ഖത്തര്‍ World Cup ന്റെ നിര്‍മ്മാണം 4,000 പ്രവാസി തൊഴിലാളികളെ കൊല്ലും
2022 ലെ World Cup ന് വേണ്ടിയുള്ള നിര്‍മ്മാണങ്ങള്‍ ചെയ്യുന്ന പ്രവാസി തൊഴിലാളി ജീവന് ഭീഷണിയായ തൊഴില്‍ പരിതസ്ഥിതിയിലാണ് ജോലി ചെയ്യുന്നത്. ഈ വേനല്‍ കാലത്ത് നേപ്പാളില്‍ നിന്നുള്ള തൊഴിലാളികള്‍ പ്രതിദിനം ഒന്ന് എന്ന തോതിലാണ് മരിക്കുന്നത്. മിക്ക ചെറുപ്പക്കാര്‍ക്കും പെട്ടെന്നുള്ള ഹൃദയാഘാതം ഏല്‍ക്കുന്നു. മോശം ജീവിത ചുറ്റുപാടില്‍ ജീവിക്കുന്ന അവര്‍ക്ക് രോഗങ്ങള്‍ വരുന്നു. വേതനമില്ലാത്ത പണി, കുടിവെള്ളവുമില്ല. മുതലാളി ഇവരുടെ എല്ലാം പാസ്പോര്‍ട്ടും പിടിച്ച് വെക്കുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു നിര്‍മ്മാണ കമ്പനിയാണ് ഈ നിര്‍ബന്ധിത തൊഴില്‍ ചെയ്യിപ്പിക്കുന്നത്. International Trade Union Congress ന്റെ അഭിപ്രായത്തില്‍ World Cup നാല്‍ 4,000 പ്രവാസി തൊഴിലാളികളെ കൊല്ലപ്പെടും. ഖത്തറിലാണ് ലോകത്തേറ്റവും കൂടുതല്‍ 4,000 പ്രവാസി തൊഴിലാളികളുള്ളത്. അവിടെ 90% തൊഴിലാളികളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ദിവസം ഒരാള്‍ എന്ന തോതില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ആത്മഹത്യ ചെയ്യുന്നു
അമേരിക്കന്‍ സൈനികരുടെ ആത്മഹത്യാ നിരക്ക് റിക്കോഡായിരിക്കുകയാണ്. പെന്റഗണിന്റെ കണക്കനുസരിച്ച് 154 സൈനികരാണ് ഇത് വരെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18% വര്‍ദ്ധനവാണ്. യുദ്ധരംഗത്ത് മരിക്കുന്നവരെക്കാള്‍ കൂടുതലാണ് ആത്മഹത്യ ചെയ്യുന്നവര്‍. 10 വര്‍ഷത്തെ യുദ്ധത്തില്‍ 25 ലക്ഷം പേര്‍ പങ്കെടുത്തു. അതില്‍ 10 ലക്ഷം പേര്‍ ഇപ്പോഴും സൈന്യത്തിലുണ്ട്. ബാക്കി വിരമിച്ചു. പ്രതിദിനം 18 വിരമിച്ച സൈനികര്‍ അമേരിക്കയില്‍ ആത്മഹത്യ ചെയ്യുന്നു.
ചൂടുകൂടിയതും മഞ്ഞില്ലാത്തതുമായ മഞ്ഞ് കാലം
Northeast Regional Climate Center ല്‍ നിന്നുള്ള വിവരങ്ങള്‍ Cornell University പ്രസിദ്ധികരിച്ചു. റിക്കോഡുകളില്‍ ഏറ്റവും ചൂട് കൂടിയതും കുറവ് മഞ്ഞുള്ളതുമായാ കാലമായിരുന്നു 2011-2012 ലെ മഞ്ഞ് കാലം. എല്ലാ കാലവസ്ഥാ കേന്ദ്രങ്ങളും കൂടിയ ചൂട് രേഖപ്പെടുത്തി. തണുപ്പ് കാലത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് 1931-32 കാലത്തായിരുന്നു. ചൂടുകൂടിയതും മഞ്ഞില്ലാത്തതുമായ മഞ്ഞ് കാലം ഉടന്‍ തന്നെ പ്രതീക്ഷിക്കാം.