ഫോസില്‍ ഇന്ധന സബ്സിഡികള്‍ നിര്‍ത്തലാക്കുക

എണ്ണ, കല്‍ക്കരി, പ്രകൃതി വാതക വ്യവസായത്തിന് നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കാനുള്ള ഒരു നിയമത്തിന് വേണ്ടി സെനറ്റര്‍ Bernie Sanders (I-Vt.) ഉം Keith Ellison (D-Minn.) ഉം ചേര്‍ന്ന് ശ്രമിക്കുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് $11,000 കോടി ഡോളറിന്റെ സബ്സിഡിയാണ് ഈ വ്യവസായങ്ങള്‍ തട്ടിയെടുക്കുന്നത്.

End Polluter Welfare Act എന്ന് വിളിക്കുന്ന നിയമം, ഫോസില്‍ ഇന്ധന വ്യവസായത്തിന് നല്‍കുന്ന നികുതി ഇളവുകള്‍, സാമ്പത്തിക സഹായം, royalty relief, ഗവേഷണത്തിനും വികസനത്തിനും ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായം, ഫോസില്‍ ഇന്ധനത്തെ സഹായിക്കുന്ന മറ്റ് പഴുതുകള്‍ എന്നിവ ഇല്ലാതാക്കും. Friends of the Earth, Taxpayers for Common Sense, 350.org തുടങ്ങി പല സന്നദ്ധ സംഘടനകളും ഇതിനെ അനുകൂലിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

നവംബര്‍ 2011 ല്‍ റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും ഉള്‍പ്പടെ 70% അമേരിക്കക്കാരും ഫോസില്‍ ഇന്ധന സബ്സിഡികള്‍ നിര്‍ത്തലാക്കണെന്ന് ആവശ്യപ്പെട്ടു എന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള Yale Project ന്റെ റിപ്പോര്‍ട്ടിലുണ്ട്. BP പോലുള്ള കമ്പനികളില്‍ നിന്ന് Gulf of Mexico യിലെ ഭീകരത കാരണം ശുദ്ധീകരണ നികുതി ഈടാക്കണമെന്നും ആവശ്യമുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകനായ Bill McKibben തുടങ്ങിയ സംഘടനയാണ് 350.org. ഇവര്‍ സര്‍ക്കാരിനെക്കൊണ്ട് ഈ നിയമം അംഗീകരിപ്പിക്കാന്‍ വോട്ടര്‍മാരില്‍ ഒപ്പ് ശേഖരണം നടത്തുന്നു.

– സ്രോതസ്സ് huffingtonpost.com

ഒരു അഭിപ്രായം ഇടൂ