ബ്രിട്ടീഷ് പലചരക്ക് വ്യാപാര കമ്പനി ഇസ്രായേല്‍ ഉല്‍പ്പന്ന ബഹിഷ്കരണം വ്യാപിപ്പിക്കുന്നു
ബ്രിട്ടണിലെ ഒരു പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വെസ്റ്റ് ബാങ്കിലെ ജൂത കോളനികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നു. ജൂത കുടിയേറ്റ കോളനികളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന കമ്പനികളുമായുള്ള കരാര്‍ വിച്ഛേദിക്കുന്നു എന്ന് ബ്രിട്ടണിലെ അഞ്ചാമത്തെ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ Co-operative Group പറഞ്ഞു. 2009 മുതല്‍ ഇവര്‍ ഇസ്രായേലില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ചിരിക്കുകയാണ്.
[ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. Intel, HP ഉത്പന്നങ്ങള്‍ വാങ്ങരുത്.]
രണ്ട് പെന്‍ഷന്‍ ഫണ്ടുകള്‍ വാള്‍മാര്‍ട്ട് ഡയറക്റ്റര്‍ക്കെതിരെ
വാള്‍മാര്‍ട്ട് മെക്സിക്കോയില്‍ നടത്തിയ കൈക്കൂലി ഇടപാടിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ രണ്ട് പെന്‍ഷന്‍ ഫണ്ടുകള്‍ ഓഹരിയുടമകളുടെ സമ്മേളനത്തില്‍ 5 ഡയറക്റ്റര്‍ക്കെതിരെ വോട്ട് ചെയ്യുന്നു. ആ ഡയറക്റ്റര്‍മാരില്‍ ചെയര്‍മാന്‍ Rob Walton, ceo Michael Duke, പഴയ ceo Lee Scott എന്നിവരുള്‍പ്പെടുന്നു.
റൂപര്‍ട്ട് മര്‍ഡോക്ക് മാധ്യമ കമ്പനി നടത്താന്‍ യോഗ്യനല്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ്
News Corp ന്റെ ഫോണ്‍ ഹാക്കിങ് scandal നെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെക്കൊണ്ട് റൂപര്‍ട്ട് മര്‍ഡോക്ക് മാധ്യമ കമ്പനി നടത്താന്‍ യോഗ്യനല്ലെന്ന റിപ്പോര്‍ട്ട് എഴുതുന്നതിനിടയാക്കി. News of the World എന്ന tabloid ന്റെ വന്‍ തോതിലുള്ള ഫോണ്‍ ഹാക്കിങിനെക്കുറിച്ച് മര്‍ഡോക്കും മകന്‍ ജയിംസും “willful blindness” കാണിച്ചു എന്ന് ബ്രിട്ടീഷ് MP മാരുടെ കമ്മറ്റി അഭിപ്രായപ്പെട്ടു. Labour MP Tom Watson പറയുന്നു, “ഇവര്‍ ഇപ്പോഴും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇവര്‍ നമ്മുടെ രാജ്യത്തെ അഴുമതിയിലാക്കി. ഇവര്‍ നമ്മുടെ പോലീസിനേയും പാര്‍ലമെന്റിനേയും നാണക്കേടിലാക്കി. ഇവര്‍ കള്ളം പറയുകയും ചതിക്കുകയും blackmail ചെയ്യുകയും bullied ചെയ്യുന്നു. ഇത്രയും കാലം ഇവറ്റകളെ അംഗീകരിച്ചതില്‍ നമ്മള്‍ നാണിക്കണം. ഇതിനെല്ലാം ഉത്തരവാദി റൂപര്‍ട്ട് മര്‍ഡോക്ക് ആണ്. അയാളാണ് പണം മുടക്കിയത്, അയാളുടെ കമ്പനിയാണ്, അയാളുടെ സംസ്കാരമാണ്, അയാളുടെ ആളുകളാണ്, അയാളുടെ വാണിജ്യമാണ്, അയാളുടെ തര്‍ച്ചയാണ്, അയാളുടെ കള്ളമാമ്, അയാളുടെ കുറ്റകൃത്യമാണ്, അയാളുടെ അധികാരത്തിന്റേയും ലാഭത്തിന്റേയും ഫലമാണ്.”
[നമ്മുടെ നാട്ടിലെ ആ സംസ്കാരമുള്ള മാധ്യമ സാമൂഹ്യ ദ്രോഹികളെ തിരിച്ചറിയുക, ബഹിഷ്കരിക്കുക.]