Queen’s University നടത്തിയ പഠനപ്രകാരം എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകള്‍ മീനുകള്‍ക്ക് വിഷമാണ്. ഡിറ്റര്‍ജന്റുകള്‍ oil dispersants ആണ്. എണ്ണയുടേയും വെള്ളത്തിന്റേയും ഇടയില്‍ പ്രതലബലം കുറക്കുന്ന ഇവ എണ്ണയെ ചെറിയ തുള്ളികളായി വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ഉപരിതലത്തിലുള്ള ജീവികളിലുണ്ടാക്കുന്ന എണ്ണയുടെ ദൂഷ്യഫലങ്ങള്‍ dispersion കുറക്കുന്നുവെന്ന് Dr. Peter Hodson നും അദ്ദേഹത്തിന്റെ സംഘവും കണ്ടെത്തി. പക്ഷേ ഇത് ജലത്തില്‍ എണ്ണയുടെ വലിയ ശേഖരം ഉണ്ടാകുന്നതിന് കാരണമാകും.
കൂടാതെ എണ്ണയില്‍ നിന്ന് ഹൈഡ്രോ കാര്‍ബണുകള്‍ ജലത്തിലേക്ക് ലയിച്ച് ചേരുകയും ചെയ്യുന്നു. ജലത്തിലെത്തിയ ഹൈഡ്രോ കാര്‍ബണുകള്‍ മീനുകളുടെ ശരീരത്തിലേക്ക് വേഗത്തില്‍ കടക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് മീന്‍ കുഞ്ഞുങ്ങളില്‍. മത്സ്യബന്ധനത്തില്‍ നിന്നുള്ള വരുമാനം കുറയുകയും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയും ആയിരിക്കും ഈ പ്രശത്തിന്റെ ദീര്‍ഘകാലത്തെ ഫലം.
Environmental Toxicology and Chemistry എന്ന ജേണലില്‍ ഇവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.
ശുദ്ധ ജലത്തില്‍ രാസ dispersants സാധാരണ ഉപയോഗിക്കാറില്ലെങ്കിലും turbulent നദികളില്‍ പൊട്ടിയൊലിക്കുന്ന എണ്ണ ഇതുപോലെ ഗുണകരമല്ലാത്ത ഫലം അണ്ടാക്കുന്നു.
– സ്രോതസ്സ് queensu
2009/08/29