എണ്ണ രാജാവായി തുടരുന്നു

ലോകത്തിന്റെ പ്രധാന ഊര്‍ജ്ജ സ്രോതസ്സായി എണ്ണ തുടരുമ്പോഴും കല്‍ക്കരിയും പ്രകൃതി വാതകവും വലിയ വളര്‍ച്ചയാണ് കാണിക്കുന്നത് എന്ന് Worldwatch Institute നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2011 ല്‍ കല്‍ക്കരിയുടെ ഉപഭോഗം 5.4% വര്‍ദ്ധിച്ച് 372 കോടി ടണ്‍ oil equivalent ആയി. പ്രകൃതി വാതകം 2.2% വളര്‍ന്ന് 291 കോടി ടണ്‍ oil equivalent ആയി.. വൈദ്യുതി കമ്പോളത്തിന്റെ പ്രധാന ഇന്ധനമാണ് ഈവ രണ്ടും.

കല്‍ക്കരിയുടെ പ്രധാന ഭാഗം ഊര്‍ജ്ജോത്പാദനത്തിനാണെങ്കിലും കുറച്ച് ഭാഗം നീരാവി ഉത്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. ചൈനയുടേയും ഇന്‍ഡ്യയുടേയും വളര്‍ച്ചക്ക് ഊര്‍ജ്ജം നല്‍കുന്ന കല്‍ക്കരി 2011 ല്‍ ലോക ഊര്‍ജ്ജോത്പാദനത്തിന്റെ ഏറ്റവും കൂടുതല്‍ പങ്ക് ആയ 28% നല്‍കി. 1971 മുതല്‍ ആണ് International Energy Agency ഇത്തരം കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്. അമേരിക്കയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉപയോഗിക്കുന്നത്. എന്നാലും 2011 ലെ ലോകത്തെ മൊത്തം കല്‍ക്കരി ഉപഭോഗവും Organisation for Economic Co-operation and Development (OECD) ന് പുറത്തുള്ള ചൈനയും ഇന്‍ഡ്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നാണ്. OECD അല്ലാത്ത രാജ്യങ്ങളില്‍ 2011 ല്‍ ഉപഭോഗം 8% വര്‍ദ്ധിച്ച് 263 കോടി oil equivalent ആയി.

2011 ലെ കല്‍ക്കരി ഉപയോഗത്തിന്റെ പകുതിയും ചെയ്തത് ചൈനയാണ്. ഇന്‍ഡ്യയാണ് രണ്ടാമത്. ഈ രാജ്യങ്ങള്‍ 2009 ലാണ് യൂറോപ്യന്‍ യൂണിയനെ കവച്ച് വെച്ചത്. 2011 ല്‍ ആവശ്യകത 5% കുറഞ്ഞിട്ടു കൂടി അമേരിക്കയാണ് രണ്ടാമത്തെ കല്‍ക്കരി ഉപഭോക്താവ്. പ്രകൃതിവാതകത്തിന് വിലകുറഞ്ഞതും shale gas വികസനവും കാരണമാണിത്. ആവശ്യകത കുറഞ്ഞിട്ടും OECD രാജ്യങ്ങളില്‍ അമേരിക്കയാണ് 45% കല്‍ക്കരിയും ഉപയോഗിക്കുന്നത്.

ഉപഭോഗമെന്ന പോലെ കല്‍ക്കരി ഉത്പാദനവും ഏറ്റവും കൂടുതലും നടക്കുന്നത് ചൈനയിലാണ്. എന്നാല്‍ അമേരിക്കയിലാണ് ലോകത്തേറ്റവും കൂടുതല്‍ കല്‍ക്കരി നിക്ഷേപമുള്ളത്(28%). റഷ്യ രണ്ടാമതുണ്ട്(18%), മൂന്നാം സ്ഥാനം ചൈനക്കാണ് (13%), ആസ്ട്രേലിയക്ക് 9% വും ഇന്‍ഡ്യക്ക് 7% വും കല്‍ക്കരിയുണ്ട്. ഈ അഞ്ച് രാഷ്ട്രങ്ങള്‍ക്ക് മൊത്തം നിക്ഷേപത്തിന്റെ നാലില്‍ മൂന്ന് ഭാഗവും കൈവശം വെച്ചിരിക്കുന്നു. 2011 ലെ ഉത്പാദനത്തിന്റെ നാലില്‍ മൂന്നും ചെയ്തത് ഈ രാജ്യങ്ങള്‍ തന്നെയാണ്.

