വാര്‍ത്തകള്‍

ഗ്യാസ് ലീക്ക്

ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Total കണക്കാക്കിയതനുസരിച്ച് അവരുടെ North Sea Elgin എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 200,000 ഘനമീറ്റര്‍ എന്ന തോതില്‍ പ്രകൃതിവാതകം ചോരുന്നു. 100 വീടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ട ഊര്‍ജ്ജമാണിത്. 6 മാസം എടുക്കും ഈ ചോര്‍ച്ച തടയാന്‍ എന്ന് Total പറഞ്ഞു. മാര്‍ച്ച് 25നാണ് Total ന്റെ സ്കോട്‌ലാന്റിലെ Aberdeen ന്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായ G4 കിണറില്‍ ഈ ചോര്‍ച്ച കണ്ടത്. ചോരുന്ന വാതകം പ്രധാനമായും മീഥേനാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് കഴിഞ്ഞാല്‍ മനുഷ്യര്‍ കാരണായുള്ള ആഗോളതാപനത്തിന്റെ രണ്ടാം സ്ഥാനക്കാരനാണ് മീഥേന്‍. [But its global warming potential is 72 times that of carbon dioxide over 20 years, and 25 times over 100 years]

ആദ്യത്തെ sauropod ദിനോസര്‍

സ്പെയിനിലെ Galve (Teruel) ല്‍ 25 കൊല്ലം മുമ്പ് കണ്ടെത്തിയ ആദ്യത്തെ sauropod ദിനോസറാണ് Aragosaurus. എന്നാല്‍ അതിന്റെ പ്രായം അറിയില്ലായിരുന്നു. Hauterivian കാലത്ത് (13.6 – 13 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ്) സ്പെയിനില്‍ ജീവച്ചിരുന്ന ഏക ദിനോസറാണെന്ന് അതിന്റെ പുതിയ പ്രായനിര്‍ണ്ണയം കണ്ടെത്തി. ജുറാസിക് – Cretaceous കാലത്തിന്റെ transitional സമയമാണിത്. അതുകൊണ്ട് Cretaceous കാലത്തിന്റെ അവസാനം ഏഷ്യയിലും യൂറോപ്പിലും അടക്കിവാണിരുന്ന titanosauraus sauropods ന്റെ പൂര്‍വ്വികനാണ് Aragosaurus. വളരെ കുറവ് രേഖകളേ ഈ കാലത്തേക്കുറിച്ച് ഭൂമിയിലുള്ളു. Cretaceous കാലത്തിന്റെ തുടക്കത്തില്‍ (13.5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്) യൂറോപ്പ് എന്ന ഭൂഖണ്ഡം വലിയ ദ്വീപുകളുടെ ഒരു കൂട്ടമായിരുന്നു. അക്കാലത്തായിരുന്നു sauropod ദിനോസറായ Basal Titanosauriform ഉള്‍പ്പടെ ധാരാളം vertebrate കൂട്ടങ്ങളുടെ ആരംഭം.

ആണവനിലയങ്ങളെ പിന്‍താങ്ങിയതില്‍ ഖേദിക്കുന്നു എന്ന് മുമ്പത്തെ പ്രധാനമന്ത്രി

താന്‍ പ്രധാനമന്ത്രിയായിരിക്കെ ആണവനിലയങ്ങളെ ആണവനിലയങ്ങളെ പിന്‍താങ്ങുന്ന Japan Socialist Party നയം രൂപീകരിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നു എന്ന് മുമ്പത്തെ പ്രധാനമന്ത്രി Tomiichi Murayama പറഞ്ഞു. “അത് imprudent ആണ്. അത് പരാജയം ആണ്. ഞാന്‍ മാപ്പ് പറയുന്നു”. Oita നഗരത്തില്‍ നടന്ന ആണവവിരുദ്ധ സമ്മേളനത്തില്‍ Murayama പറഞ്ഞു. നിര്‍ത്തിയിട്ടിരിക്കുന്ന ആണവനിലയങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്ന സര്‍ക്കാര്‍ നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു. ഇപ്പോഴും ഫുകുഷിമയില്‍ അപകടം സംഭവിച്ചു എന്നതിന്റെ വിശദീകരണം സര്‍ക്കാര്‍ ജനങ്ങളോട് നല്‍കുന്നില്ല. ജൂണ്‍ 1994 മുതല്‍ ജനുവരി 1996 വരെ പഴയ JSP(ഇപ്പോഴത്തെ Social Democratic Party) യുടെ പേരില്‍ പ്രധാനമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ഒരു അഭിപ്രായം ഇടൂ