Baker Center for Public Policy നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഫോസില്‍ ഇന്ധനത്തിനും സൗരോര്‍ജ്ജത്തിനും നല്‍കിവരുന്ന ധനസഹായത്തിന്റെ ചരിത്രം അത് വ്യക്തമാക്കുന്നു.
ഒറ്റദിനം കൊണ്ട് ഒരു സാങ്കേതികവിദ്യയും പരീക്ഷണശാലയില്‍ നിന്ന് കമ്പോളത്തിലേക്ക് ഇറങ്ങിയിട്ടില്ല. കണ്ടുപിടുത്തക്കാരും ആദ്യ ഉപഭോക്താക്കളും സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ 16% മാത്രമേ വരുകയുള്ളു. മുഖ്യധാരയിലെ 84% ജനവും അത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു താല്പര്യമില്ലായ്മ നിലനില്‍ക്കുന്നുണ്ട്. ഈ താല്പര്യമില്ലായ്മ മറികടക്കുന്നതിന് സബ്സിഡി സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യയുടെ ആദ്യ adoption നില് നിന്ന് പൂര്‍ണ്ണ adoption ന് വേണ്ടി വരുന്ന ശരാശരി 30 വര്‍ഷം ഫെഡറല്‍ ധനസഹായം വലിയ ഉപകാരമാണ്.
സൗരോര്‍ജ്ജത്തിന് നല്കിയ ധനസഹായം മറ്റ് സാങ്കേതികവിദ്യകളേക്കാള്‍ വളരെ കുറവാണ് എന്ന് Baker Center കണ്ടെത്തി. മുകളില്‍ കൊടുത്ത ഗ്രാഫില്‍ നിന്ന് അത് വ്യക്തമാണ്. എന്നാല്‍ ധനസഹായം കിട്ടേണ്ട സമയത്ത് അതിന് അത് ലഭിക്കുന്നുണ്ട്.
ധനസഹായം ഗുണകരം
അത് എങ്ങനെ പറയാന്‍ കഴിയും? താല്പര്യമില്ലായ്മയില്‍ നിന്ന് മുഖ്യധാര സ്വീകരിക്കുന്ന അവസ്ഥയിലെത്തിക്കുക എന്നതാണ് സബ്സിഡിയുടെ ലക്ഷ്യം. ദീര്‍ഘകാലത്തേക്ക് സ്ഥിരമായി സഹായം നല്‍കുന്നതാണ് നല്ല നയം. ഇത് നിക്ഷേപകരില്‍ സാങ്കേതികവിദ്യയെക്കുറിച്ച് വിശ്വാസം ജനിപ്പിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൗരോര്ജ്ജരംഗത്തെ വമ്പിച്ച വളര്‍ച്ചക്ക് കാരണം സര്‍ക്കാര്‍ നികുതി ഇളവും ധനസഹായവുമാണ്. സോളാര്‍ പാനലുകളുടെ വിലകുറയുന്നത് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് സൗരോര്‍ജ്ജ രംഗത്തിന് 77% വളര്‍ച്ചയുണ്ടാക്കി. ഈ വളര്‍ച്ച കൂടുതല്‍ കണ്ടുപിടുത്തങ്ങളിലും പുതിയ നിര്‍മ്മാണ രീതികള്‍ക്കും ഒക്കെ സഹായിക്കുന്നു.
സൗരോര്‍ജ്ജ വ്യവസായ രംഗം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു
ഞാന്‍ തൊഴിലെന്ന് പറഞ്ഞോ? ഞാന്‍ ഉദ്ദേശിച്ചത് ലക്ഷക്കണക്കിന് തൊഴിലെന്നാണ്. സൗരോര്‍ജ്ജ വ്യവസായം 2020 ആകുമ്പോഴേക്കും 200,000 മുതല്‍ 430,000 വരെ നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴില്‍ സൃഷ്ടിക്കും എന്ന് ഈ പഠനം കണ്ടെത്തി. പഴയൊരു സര്‍വ്വേ പ്രകാരം ഇപ്പോള്‍ അമേരിക്കയില്‍ ഒരു ലക്ഷം പേര് ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നുണ്ട്. ബന്ധങ്ങള്‍ വ്യക്തമാണ്. കൂടുതല്‍ ആവശ്യകത, കുറഞ്ഞ ചിലവ്, നിര്‍മ്മാണ, സ്ഥാപന, പരിപാലന രംഗത്തെ കുതിച്ചുയരുന്ന തൊഴില്‍ സാദ്ധ്യത.
സൗരോര്‍ജ്ജത്തില്‍ നിക്ഷേപിക്കുന്ന പണത്തിന് കൂടുതല്‍ പ്രതിഫലം കിട്ടുന്നു. മറ്റ് ഊര്‍ജ്ജ സാങ്കേതികവിദ്യകളെ അപേക്ഷിച്ച് ഓരോ യൂണീറ്റ് വൈദ്യുതിക്കും കൂടുതല്‍ തൊഴില്‍ സാദ്ധ്യത.
അന്താരാഷ്ട്രതലത്തെ മത്സരം ഇതില്‍ പ്രധാനമാണ്. 2010 ല്‍ അമേരിക്ക സോളാര്‍ പാനലുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു. $190 കോടി ഡോളറായിരുന്നു കയറ്റുമതി മിച്ചം(surplus). ആ തോത് നിലനിര്‍ത്തിയാല്‍ 67,000 തൊഴില്‍ 2030 ആകുമ്പോഴേക്കും ഉണ്ടാക്കാന്‍ കഴിയും.
– source thinkprogress.org
നമ്മുടെ രാജ്യത്തും ഇതേ തോതിലാണ് സര്‍ക്കാര്‍ ധനസഹായം. മുതിര്‍ന്ന സാങ്കേതികവിദ്യകളായ ഫോസില്‍ ഇന്ധനങ്ങള്‍ക്കും ആണവോര്‍ജ്ജത്തിനും എത്ര അധികം ധനസഹായം ഇപ്പോഴും ലഭിക്കുന്നു. ഇവ ഉടനടി നിര്‍ത്തലാക്കുക. ആ പണം പുതിയ സാങ്കേതികവിദ്യകള്‍ക്ക് നല്‍കുക.
നല്ല പോസ്റ്റ്, പുതിയ വിവരവും