പ്രകൃതി വാതകത്തിന്റെ വളര്‍ച്ചാ തോത് ചെറുതാണ്. 2011 ല്‍ 2.2% വളര്‍ന്ന പ്രകൃതിവാതകം 291 കോടി ടണ്‍ oil equivalent ഉത്പാദിപ്പിച്ചു. യൂറോപ്യന്‍ യൂണിയനില്‍ ഒഴിക എല്ലായിടവും അത് വളര്‍ന്നു. വില കൂടിയത് കാരണം യൂറോപ്യന്‍ യൂണിയനില്‍ ഉപഭോഗം കുറഞ്ഞു.

2011 ലെ ആഗോള ഊര്‍ജ്ജ ഉപഭോഗത്തിന്റെ 23.7% നല്‍കിയത് പ്രകൃതിവാതകമാണ്. 2010 ലെ 23.8% ത്തേക്കാള്‍ കുറവാണിത്. ഉപഭോഗം കൂടിയത് ചൈനയിലും (21.5%) ജപ്പാനിലുമാണ്(11.6%).

2011 ല്‍ പ്രകൃതി വാതകത്തിന്റെ 40% വും ഉത്പാദിപ്പിച്ചത് അമേരിക്കയും റഷ്യയുമാണ്. ക്യാനഡ, ഇറാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ പിന്നിലുണ്ട്.

കല്‍ക്കരിയുടേയും പ്രകൃതി വാതകത്തിന്റെ ആഗോള ഉപഭോഗം കൂടുന്നത് പല ഘടകങ്ങളേയും ആശ്രയിച്ചാണ്. ഊര്‍ജ്ജ രംഗത്ത് പുതിയ സാങ്കേതികവിദ്യകളുപയോഗിക്കുന്നത് കല്‍ക്കരിയുടെ ഉപഭോഗം കുറക്കാന്‍ സഹായിക്കും.

റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍:

  • 2001–11 കാലത്ത് ലോകത്തെ മൊത്തം കല്‍ക്കരി ഉപഭോഗ വര്‍ദ്ധനവിന്റെ 80% നും കാരണക്കാര്‍ ചൈനയാണ്. 2011 ല്‍ ഉത്പാദിപ്പിച്ച കല്‍ക്കരിയുടെ 49.5% വും നല്‍കിയത് ചൈനയാണ്.
  • 1979–81 കാലത്തെ കയറ്റുമതി പൊട്ടിത്തെറി സമയത്തെ തോതില്‍ അമേരിക്കയില്‍ കല്‍ക്കരി കയറ്റുമതി ഇപ്പോളില്ല.
  • പ്രകൃചി വാതകം 2011 ല്‍ യെമനിലാണ് ഏറ്റവും കൂടിയ ഉത്പാദന വര്‍ദ്ധനവ് കാണിച്ചത്(51.3%). പിന്നില്‍ ഇറാഖ് (42.0%), Turkmenistan (40.6%), ഖത്തര്‍ (25.8%) എന്നിവര്‍ പിറകില്‍.
  • ദ്രാവക പ്രകൃതി വാതകത്തിന്റെ പങ്ക് 2011 ല്‍ 32.2% വളര്‍ന്നു.

— സ്രോതസ്സ് www.worldwatch.org

ഒരു അഭിപ്രായം ഇടൂ