വാര്‍ത്തകള്‍

വരുമാനത്തിലെ ആഹാരത്തിന്റെ ചിലവ്

2010 ല്‍ അമേരിക്കക്കാര്‍ അവരുടെ വരുമാനത്തിന്റെ 9.4% ആഹാരത്തിന് ചിലവഴിച്ചു. അതില്‍ 5.5% വീട്ടില്‍ വെച്ച ആഹാരത്തിനും 3.9% പുറത്തേ ആഹാരത്തിനുമായിരുന്നു. മുമ്പ് ചിലവാക്കിയതിനേക്കാള്‍ വളരെ കുറവാണിത്. ഉദാഹരണത്തിന് 1929 ല്‍ അമേരിക്കക്കാര്‍ വരുമാനത്തിന്റെ 23.4% ആഹാരത്തിനായി നീക്കിവെച്ചു. അതില്‍ 20.3% വീട്ടിലെ ആഹാരത്തിനും 3.1% പുറത്തേ ആഹാരത്തിനും. ജര്‍മ്മന്‍കാര്‍ ആഹരത്തിന് ചിലവാക്കുന്നതിന്റെ (11.4%) പകുതിയാണ് അമേരിക്കക്കാര്‍ വീട്ടില്‍ ചിലവാക്കുന്നത്. ഫ്രഞ്ച്കാര്‍ 13.6% ഉം, ഇറ്റലിക്കാര്‍ 14.4% ഉം തെക്കെ ആഫ്രിക്ക 20.1% ഉം മെക്സികോ 24.1% ഉം ടര്‍ക്കി 24.5% വും കെനിയയില്‍ 45.9% വും പാകിസ്ഥാനില്‍ 45.6% വും വീതമാണ് വരുമാനത്തില്‍ ആഹാരത്തിന്റെ ചെലവ്.

2011 ല്‍ പൊതുഗതാഗതം അമേരിക്കയില്‍ വളര്‍ന്നു

അമേരിക്കക്കാര്‍ 2011 ല്‍ 1040 കോടി പൊതുഗതാഗത യാത്ര നടത്തി. 2000ലെ കണക്കിനേക്കാള്‍ 100 കോടി കൂടുതല്‍. 1957 ന് ശേഷം രണ്ടാമത്. American Public Transportation Association ന്റെ കണക്കാണിത്. രണ്ട് വര്‍ഷത്തെ സാമ്പത്തികമാന്ദ്യം ഈ വളര്‍ച്ചയുടെ ഒരു കാരണമാണ്. 20 കോടി കൂടുതല്‍ യാത്ര subwaysയിലും ചെറു റെയിലും, ബസ്സിലും ഉണ്ടായി.

ബീപിയുടെ എണ്ണ ഭക്ഷ്യ ശൃംഖലയില്‍ എത്തിത്തുടങ്ങി

പഠനം നടത്തിയത് East Carolina University, University of Maryland Center for Environmental Science, Oregon State University, Georgia Institute of Technology, U.S. Geological Survey എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ്. zooplankton എന്ന ഏറ്റവും ചെറിയ ജീവളിലൂടെ ബീപിയുടെ പൊട്ടിച്ചൊഴുക്കിയ എണ്ണ സമുദ്രത്തിലെ ഭക്ഷ്യ ശൃംഘലയില്‍ എത്തിയെന്നാണ് ഇവര്‍ കണ്ടത്. മീന്‍ കുഞ്ഞുങ്ങളും ചെമ്മീനും zooplankton കഴിക്കുന്നു. Deepwater Horizon എണ്ണയുടെ വ്യക്തമായ കാല്‍പ്പാട് ശാസ്ത്രജ്ഞര്‍ക്ക് ജീവികളിലും അതിന്റെ ആഹാര ചങ്ങലയിലെ പാത (trace) ഉം തിരിച്ചറിയാന്‍ കഴിഞ്ഞു. ഇത് എണ്ണക്കിണര്‍ അടച്ച് കഴിഞ്ഞിട്ടും സംഭവിക്കുന്നുണ്ടായിരുന്നു.

ഒരു അഭിപ്രായം ഇടൂ