വാര്‍ത്തകള്‍

കാറ്റാടി പാടങ്ങള്‍ ഭൂമി ചൂടാക്കുന്നു

രാത്രിയില്‍ ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിനെ അവിടെ സ്ഥാപിച്ചിട്ടുള്ള കാറ്റാടികള്‍ ചൂടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. സൗരോര്‍ജ്ജത്തിന്റെ നല്ല പൊരുത്തമുള്ള സാങ്കേതികവിദ്യയാണ് കാറ്റാടികള്‍. കാരണം സൂര്യപ്രകാശമില്ലാത്ത രാത്രിയിലാണ് കാറ്റ് കൂടുതല്‍ അടിക്കുന്നത്. എങ്കിലും കാറ്റാടികളുടെ ഒരു കുഴപ്പം Zhou ഉം കൂട്ടരും കണ്ടെത്തി. കാറ്റാടി ഇതളുകളുണ്ടാക്കുന്ന turbulence ഉയരത്തിലുള്ള ചൂട് കൂടിയ വായുവിനെ മണ്ണിനോട് ചേര്‍ന്ന് തണുത്ത വായുവിനെ ചൂടാക്കുന്നു. ഇത് മണ്ണിന്റെ ചൂട് കൂട്ടും. പകല്‍ സമയം ഈ പ്രതിഭാസം തിരികെ പ്രവര്‍ത്തിക്കും. ചൂടുകൂടിയ ഉപരിതല വായുവിലേക്ക് മുകളില്‍ നിന്ന് തണുത്ത വായുവിനെ കാറ്റാടി എത്തിക്കും.

[ഈ വാര്‍ത്ത വളച്ചൊടിച്ച് വലിയ സംഭവമായി ഉയര്‍ത്തിക്കാട്ടി, കാറ്റാട്ടി ചൂട് വര്‍ദ്ധിപ്പിക്കും എന്ന് പറഞ്ഞ് മര്‍ഡോക്കും കൂട്ടരും അമേരിക്കയില്‍ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. ഇത് പ്രാദേശികമായ ചൂടാകലും തണുപ്പിക്കലുമാണ്. അതിന് ആഗോളതപനവുമായി ബന്ധമില്ല മാധ്യമ സാമൂഹ്യദ്രോഹികളേ.]

മള്‍ട്ടി ടാസ്കിങ് ഗുണകരമല്ല

“മള്‍ട്ടി ടാസ്കിങ് കൂടുതല്‍ ഉത്പാദനപരമാണെന്ന ഒരു മിഥ്യാധാരണ മിക്കവരിലുമുണ്ട്,” Ohio State University ലെ Zheng Wang പറയുന്നു. പരീക്ഷണ ശാലയില്‍ നടത്തിയ ധാരാളം പരീക്ഷണങ്ങള്‍ കണ്ടെത്താനായത് വിപരീതമായ കാര്യമാണ്. മള്‍ട്ടി ടാസ്കിങ് ആളുകളുടെ ഉത്പാദനക്ഷമത കുറക്കുന്നു. [തലച്ചോറിന് ഒരു സമയം ഒരു കാര്യമേ ശ്രദ്ധിക്കാനാവൂ. അതിവേഗത്തില്‍ ശ്രദ്ധിമാറ്റിയാണ് മള്‍ട്ടി ടാസ്കിങ് അത് ചെയ്യുന്നത്. അപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ആഴവും ഉത്പാനക്ഷമതയും കുറയും.] http://www.sciencedaily.com/releases/2012/04/120430124618.htm

Tokyo Electric Power Co ന് എതിരെ കേസ്

ഫുകുഷിമ ദുരന്തത്തേ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സ്ത്രീയുടെ ഭര്‍ത്താവ് Tokyo Electric Power Co ന് എതിരെ ¥7.25 കോടി യെന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഫുകുഷിമ ജില്ലാ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 58 വയസ്സായ Hamako Watanabe ദുരന്തത്തിന് ശേഷം വലിയ മാനസിക പീഡനം അനുഭവിച്ചിരുന്നതായി കുടുംബം പറഞ്ഞു. അവരുടെ വീട് നിന്നിരുന്ന സ്ഥലം evacuation zone ല്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ അവര്‍ക്ക് വീട് ഉപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കേണ്ടതായി വന്നു. മേയ് 18 ന് അവര്‍ സ്വയം തീ കൊളുത്തി. ജൂലൈ 1 ന് മരിച്ചു.

[വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നൂറുകണക്കിന് വഴികളുള്ളപ്പോള്‍ എന്തിനീ വയ്യാവേലി തലയിലേറ്റുന്നു?]

ഒരു അഭിപ്രായം ഇടൂ