30 വലിയ കമ്പനികള്‍ നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കി
നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ അമേരിക്കയിലെ 30 വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ ചിലവാക്കിയതായി പഠനം കണ്ടെത്തി. U.S. Public Interest Research Group ആണ് ഈ പഠനം നടത്തിയത്. “Dirty Thirty” എന്ന് വിളിക്കുന്ന കമ്പനികള്‍ സര്‍ക്കാരിന് നികുതി ഒന്നും നല്‍കാതിരിക്കുകയും അതേ സമയം മൂന്നു വര്‍ഷ കാലയളവില്‍ $47.5 കോടി ഡോളര്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കുകയും ചെയ്തു. അതില്‍ 29 കമ്പനികള്‍ സര്‍ക്കാരില്‍ നിന്ന് നികുതി ഇളവുകള്‍ ശേഖരിച്ചിരുന്നു. 22 എണ്ണം വിദേശ നികുതി സ്വര്‍ഗ്ഗങ്ങളെ ഉപയോഗപ്പെടുത്തി.
എണ്ണ ചോര്‍ച്ച ഷെല്‍ ശുദ്ധീകരിക്കണം എന്ന് പ്രകടനക്കാര്‍
ഷെല്ല്(Royal Dutch Shell) എണ്ണ ചോര്‍ച്ച അവര്‍തന്നെ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൈജീരിയയിലെ Niger Delta യില്‍ ജനം പ്രകടനം നടത്തി. 13 ഗ്രാമങ്ങളാണ് ഈ ചോര്‍ച്ചയാല്‍ ദുരിതമനുഭവിക്കുന്നത്. കടലിലെ മീനുകളേയും എണ്ണ ചോര്‍ച്ച കൊല്ലുന്നു എന്ന് സമരക്കാര്‍ പറഞ്ഞു.
അഞ്ചിലൊന്ന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍
ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ അമേരിക്കയിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ കണ്ടെത്തി. National Intimate Partner and Sexual Violence Survey നടത്തിയ സര്‍വ്വേ പ്രകാരം അഞ്ചിലൊന്ന് അമേരിക്കന്‍ സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ ഏതെങ്കിലും സമയത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍ ആണെന്നാണ് കണ്ടെത്തിയത്. നാലിലൊന്ന് സ്ത്രീകള്‍ അവരുടെ കാമുകന്‍മാരാലോ ഭര്‍ത്താക്കന്‍മാരാലോ ലൈംഗിക ആക്രമണം നേരിട്ടവരാണ്. ആറിലൊന്ന് സ്ത്രീകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ stalking experience നാല്‍ അവരുടെ ജീവിതം ഭീതി നിറഞ്ഞതായി. 12 മാസത്തെ കാലയളവില്‍ 10 ലക്ഷം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തു.