Chevron ന്റെ എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറി
കാലിഫോര്‍ണിയയിലെ Richmond ല്‍ പ്രവര്‍ത്തിക്കുന്ന Chevron എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറിയും വലിയ തീപിടുത്തമുണ്ടായതും പ്രദേശിക ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഭീതിപരത്തുന്നു. തീയും പുകയും വളരെ അകലെ നിന്ന് പോലും കാണാന്‍ കഴിയും. വിഷം നിറഞ്ഞ പുക ശ്വസിക്കുന്നത് തടയാന്‍ Richmond, North Richmond, San Pablo തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളോട് വാതിലും ജനലും അടച്ച് വീട്ടിലിരിക്കാന്‍ അധികാരികള്‍ ഉത്തരവ് നല്‍കി. 200 പേരെ ആശുപത്രിയിലായി. തീ പൂര്‍ണ്ണമായും ഇല്ലാതായില്ലെങ്കിലും നിയന്ത്രണത്തിലാണ് എന്ന് Chevron പറഞ്ഞു.
ഭീമന്‍ പ്രളയം ഫിലിപ്പീന്‍സില്‍
ഫിലിപ്പീന്‍സിലെ വെള്ളപ്പൊക്കം കൂടുന്നു. ഡസന്‍ കണക്കിന് ആളുകള്‍ മരിച്ചു. പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. സ്കൂളുകളും വ്യവസായ ശാലകളും അടച്ചു. ചിലയിടങ്ങളില്‍ കഴുത്തറ്റം വരെ വെള്ളം കയറി. Typhoon Soala അടിച്ചതിന് ശേഷമുണ്ടായ വെള്ളപ്പൊക്കമാണിത്. അത് പേമാരിയുണ്ടാക്കി. [മനുഷ്യ നിര്‍മ്മിതമായ ആഗോളതപനം തീവൃകാലാവസ്ഥാമാറ്റം സമ്മാനിക്കും]
ഏഴാളുകളില്‍ ഒരാള്‍ പട്ടിണിയിലാണ്
ഈ ദശാബ്ദത്തില്‍ ആദ്യമായി തീവൃ പട്ടിണി അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം വളരേറെ കൂടുന്നതായി റിപ്പോര്‍ട്ട്. പടിഞ്ഞാറേ ആഫ്രിക്ക, കിഴക്കേ ആഫ്രിക്ക, യെമന്‍ തുടങ്ങിയ സ്ഥലത്ത് 4.3 കോടിയാളുകള്‍ കൂടി പട്ടിണിക്കാരായി എന്ന് Oxfam ന്റെ പഠനം പറയുന്നു. 100 കോടിയാളുകള്‍, അതായത് ഏഴാളുകളില്‍ ഒരാള്‍, ഇപ്പോള്‍ പട്ടിണിയിലാണ്.