ചൂടുവെള്ളവും വൈദ്യുതിയും തരുന്ന Virtu എന്ന ഹൈബ്രിഡ് സോളാര്‍ പാനലുകള്‍ ബ്രിട്ടണിലെ ഊര്‍ജ്ജ കമ്പനിയായ Naked Energy വികസിപ്പിച്ചെടുത്തു.
വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫോട്ടോ വോള്‍ടേയിക് സെല്ലുകളെ ചൂടുവെള്ളം തരുന്ന സൗരതാപ പാനലുകളുമായി ഒത്തു ചേര്‍ത്താണ് കമ്പനിയുടെ പ്രധാന എഞ്ജിനീറായ Richard Boyle ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. സൗരതാപ പാനലുകള്‍ വായൂ ശൂന്യ കുഴലുകളില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അന്തരീക്ഷത്തിലെ താപനില ഇതിനെ ബാധിക്കില്ല.
ഈ രണ്ട് സാങ്കേതിക വിദ്യകള്‍ ഒത്തു ചേര്‍ത്തതുകൊണ്ട് സോളാര്‍ PV സെല്ലുകളുടെ ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ Boyle ന് കഴിഞ്ഞു.
‘സോളാര്‍ PV സെല്ലുകളിലെ താപനില ഉയരുന്നത് അതിന്റ ദക്ഷത കുറക്കുന്നു. 25°C ന് മുകളില്‍ ഓരോ ഒരു ഡിഗ്രി താപനില വര്‍ദ്ധനവ് 0.5% വീതം ദക്ഷതയാണ് കുറക്കുന്നത്. നല്ല ദക്ഷതയുള്ള പാനലിന് പോലും 18% ആണ് ദക്ഷത. സെല്ലിലെ താപനില 65°C ഓളം എത്തുകയാണെങ്കില്‍ ദക്ഷത 4% ലേക്ക് താഴും’ എന്ന് Simmons പറയുന്നു.
സോളാര്‍ PV സെല്ലുകളില്‍ നിന്ന് അനാവശ്യമായ താപത്തെ thermosyphon സാങ്കേതിക വിദ്യ ഉപയോഗിച്ച് നീക്കം ചെയ്ത് വെള്ളം ചൂടാക്കാനുപയോഗിക്കാം. അങ്ങനെ താപം നീക്കം ചെയ്യുന്നത് സെല്ലിനെ തണുപ്പിക്കുകയും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
സോളാര്‍ പാനലുകളുടെ ദക്ഷത ഇനിയും കൂട്ടാനായി Imperial College London ലെ താപ transfer വിദഗ്ദ്ധനായ Prof Peter Childs മായി Naked Energy ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. താപ transfer സംവിധാനമുള്ളതുകൊണ്ട് Naked Energy യുടെ സോളാര്‍ പാനലുകള്‍ 40–45 % കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
– സ്രോതസ്സ് theengineer.co.uk, nakedenergy.co.uk
സോളാര്‍ പാനലുകളുടെ ഇരുണ്ട നിറം എന്നേ വിഷമിപ്പിച്ചിരുന്ന ഒന്നായിരുന്നു. കാരണം ഇരുണ്ട നിറം സൗരോര്‍ജ്ജം പ്രതിഫലിപ്പിക്കാതെ സംഭരിപ്പിച്ച് നിര്‍ത്തി താപനില കൂട്ടുന്നു.[എന്നാല്‍ ഇതിന് ആഗോള താപനവുമായി ബന്ധമില്ല കേട്ടോ! തെറ്റിധരിക്കരുത്. അന്തരീക്ഷത്തിലെ ഹരിത ഗ്രഹ വാതകങ്ങളുടെ കനമാണ് മൊത്തത്തില്‍ ഭൂമിയില്‍ നിന്ന് വിസരണം ചെയ്യപ്പെടുന്ന താപത്തിന്റെ അളവ് നിര്‍ണ്ണയിക്കുന്നത്. വെളുത്ത പ്രതലം ഊര്‍ജ്ജത്തെ പ്രതിഫലിപ്പിച്ചാലും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പാളി അതിനെ വീണ്ടും തിരിച്ച് ഭൂമിയില്‍ എത്തിക്കും.] എന്നാല്‍ ഈ പുതിയ കണ്ടുപിടുത്തത്തോടുകൂടി അതിന് പരിഹാരവുമായി അതോടൊപ്പം ബോണസായി കൂടുതല്‍ വൈദ്യുതിയും കിട്ടുന്നു. നല്ല കാര്യം.
fantastic : solartrainor@gmail.com