന്‍ പദ്ധതിക്ക് വേണ്ടി സര്‍വ്വേ നടത്തിയാളാണ് Bechtel ഉദ്യോഗസ്ഥനായിരുന്ന Mike Klink. അതിന്റെ നിര്‍മ്മാണ സംയത്ത് അദ്ദേഹം ധാരാളം ഉത്‌കണ്ഠ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആദ്യത്തെ കീസ്റ്റോണ്‍ പൈപ്പ് ലൈന്‍ ആല്‍ബര്‍ട്ടയില്‍ നിന്ന് മദ്ധ്യ-പടിഞ്ഞാറേ അമേരിക്കയിലേക്ക് ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകാനുള്ളതായിരുന്നു. അത് പിന്നീട് Gulf Coast വരെ ദീര്‍ഘിപ്പിച്ചു. ചിലവ് കുറഞ്ഞ വിദേശ ഉരുക്ക്, ശക്തി കുറഞ്ഞ അസ്ഥിവാരം, ഒഴുവാക്കപ്പെടുന്ന സുരക്ഷാ പരീക്ഷകള്‍ തുടങ്ങി ഈ പദ്ധതിയുടെ ധാരാളം സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് നെബ്രാസ്കയിലെ Lincoln Journal Star ല്‍ എഴുതി. “രഹസ്യമാക്കി വെച്ചിരിക്കുന്ന സത്യങ്ങളെ പുറത്തു കൊണ്ടുവരണമെന്ന് എന്റെ കുട്ടികള്‍ നിര്‍ബന്ധിച്ചതിനാലാണ് ഇപ്പോള്‍ ഞാന്‍ മുന്നോട്ട് വരുന്നത്,” Klink പറയുന്നു. പൈപ്പ് ലൈന്‍ വേണ്ട എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഈ പൈപ്പ് ലൈന്‍ നമുക്ക് വേണ്ട. പരാതികള്‍ പുറത്ത് പറഞ്ഞതിനാല്‍ Bechtel അദ്ദേഹത്തെ പിരിച്ചുവിട്ടു.

ഒരു അഭിപ്രായം ഇടൂ