ഹെയ്തിയില്‍ ആയിരക്കണക്കിനാളുകള്‍ പട്ടാള അട്ടിമറിയുടെ ഓര്‍മ്മ പുതുക്കി
Port-au-Prince ല്‍ ആയിരങ്ങള്‍ ഒത്ത് ചേര്‍ന്ന് അമേരിക്കന്‍ പിന്‍തുണയോടെ അന്നത്തെ പ്രസിഡന്റ് അരിസ്റ്റീഡനെ(Jean-Bertrand Aristide) പുറത്താക്കിയ പട്ടാള അട്ടിമറിയുടെ ഓര്‍മ്മ പുതുക്കി. 22 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആദ്യത്തെ അട്ടിമറി. ഹെയ്തിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു അരിസ്റ്റീഡ്. സെനറ്റ്, മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് Michel Martelly നെതിരായ സമരം കൂടിയാണ് ഈ പ്രകടനം.
ആളില്ലാ യുദ്ധവിമാനം നിര്‍മ്മിക്കുന്ന കമ്പനിക്ക് നല്‍കിയ നിക്ഷേപം U.K.വിദ്യാലയം തിരിച്ച് വാങ്ങുന്നു
അമേരിക്കക്ക് വേണ്ടി ആളില്ലാ യുദ്ധവിമാന(drone) ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്ന $10 ലക്ഷം ഡോളര്‍ ബ്രിട്ടണിലെ ഒരു സര്‍വ്വകലാശാല തിരിച്ച് വാങ്ങുന്നു. വിദ്യാര്‍ത്ഥികളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് എഡിന്‍ബറോ സര്‍വ്വകലാശാല Ultra Electronics എന്ന കമ്പനിയില്‍ നിന്ന് നിക്ഷേപം തിരിച്ച് വാങ്ങി. Predator, Reaper എന്നീ ആളില്ലാ യുദ്ധവിമാനത്തിന്റെ air navigation systems നിര്‍മ്മിച്ചിരുന്നത് ഈ കമ്പനിയാണ്.
“London Whale” നഷ്ടം മറച്ച് വെച്ച മുമ്പത്തെ JPMorgan ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
ബാങ്കിങ് ഭീമന്‍ JPMorgan Chase ന്റെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ New York prosecutors കേസെടുത്തു. “London Whale” എന്ന് വിളിക്കുന്ന ഇടപാട് ബാങ്കിന് $600 കോടി ഡോളര്‍ ചിലവാകുകയും ലോകത്തെ സാമ്പത്തിക കമ്പോളങ്ങളില്‍ ചാഞ്ചാട്ടമുണ്ടാക്കുകയും ചെയ്തു. JPMorgan Chase ജനത്തെ തെറ്റിധരിപ്പിക്കുകയും, രേഖകളില്‍ കൃത്രിമത്തം കാട്ടുകയും, മുന്നറീപ്പുകളെ അവഗണിക്കുകയും ചെയ്തെന്ന് സെനറ്റ് നടത്തിയ അന്വേഷണം കണ്ടെത്തിയിരുന്നു. “2012 ന്റെ തുടക്കത്തില്‍ JPMorgan ന്റെ മൂല്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ആ കള്ളങ്ങള്‍ നിക്ഷേപകരേയും പൊതുജനത്തേയും, നിയന്ത്രണാധികാരികളേയും വഴിതെറ്റിച്ചു,” എന്ന് U.S. Attorney ആയ Preet Bharara പറഞ്ഞു.