CO2 നില 400 ppm കവിഞ്ഞ് തുടങ്ങി

World Meteorological Organization ന്റ Global Atmosphere Watch network ല്‍ ഉള്‍പ്പെട്ട പല നിരീക്ഷണാലയങ്ങളും CO2 ന്റെ Observed സാന്ദ്രത 400 parts per million എന്ന symbolic പരിധി കടന്നതായി രേഖപ്പെടുത്തി. മനുഷ്യര്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ അന്തരീക്ഷത്തില്‍ കൂടിവരുന്ന കാലാവസ്ഥാമാറ്റമുണ്ടാക്കുന്ന ഈ ഹരിതഗ്രഹവാതകത്തിന്റെ അപകടത്തേക്കുറിച്ചുള്ള wakeup call ആണ് ഈ പുതിയ റിക്കോഡ്. അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു പാളിയായി രൂപപ്പെട്ട് ഭൂമിയില്‍ നിന്നുള്ള താപ വികിരണത്തെ ഒരു പുതപ്പ് പോലെ തടഞ്ഞ് നിര്‍ത്തി ഭൂമിയെ ചൂടാക്കുന്നു. എത് എല്ലാ അര്‍ത്ഥത്തിലും ഭൂമിയിലെ ജീവനെ ബാധിക്കും.

2013 മെയ് 9 ന് ഹവായിയിലെ Mauna Loa ല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ദൈനംദിന mean സാന്ദ്രത 400.03 ppm ആയി രേഖപ്പെടുത്തിയെന്ന് U.S. National Oceanic and Atmospheric Administration അറിയിച്ചു. ലെകത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥിരമായി നിരീക്ഷണം നടത്തുന്ന നിരീക്ഷണാലയമാണ്. അതുകൊണ്ട് Global Atmosphere Watch ഇതിനെ ഒരു benchmark site ആയി കണക്കാക്കുന്നു.

ലോകത്തെ മറ്റ് പല Global Atmosphere Watch stations ഉം CO2 നില ഈ സീസണില്‍ 400 ppm ല്‍ കൂടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരാര്‍ദ്ധഗോളത്തില്‍ spring ആകുമ്പോള്‍ സസ്യലതാദികള്‍ വളരുന്നതിനാല്‍ അവ CO2 ആഗിരണം ചെയ്ത് CO2 നില താഴ്ത്താന്‍ സഹായിക്കും.

ആര്‍ക്ടിക്കിലാണ് ഈ പരിധി ആദ്യമായി മറികടന്നത്. അലാസ്കയിലെ Barrowയിലും കായനഡയിലെ Alert ഉം 2012 ഏപ്രിലില്‍ മാസ ശരാശരി സാന്ദ്രത 400 ppm ല്‍ കൂടുതലായി. 2013 ന്റെ തുടക്കത്തോടെ നോര്‍വ്വേയിലെ Ny-Ålesund ലുള്ള GAW Global station സാന്ദ്രത 400 ppm ല്‍ കൂടുതലായി എന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഭൂമദ്ധ്യ രേഖക്കടുത്ത നിരീക്ഷണാലയങ്ങളും ഈ പരിധി മറികടന്നതായി രേഖപ്പെടുത്തുന്നു. 2013 ഏപ്രില്‍ അവസാനത്തോടെ സ്പെയിനിലെ Izaña നിലയം ദൈനംദിന ശരാശരി സാന്ദ്രത 400 ppm ല്‍ കൂടി എന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് 1958 മുതല്‍ ഇതേ നിരീക്ഷണം നടത്തുന്ന Mauna Loa ഇത് തന്നെ പറഞ്ഞു.

CO2 ഉം മറ്റ് താപ (heat-trapping) വാതകങ്ങളായ methane, nitrous oxide എന്നിവയുടെ രേഖപ്പെടുത്തുന്ന സാന്ദ്രത Global Atmosphere Watch standardize ചെയ്യുന്നതിനാല്‍ അതിനെ പരസ്പരം താരതമ്യം ചെയ്യാവുന്നതാണ്. ഉയരം കൂടിയ Alps, Andes, Himalayas തുടങ്ങി Arctic, Antarctic, South Pacific വരെ 50 രാജ്യങ്ങളിലായാണ് അവര്‍ നിരീക്ഷണ നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.

മനുഷ്യന്റെ പ്രവര്‍ത്തന ഫലമായുണ്ടാകുന്ന ഒരേ ഒരു പ്രധാന ഹരിതഗ്രഹവാതകമാണ് CO2. അത് തപനത്തിന്റെ (radiative forcing) 85% കാരണമാകുന്നത് ഈ വാതകമാണ്. 1990 – 2011 കാലത്ത് ഹരിതഗ്രഹവാതകങ്ങളാല്‍ തപനം 30% ഉയര്‍ന്നു. വ്യവസായവത്കരണത്തിന് മുമ്പുള്ള നിലയുമായി താരതമ്യം ചെയ്താണ് radiative forcing കണ്ടെത്തുന്നത്.

WMO ന്റെ Greenhouse Gas Bulletin പ്രകാരം CO2 ന്റെ നില 2011 ല്‍ 390.9 ppm യാരുന്നു. വ്യവസായവത്കരണത്തിന് മുമ്പ് ഉണ്ടായിരുന്ന 280 ppm നേക്കാള്‍ 140% അധികം. വ്യവസായവത്കരണത്തിന് മുമ്പ് ഉണ്ടായിരുന്ന നില CO2 fluxes ന്റെ അന്തരീക്ഷം, കടല്‍, ജൈവസമ്പത്ത്(biosphere) തമ്മിലുള്ള തുലനം ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അന്തരീക്ഷത്തില്‍ 2 ppm CO2 കൂടി.

ഇപ്പോഴത്തെ തോതനുസരിച്ച് ആഗോള ശരാശരി CO2 സാന്ദ്രത 2015 – 2016 ഓടെ 400 ppm നെ കവച്ച് വെക്കും.

http://www.esrl.noaa.gov/gmd/ccgg/trends/global.html.

കളിയും, തമാശയും പാട്ടുമൊക്കെയായി നാം എത്രനാള്‍ ഇത് കണ്ടില്ലെന്ന് നടിക്കും?

One thought on “CO2 നില 400 ppm കവിഞ്ഞ് തുടങ്ങി

  1. തികച്ചും ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയം …

    “കളിയും, തമാശയും പാട്ടുമൊക്കെയായി നാം എത്രനാള്‍ ഇത് കണ്ടില്ലെന്ന് നടിക്കും”?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )