ഭൗമ മര്‍ദ്ദം ബ്രിട്ടണിന് ഊര്‍ജ്ജം നല്‍കും

ഇംഗ്ലണ്ടിലെ Bath ല്‍ തുടക്ക കമ്പനിയായ 2OC പ്രകൃതി വാതക പൈപ്പ് ലൈനിലെ നഷ്ടപ്പെടുന്ന മര്‍ദ്ദത്തെ ഉപയോഗിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള സൂത്രം കണ്ടെത്തി. Blue-NG എന്ന് വിളിക്കുന്ന ഈ പദ്ധതിയില്‍ UK National Grid ഉം ഒത്തു ചേരുന്നു. പൈപ്പ് ലൈനിലേക്ക് വാതകം കയറ്റുമ്പോള്‍ പുറത്തുവരുന്ന അതി ഭീമമായ മര്‍ദ്ദം ടര്‍ബൈന്‍ തിരിക്കാന്‍ ഉപയോഗിക്കുന്നു. 20- സെന്റിമീറ്റര്‍ വലിപ്പമുള്ള അവരുടെ turbo expanders എന്ന ഉപകരണത്തിന് മര്‍ദ്ദത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയും. കിഴക്കേ ലണ്ടനില്‍ ഇത്തരം ടര്‍ബൈന്‍ സ്ഥാപിച്ച് 20 മെഗാവാട്ട് ഇത്തരത്തില്‍ ഉത്പാദിപ്പിക്കാന്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. geo-pressure എന്ന് വിളിക്കുന്ന ഈ സാങ്കേതിക വിദ്യയെ 8 സ്ഥലത്ത് സ്ഥാപിക്കും.

2005 ല്‍ തുടങ്ങിയ ഈ പരിപാടി വഴി ബ്രിട്ടണിന് വേണ്ടി 1 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം എന്ന് 2OC പറയുന്നു. അമേരിക്കയിലും യൂറോപ്പിലും ഇതുപോലുള്ള പദ്ധതി തുടങ്ങിയിരുന്നെങ്കിലും അവക്ക് ചിലവ് കൂടുതലാണ്. combined heat and power engine കൂടി Blue-NG ല്‍ ഘടിപ്പിച്ച് ദക്ഷത 70% ആക്കാനും അവര്‍ക്ക് പരിപാടിയുണ്ട്. വ്യത്യസ്ഥ ഇന്ധനങ്ങള്‍ എഞ്ജിനില്‍ ഉപയോഗിക്കാം.

ഡാറ്റാ സെന്ററുകള്‍, ഊര്‍ജ്ജനിലയങ്ങള്‍, ശീതീകരണികള്‍ തുടങ്ങിയവക്ക് വേണ്ട തണുത്ത വായുവിനെ ചിലവ് കുറഞ്ഞ രീതിയില്‍ ഉത്പാദിപ്പിക്കാന്‍ ഈ ഉപകരണം സഹായിക്കും. കാരണം മര്‍ദ്ദം കുറയുന്നതിന് അനുസരിച്ച് പ്രകൃതി വാതകത്തിന്റെ താപനിലയും കുറയും.

– from cleantech

ഒരു അഭിപ്രായം ഇടൂ