ആധുനിക മാധ്യമപ്രവര്‍ത്തനം

അവതാരിക : ഇനി നമുക്ക് ശാസ്ത്ര ലോകത്തുനിന്നുള്ള പരിഭ്രമിപ്പിക്കുന്ന കഥ കേള്‍ക്കാം. അടുത്ത കാലത്ത് രാജ്യത്തെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിചിത്രമായി പെരുമാറുന്നു എന്ന് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നമുക്ക ആന്‍ഡ്രിയ ബെനറ്റിന്റെ അടുത്തേക്ക് പോകാം.

അവതാരിക : ഹലോ ആന്‍ഡ്രിയ എന്താണ് നടക്കുന്നത്?

ആന്‍ഡ്രിയ : എന്താണ് എന്നത് നമുക്ക് അറിയില്ല. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വെപ്രാളപ്പെട്ട് ഓടിനടക്കുകയും വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു.

അവതാരിക : ബഹളം കൂട്ടുന്നത് കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നുണ്ട്. എന്നാലും ഈ പ്രൊഫസര്‍മാരെ കണ്ടിട്ട് തമാശ തോന്നുന്നു. അവര്‍ എന്താ ആ ചലപില ശബ്ദം ഉണ്ടാക്കുന്നത്? നീ അത് ശ്രദ്ധിച്ചോ?

ആന്‍ഡ്രിയ : അത് അവരുടെ സാധാരണയുള്ള vocalization പോലെയാണ്. എന്നാല്‍ ഇപ്പോള്‍ അത് മൂന്ന് മടങ്ങ് വേഗത്തിലും ഇരട്ടി ശബ്ദത്തിലുമാണ്.

ശാസ്ത്രജ്ഞന്‍ (സാധാരണ ശബ്ദത്തില്‍): ഒരു പരിധിയില്‍ അധികം കടല്‍ നിരപ്പ് ഉയരുകയാണെങ്കില്‍, അത് തിരകെ പഴയതുപോലെ എത്തിക്കാന്‍ വിഷമമാകുകയും …

[cut]
നമുക്കറിയല്ല ഇത് എന്തുകൊണ്ടെന്ന്. എന്നാല്‍ ഇതാദ്യമല്ല നാം ഇത്തരത്തിലുള്ള സ്വഭാവം വ്യത്യസ്ഥ തരം ശാസ്ത്രജ്ഞരില്‍ കാണുന്നത്.

അവതാരിക : ആന്‍ഡ്രിയ, ചില ആളുകള്‍ പറയുന്നത് ശാസ്ത്രജ്ഞര്‍ക്ക് അപകരം നേരത്തേ തിരിച്ചറിയാന്‍ കഴിയും എന്നാണ്. അതുകൊണ്ടാണോ അവര്‍ ഇങ്ങനെ വിചിത്രമായി പെരുമാറുന്നത്?

ആന്‍ഡ്രിയ : ചില ആളുകള്‍ അങ്ങനെ അവകാശപ്പെടാറുണ്ട്. ഉദാഹരണത്തിന്‍ ക്യാന്‍സര്‍ വന്ന് ആള് എപ്പം മരിക്കുമെന്നൊക്കെ. പക്ഷേ മറ്റ് ചിലര്‍ പറയുന്നത് അത് വിഡ്ഢിത്തം‌ ആണെന്നാണ്.

അവതാരിക : ഈ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മനുഷ്യരെ സമീപിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അത് ശരിയാണോ?

ആന്‍ഡ്രിയ : സാധാരണ അവര്‍ വളരെ നാണുകുണുങ്ങികളാണ്. എന്നാല്‍ ഒരണ്ണം എന്റെ ഇത്ര അടുത്ത് വരെ വന്നു ദാ, ഇത്ര അടുത്ത് വരെ. എന്നിട്ട് എന്റെ കൈയ്യിലേക്ക് ഇത് തന്നു. [പുസ്തകം എന്ന വാക്ക് പോലും ഉച്ചരിക്കാതെ പുസ്തകം ഉയര്‍ത്തി കാണിക്കുന്നു]

അവതാരിക : എന്നെങ്കിലും ഒരിക്കല്‍ നാം ഈ ബഹളത്തിന്റെ കാരണമെന്തെന്ന് അറിയുമായിരിക്കും … നന്ദി ആന്‍ഡ്രിയ.

– source theonion.com

നമ്മുടെ നാട്ടിലെ മാധ്യമ പ്രവര്‍ത്തനവും എത്രമാത്രം ഇതുമായി ചേരുന്നു! ആടിനെ പട്ടിയാക്കുന്ന ഈ സാമൂഹ്യ ദ്രോഹികളാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം. നന്ദി onion.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )