നിങ്ങള്‍ കണ്ടിട്ടില്ലേ? എനിക്ക് മാത്രമായുള്ള റോഡ്?
99% വാഹനങ്ങളുടെ പരസ്യത്തിലും കാണാവുന്ന കാഴ്ച്ചയാണിത്. നായകനോ നായികയോ വാഹനത്തില്‍ കയറുന്നു പൂന്തോട്ടങ്ങളാല്‍ അലങ്കരിച്ച, വിശാലമായ, മിനുസമായ ആറ് വരി പാതകളിലുടെ വാഹനമോടിച്ച് അവര്‍ ജീവിതം ആസ്വദിക്കുന്നത് നിരന്തരം നാം കാണുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് വലിയ ശക്തിയാണ്. ഇത് നിരന്തരം കാണുന്ന നാം ലോണെടുത്ത് കാറ് വാങ്ങി നിരത്തിലേക്കിറങ്ങുമ്പോള്‍ നമ്മുടെ Windshield ലൂടെ വിചിത്രമായ കാഴ്ച്ചയാണ് കാണുന്നത്. തിരക്കേറിയ, കുണ്ടും കുഴിയും നിറഞ്ഞ പൊടിപിടിച്ച റോഡ്, ശല്യക്കാരയ കാല്‍നടക്കാര്‍, സൈക്കിളുകാര്‍, മൃഗങ്ങള്‍, ഗതാഗത നിയം തെറ്റിക്കുന്ന “മറ്റ്” വണ്ടിക്കാര്‍, തുടങ്ങി എന്തെല്ലാം ശല്യങ്ങള്‍. അവരെ നാം ചീത്തപറയാന്‍ തുടങ്ങും. ഇതിനെ Windshield effect എന്നാണ് പറയുന്നത്. സര്‍ക്കാരിനെ ചീത്തപറയാന്‍ തുടങ്ങും. രാജഭരണത്തെ വാഴ്ത്തും.
നാം ഓരോരുത്തരും സ്വന്തം വാഹനമോടിച്ച് യാത്ര ചെയ്യുന്നത് നല്ല രീതിയല്ല. അതിനുള്ള വിഭവം ഈ ഭൂമിയില്‍ ഇല്ല. കൂടാതെ അത് സുരക്ഷിതവും അല്ല. വളരേറെ വികസിച്ച, അമേരിക്കയില്‍ മണിക്കൂറില്‍ അഞ്ച് പേരാണ് റോഡില്‍ കൊല്ലപ്പെടുന്നത്. അതുകൊണ്ട് പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന് നാം മുന്‍ഗണന നല്‍കണം.
വാഹനകമ്പനികളുടെ പരസ്യത്തിന് പരിസ്ഥിതി നികുതി ഈടാക്കുക.
മനുഷ്യനെ മരപ്പട്ടിയാക്കുന്ന ടെലിവിഷനും മറ്റ് മാധ്യങ്ങളും ബഹിഷ്കരിക്കുക. ബോധത്തോടെ സ്വന്തം വ്യക്തിത്വത്തോടെ ജീവിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
നല്ല റോഡ് ഉണ്ടാക്കുന്നത് അപകടം കുറയ്ക്കും – തീര്ച്ച. കൂടാതെ പുതിയ കണ്ടുപിടുത്തങ്ങള്‍ കാര്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നുണ്ട് . പബ്ലിക് ട്രന്‍സ്പോര്റ്റേന്‍ ഇന്ത്യയെപ്പോലെ പ്രധാനമായും ഗ്രാമീണമായ രാജ്യങ്ങളില്‍ വലിയ പ്രവര്തികമല്ല. നല്ല റോഡുകള്‍ സാമ്പത്തിക വളര്‍ച്ചക്കും അനിവാര്യം ആണ്. അതുകൊണ്ട് റോഡുകള്‍ മേച്ച്ച്പെടുത്തെണ്ട എന്നാ നിങ്ങളുടെ വാദം തികച്ചും അസംബന്ധമാണ്.
>>അതുകൊണ്ട് റോഡുകള്‍ മേച്ച്ച്പെടുത്തെണ്ട എന്നാ നിങ്ങളുടെ വാദം >>തികച്ചും അസംബന്ധമാണ്.
റോഡുകള്‍ മെച്ച പ്പെടുത്തെണ്ടെ ന്ന്‍ ജഗദീശ് പറഞ്ഞോ ?!
നല്ല ലേഖനത്തിന് വളരെ നന്ദി, ജഗദീശ് . “പരിഹാരം” എന്ന നിലയില്‍ മുതലാളിത്ത സ്ഥാപിതതാല്പര്യങ്ങളെ അടിച്ചേ ല്പ്പിക്കുന്നതിന്റെ ഒരുദാഹരണം ആണിത്. അതോടൊപ്പം സമൂഹ മനശ്ശാസ്ത്ര പരകാരമുള്ള ചില പഞ്ചസ്സാരകള്‍ കൂടി ചേര്‍ക്കുമ്പോള്‍ അതിന്റെ സംരക്ഷണം കൂടി ഏറ്റെടുക്കാന്‍ ആളെ കിട്ടും എന്നതിന് തെളിവാണ^ മുകളില്‍ കൊടുത്തിരിക്കുന്ന മറുപടി!
ബികു
കേരള സഖാക്കള്‍ക്ക് ഏറ്റവും പറ്റിയ ചികിത്സ ചൈനീസ് വൈന്‍ തന്നെയാണ് 🙂
നന്ദി ബികു. കാര്യമറിയാതെ കമന്റെഴുതി ശ്രദ്ധമാറ്റുന്ന ഇത്തരക്കാരെക്കൊണ്ട് തോറ്റു. ജീവനുള്ള സ്പാമുകളാണ് ഇവര്‍.
ജദഗീഷിനു സ്തുതി പാടകാരെയെ ഇഷ്ടമുള്ളു എന്ന് തോന്നുന്നു 🙂
ഇതിനെയാണ് ശ്രദ്ധമാറ്റല്‍ എന്ന് വിളിക്കുന്നത്.