ഗൂഗിള്‍ ചെകുത്താനെ സഹായിക്കുന്നു
കാലാവസ്ഥാ ശാസ്ത്ര വിരോധിയായ സെനറ്റര്‍ James Inhofe (R-OK) നെ രാഷ്ട്രീയമായി പിന്‍താങ്ങുന്ന ഗൂഗിളിന്റെ നയത്തിനെ അവരുടെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അസന്തുഷ്ടരാണ്. 2011 ല്‍ തെരയല്‍ ഭീമന്‍ Google Science Communication Fellows എന്ന പരിപാടി സംഘടിപ്പിച്ചു. തുറന്ന, സുതാര്യ, ലഭ്യമാകുന്ന ശാസ്ത്ര dialogue നെ സഹായിക്കാന്‍ ആണ് ഈ പരിപാടി. എന്നാല്‍ ചെയര്‍മാന്‍ Eric Schmidt നും CEO Larry Page നും 17 ശാസ്ത്രജ്ഞര്‍ കത്തയച്ചതോടെ ഈ dialogue വിവാദമായി. “ഗൂഗിള്‍ ഒരു വാണിജ്യ കമ്പനിയാണെങ്കിലും സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ രണ്ടു പാര്‍ട്ടികളേയും ഒരേ പോലെ സേവിക്കേണ്ടിവരുന്നുണ്ടെങ്കിലും ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഈ കാലഘട്ടത്തില്‍ ധാര്‍മ്മികമായ നേതൃത്വം കാണിക്കുകയും തങ്ങളുടെ രാഷ്ട്രീയ bedfellows നെ സൂഷ്മതയോടെ വിശകലനം ചെയ്യുകയും വേണം” എന്ന് അവര്‍ ആവശ്യപ്പെട്ടു. സെനറ്റര്‍ Inhofe ന്റെ പുന തെരഞ്ഞെടുപ്പിന് വേണ്ട ധനസമാഹരണത്തിന് അവരുടെ വാഷിങ്ടണ്‍ ഡിസിയിലെ ഓഫീസില്‍ ജൂലൈ 11, 2013 ന് ഒത്തുചേരാന്‍ ഗൂഗിള്‍ പ്രസ്ഥാവനയിറക്കിയിരുന്നു. ഇതിനെതിരെ “Don’t Fund Evil” എന്ന പെറ്റീഷന്‍ 150,000 ആളുകള്‍ ഗൂഗിളിന് അയച്ചു.
ജെപിമോര്‍ഗന്‍ $41 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും
കാലിഫോര്‍ണിയയിലേയും Midwest ലേയും വൈദ്യുതി വില ഉയര്‍ത്തിയതിന് പിഴയായി സാമ്പത്തിക ഭീമന്‍ ജെപിമോര്‍ഗന്‍(JPMorgan) $41 കോടി ഡോളര്‍ നല്‍കും. വിതരണകമ്പനിയില്‍ കൃത്രിമത്തം കാട്ടി വില ഉയര്‍ത്തിയെന്ന സര്‍ക്കാരിന്റെ ആരോപണം സമ്മതിക്കാതെ പിഴ നല്‍കന്‍ ജെപിമോര്‍ഗന്‍ തയ്യാറായി. Federal Energy Regulatory Commission ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുതീര്‍പ്പാണിത്. ബ്രിട്ടീഷ് സാമ്പത്തിക കമ്പനിയായ ബാര്‍ക്‌ലേയ്സ് (Barclays) ഉം ഇതേ കുറ്റാരോപണം നേരിടുന്നു. എന്നാല്‍ അവര്‍ കുറ്റം സമ്മതിക്കുകയോ പിഴ അടക്കുകയോ ചെയ്തില്ല. വിഷലിപ്ത ഭവനവായ്പയിലടിസ്ഥാനമായ ബോണ്ടുകള്‍ കച്ചവടം ചെയ്തതിന് ജെപിമോര്‍ഗന്‍ കൂടുതല്‍ വലിയ കുറ്റാരോപണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഫെഡറല്‍ സര്‍ക്കാരിന്റെ 8 കേസുകളിപ്പോള്‍ അവര്‍ക്കെതിരെയുണ്ട്.
NSA യുടെ പ്രിസം പരിപാടി DuckDuckGo യുടെ പ്രീയം വര്‍ദ്ധിപ്പിച്ചു
ഗൂഗിള്‍ പോലുള്ള ഒരു തെരയല്‍ യന്ത്രമാണ് DuckDuckGo. എന്നാല്‍ ഗൂഗിള്‍ പോലെ ഭീമനല്ല. മിക്ക ഗ്നൂ-ലിനക്സ് വിതരങ്ങളുടേയും വെബ് ബ്രൌസറുകളില്‍ അത് default search engine ആണ്. Guardian പ്രസിദ്ധീകരിച്ച അമേരിക്കയുടെ NSA RPISM ചാരപ്പണി വാര്‍ത്ത ഈ ചെറു തെരയല്‍ യന്ത്രത്തിലേക്കുള്ള ഗതാഗതം വര്‍ദ്ധിപ്പിച്ചു. പ്രതിദിനം 17 ലക്ഷം തെരയിലില്‍ നിന്ന് 30 ലക്ഷം തെരയിലേക്ക് എത്തി എന്ന് സ്ഥാപകന്‍ Gabriel Weinberg പറഞ്ഞു.