ഒരു തൊഴിലാളിക്ക് വീട്, ആഹാരം, വസ്ത്രം, utilities, ഗതാഗതം, ആരോഗ്യ സംരക്ഷണം, വിനോദം എന്നിവ നിറവേറ്റാനാവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളത്തെ ജീവിക്കാനുള്ള ശമ്പളം എന്നു വിളിക്കുന്നു എന്ന് വിക്കിപീഡിയ പറയുന്നു. ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും ദാരിദ്ര്യമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ട്. ഭൂമിയിലെ മുഴുവന്‍ 99% ശതമാനക്കാരും, എല്ലാ വ്യത്യാസങ്ങളും മറന്ന്, നമ്മുടെ പൊതു ആവശ്യങ്ങള്‍ക്ക് (commons) വേണ്ടി ഒത്തു ചേര്‍ന്ന് പൊരുതണം. ആഗോള കോര്‍പ്പറേറ്റുകള്‍ ഭരിക്കുന്ന ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. തീര്‍ച്ചയായും നമുക്ക് ആഗോളമായ ഒരു ആവശ്യം ഉണ്ടാകണം – ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും ഒരു ജീവിക്കാനുള്ള ശമ്പളം ഉണ്ടാകണം.
ജീവിക്കാനുള്ള ശമ്പളം നിക്ഷേപകരെ പേടിപ്പിക്കും, ചെറു സംരംഭങ്ങളെ തകര്‍ക്കും, തൊഴിലവസരങ്ങള്‍ കുറക്കും, വിലക്കയറ്റം ഉണ്ടാക്കും എന്നൊക്കെ വിമര്‍ശകര്‍ പറയും. ഞങ്ങള്‍ക്ക് അത് ബോധ്യമായിട്ടില്ല. 1880 കളില്‍ കുറച്ച് തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി സമയം എന്ന് ആവശ്യപ്പെട്ട് പ്രകടനവുമായി മുന്നോട്ട് വന്നപ്പോള്‍ ഇവര്‍ ഇതേ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. [ക്രിസ്തുമതത്തിന്റെ ധാര്‍മ്മിക മൂല്യം – സ്വതന്ത്ര കമ്പോളം നിലനില്‍ക്കുന്നില്ല]
സമ്പദ് വ്യവസ്ഥക്ക് പ്രവര്‍ത്തിക്കാന്‍ ദാരിദ്ര്യം അവശ്യമാകുന്ന ലോകത്തെ എന്തുകൊണ്ട് നിങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നു? സാമ്പത്തിക കമ്പോളത്തിന്റെ എല്ലാ വശങ്ങളും നമുക്ക് അറിയില്ലായിരിക്കാം. അവര്‍ക്കും അങ്ങനെ തന്നെ. [മുപ്പത് കൊല്ലത്തെ ഭരണത്തിന് ശേഷം ഗ്രീന്‍സ്പാനും അതാണ് പറഞ്ഞത്, എനിക്കറിയില്ല, എനിക്ക് തെറ്റ് പറ്റി!] പക്ഷേ നമുക്ക് ഒരു കാര്യം തീര്‍ത്ത് പറയാം, ഇത് ഒരു പ്രവര്‍ത്തിക്കുന്ന സമ്പദ്ഘടനയല്ല (functioning economy). എത്ര ജീവന്‍ രക്ഷിച്ചു, എത്ര വീടുകള്‍ നല്‍കി, എത്ര കുടുംബങ്ങളെ രക്ഷിച്ചു, [ഭാവി തലമുറക്ക് വേണ്ട സുസ്ഥിരമായ പരിസ്ഥിതി നല്‍കിയോ] എന്നൊക്കെയിലടിസ്ഥാനമാണ് നാം വിജയത്തെ നിര്‍വ്വചിക്കേണ്ടത്, അല്ലാതെ വാള്‍സ്റ്റ്രീറ്റ്കാരുണ്ടാക്കിയ പണത്തിന്റെ അടിസ്ഥാനത്തിലല്ല.
നമുക്ക് ഭംഗിയാക്കാന്‍ കഴിയും, പക്ഷേ നാം ആവശ്യപ്പെടണം.
– source occupymidsummer.org
ഇതുപോലുള്ളവ ഇനിയും വരട്ടെ