ടിം ഡി ക്രിസ്റ്റഫറിനെ ജയിലില്‍ നിന്ന് വിട്ടയച്ചു
കാലാവസ്ഥാ നീതി പ്രവര്‍ത്തകനായ ടിം ഡി ക്രിസ്റ്റഫറിനെ(Tim DeChristopher) ജയിലില്‍ നിന്ന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം വിട്ടയച്ചു.ബുഷ് സര്‍ക്കാരിന്റെ അവസാന നിമിഷങ്ങളില്‍ നടന്ന എണ്ണ കമ്പനികള്‍ക്ക് ഖനനം ചെയ്യാന്‍ പൊതു ഭൂമി ലേലം ചെയ്തതില്‍ ഇടപെട്ടതിന് 2008 ല്‍ ക്രിസ്റ്റഫറിനെ കുറ്റക്കാരനാക്കുകയായിരുന്നു. അദ്ദേഹം ലേലം തടയുകയല്ല ചെയ്തത്, പകരം ലേലത്തില്‍ പങ്കെടുത്ത് 22,000 ഏക്കര്‍ ഭൂമി വാങ്ങുകമാത്രമാണ് ചെയ്തത്. സന്നദ്ധ പ്രവര്‍ത്തകര്‍ വഴി അതിനുള്ള പണം ശേഖരിച്ചെങ്കിലും സര്‍ക്കാര്‍ ലേലം അസാധുവാക്കുകയും അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ച് ജയിലിലടക്കുകയുമാണ് ചെയ്തത്.
“കഴിഞ്ഞ തലമുറയില്‍ രണ്ട് ജനാധിപത്യ തെരഞ്ഞെടുപ്പ് രീതികളായിരുന്നു ഉണ്ടായിരുന്നത്. ഉള്ളതില്‍ ഏറ്റവും ചെറിയ ദുഷ്ടനെ തെരഞ്ഞെടുക്കു, അല്ലെങ്കില്‍ വോട്ട് ചെയ്യാതിരിക്കുക. ഇത് രണ്ടും ഭീമമമായ പരാജയമായിരുന്നു. കാലാവസ്ഥാ പ്രസ്ഥാനത്തിന് ഒരു ദൗര്‍ബല്യമുണ്ട്. തലസ്ഥാനത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ വിഭാഗവും യഥാര്‍ത്ഥ ശക്തിയുള്ള grassroots ഭാഗവും തമ്മിലുള്ള അകല്‍ച്ച,” അദ്ദേഹം പറഞ്ഞു.
ഫൂക്കുഷിമയില്‍ ബാലവേല
തകര്‍ന്ന Fukushima No. 1 നിലയത്തില്‍ Labor Standards Law തെറ്റിച്ച് 17-വയസ്സായ ആണ്‍കുട്ടി അപകടത്തിന് തൊട്ടു ശേഷം ജോലി ചെയ്തിരുന്നു എന്ന് Tokyo Electric Power Co. പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ളവര്‍ അപകടകരമായ സ്ഥലത്ത് ജോലി ചെയ്യരുതെന്നാണ് നിയമം. ജനന സര്‍ട്ടിഫിക്കേറ്റ് തിരുത്തിയാണ് കരാറ് പണിക്കാരായ Kajima Corp ല്‍ ജോലി നേടിയത്. റിയാറ്റര്‍-2, 4 എന്നിവയുടെ ഭിത്തിയില്‍ ദ്വാരങ്ങളുണ്ടാക്കുന്ന ജോലി അയാള്‍ ചെയ്തു. അയാളുടെ റേഡിയേഷന്‍ തോത് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 1.92 millisieverts ആണ്. ജോലിയില്‍ നിന്ന് അയാളെ മാറ്റിയിട്ടുണ്ട്.
ബ്രിട്ടണില്‍ Feed-in tariffs അപകടത്തില്‍
പുനരുത്പാദിതോര്‍ജ്ജത്തിന് വേണ്ടി Feed-in tariffs ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ വന്‍ തോതിലുള്ള സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കലാണ് അവിടെയുണ്ടായത്. വസിയ സൗരോര്‍ജ്ജ ഉത്പാദകര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന സബ്സിഡി അവര്‍ നിര്‍ത്തലാക്കി. പിന്നീട് വീടുകളിലെ സൗരോര്‍ജ്ജ നിലയത്തിന് നല്‍കിയിരുന്ന സബ്സിഡി നിര്‍ത്തലാക്കാനുള്ള പദ്ധതി ചൂടുപിടിച്ച ചര്‍ച്ചക്ക് വഴിയൊരുക്കി. ചര്‍ച്ചകളെല്ലാം അവസാനിച്ചു. സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കി. സൗരോര്‍ജ്ജ നിലയ സ്ഥാപനത്തിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടിരുന്ന് കാണാം.
[എണ്ണ, കല്‍ക്കരി, ആണവോര്‍ജ്ജം തുടങ്ങിയ പക്വമായ സാങ്കേതിക വിദ്യകള്‍ക്ക് ഭീമമായ സബ്സിഡികളും, അതേസമയം ശൈശവാവസ്ഥയിലുള്ള സൗരോജ്ജം പോലുള്ളവയെ ശ്വാസംമുട്ടിച്ചു കൊല്ലുകയും. കഷ്ടം]
എണ്ണ ചോര്‍ച്ച
North Line പൈപ്പ് ലൈനിന് 160,000 bpd എണ്ണ നല്‍കുന്ന അമേരിക്കയിലെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശാലയായ Baton Rouge എണ്ണ ശുദ്ധീകരണ ശാല ലൂസിയാനയിലെ Torbert ല്‍ നടന്ന 1,900 ബാരല്‍ എണ്ണ ചോര്‍ച്ചയെത്തുടര്‍ന്ന് അടച്ചിട്ടു. North Line പൈപ്പ് ലൈന്‍ എന്നു മുതല്‍ പ്രവര്‍ത്തിക്കുമെന്ന് അറിവായിട്ടില്ല. heavy Louisiana sweet crude എണ്ണയെ HLS പൈപ്പ് ലൈനിന്റെ South Line ഭാഗം ഉപയോഗിച്ച് Baton Rouge ല്‍ അടുത്തയാഴ്ച്ച തന്നെ എത്തിക്കുമെന്ന് Exxon അറിയിച്ചു.
[എന്തിന് ഈ വിഷം നാം ഉപയോഗിക്കുന്നു. എണ്ണയുടെ ഉപയോഗം കുറക്കുക. വൈദ്യുത വാഹനങ്ങളും പൊതുഗതാഗതവും ഉപയോഗിക്കുക.]