Libor കൃത്രിമം കാട്ടിയതിന് ബാങ്കുകള്‍ക്കെതിരെ കേസ്
ലോകം മൊത്തം ബഹുശതകോടിക്കണക്കിന് (trillions) ഡോളര്‍ ഇടപാടുകള്‍ക്ക് ആധാര നിരക്ക് നല്‍കുന്ന London Interbank Offered Rate (Libor) ല്‍ കൃത്രിമപ്പണി കാണിച്ചതിന് ഏഴ് വലിയ ബാങ്കുകളോട് കോടതിയില്‍ ഹാജരാകാന്‍ ആജ്ഞാപിച്ചു. ലോണ്‍ കടം വാങ്ങിയ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതുകാരണം തെറ്റായ അളവ് പണം അടക്കേണ്ടിന്നു. ന്യൂയോര്‍ക്ക് അധികൃതര്‍ UBS, Deutsche Bank, Royal Bank of Scotland, JPMorgan, Citigroup, HSBC, Barclays Bank എന്നീ ബാങ്കുകളോടാണ് കോടതിയില്‍ ഹാജരാകാന്‍ ആജ്ഞാപിച്ചത്. ഇതുപോലെ കൃത്രിമം കാട്ടിയതിന് $45.3 കോടി ഡോളര്‍ പിഴയടക്കാന്‍ Barclays ക്ക് എതിരെ ജൂണില്‍ വിധിവന്നിരുന്നു. Justice Department, attorneys general of New York and Connecticut ആണ് അന്വേഷണം നടത്തുന്നത്.
നിരക്കില്‍ തട്ടിപ്പ് നടത്തിയതിന് ബാര്‍ക്ലേസ് $45.3 കോടി ഡോളര്‍ പിഴ നല്‍കണം
അമേരിക്ക, ബ്രിട്ടണ്‍ അധികാരികള്‍ക്ക് $45.3 കോടി ഡോളര്‍ പിഴ നല്‍കാമെന്ന് ബാങ്കിങ് ഭീമന്‍ Barclays സമ്മതിച്ചു. London Interbank Offered Rate (LIBOR) നിരക്കില്‍ കൃത്രിമം കാട്ടുന്നു എന്ന് ബ്രിട്ടീഷ് അന്വേഷണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. LIBOR ആണ് ആഗോളതലത്തിലെ ശതകോടിക്കണക്കിന് ഇടപാടുകള്‍ക്ക് അടിസ്ഥാന പലിശ നിരക്ക് നല്‍കുന്നത്. കൃത്രിമം കാട്ടിയതിനാല്‍ ലോകം മൊത്തം ദശലക്ഷക്കണക്കിന് കടക്കാര്‍ക്ക് (borrowers) അവരുടെ വായ്പയുടെ മേല്‍ തെറ്റായ പണം അടക്കേണ്ടിവന്നു. അമേരിക്കന്‍ Justice Department ന്റെ അന്വേഷണം തുടരുന്നു. മറ്റു ബാങ്കുകളും ഇത്തരത്തില്‍ ഇടപെട്ടിട്ടുണ്ട്.
ആര്‍ക്ടിക് മഞ്ഞ് അതിവേഗത്തില്‍ ഉരുകുന്നു
മുമ്പത്തേ വര്‍ഷങ്ങളിലേക്കാള്‍ അതിവേഗം ആര്‍ക്ടിക് മഞ്ഞ് ഈ വര്‍ഷം ഉരുകുന്നു. National Snow and Ice Data Center ല്‍ നിന്നുള്ള കണക്ക് പ്രകാരം 2007 ഇതേ മാസത്തിലുണ്ടായിരുന്ന മഞ്ഞിനേക്കാള്‍ പതിനായിരക്കണക്കിന് ചതുരശ്ര മൈല്‍ കുറവാണ് ഇപ്പോള്‍. 2010 നെക്കാള്‍ 12,000 ചതുരശ്ര മൈല്‍ കുറവ്. കാലാവസ്ഥാമാറ്റത്തിനാലുണ്ടാകുന്ന ഈ ഉരുകലിന്റെ തോത് ഇപ്പോള്‍ ഇരട്ടിയാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. അമേരിക്കയില്‍ കൊളറാഡോയിലെ ഭീകര കാട്ടുതീയുടേയും ഫ്ലോറിഡയിലെ പേമാരിയുടെയും ദുഷ്കര കാലവാസ്ഥാ വാര്‍ത്തകള്‍ വരുന്നതിന് ഒപ്പമാണ് ഈ വാര്‍ത്തയും.