ബ്രസീലിലെ ജഡ്ജി Belo Monte അണക്കെട്ട് നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചു
ആമസോണ്‍ മഴക്കാടുകളിലെ ഒരു വലിയ ജല വൈദ്യുത പദ്ധതി നിര്‍മ്മാണം പരിസ്ഥിതി പരിപാലന ലംഘനത്താല്‍ നിര്‍ത്തിവെക്കാന്‍ ബ്രസീലിലെ ഒരു ജഡ്ജി ഉത്തരവിറക്കി. പരിസ്ഥിതി നാശവും വലിയ തോതിലുള്ള കുടിയിറക്കലും ഉണ്ടാകുമെന്ന മുന്നറീപ്പോടെ ആദിവാസി സമൂഹം നടത്തിയ എതിര്‍പ്പിനെ മറികടന്ന് $1100 കോടി ഡോളറിന്റെ Belo Monte അണക്കെട്ടിന് ആദ്യം അനുമതി ലഭിച്ചിരുന്നു.
സര്‍ക്കാരിന്റെ സൌജന്യ ഭക്ഷണം വാങ്ങുന്നവര്‍ക്ക് ഭീഷണിയായി ചിലവ് ചുരുക്കല്‍
2009 ല്‍ വര്‍ദ്ധിപ്പിച്ച ഭക്ഷണ ഫണ്ടിന്റെ കാലാവധി തീരുന്നതിനാല്‍ സൌജന്യ ഭക്ഷണം വാങ്ങുന്ന 4.7 കോടി അമേരിക്കക്കാര്‍ കഷ്ടത്തിലാവുന്നു. “hunger cliff” എന്ന് വിശേഷിപ്പിക്കുന്ന ഈ അവസ്ഥകാരണം നാലുപേരുടെ ഒരു കുടുംബത്തിന് മാസത്തില്‍ $36 ഡോളര്‍ സഹായത്തിന്റെ കുറവുണ്ടാകും. Center on Budget and Policy Priorities യുടെ കണക്ക് പ്രകാരം സൌജന്യ ഭക്ഷണ ശരാശരി അടുത്ത വര്‍ഷം ഒരാള്‍ക്ക് ഒരു നേരത്തേക്ക് $1.40 ഡോളറിന്റേതാവും. സൌജന്യ ഭക്ഷണ ഫണ്ടില്‍ കൂടുതല്‍ കുറവ് farm bill പ്രഖ്യാപിക്കുന്നതോടെയുണ്ടാവും. അമേരിയില്‍ ഇപ്പോള്‍ ഏഴില്‍ ഒരാള്‍ സര്‍ക്കാരിന്റെ സൌജന്യ ഭക്ഷണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
ഇന്‍ഡോനേഷ്യയില്‍ തൊഴിലാളികള്‍ ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ സമരം നടത്തുന്നു
ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് പണപ്പെരുപ്പം വര്‍ദ്ധിക്കുന്ന ഇന്‍ഡോനേഷ്യയില്‍ തൊഴിലാളികള്‍ ദേശീയ സമരം തുടങ്ങി. 20 ലക്ഷം തൊഴിലാളാളികള്‍ ഈ സമരത്തില്‍ പങ്കെടുക്കുന്നു എന്ന് തൊഴിലാളി യൂണിയന്റെ വക്താക്കള്‍ പറഞ്ഞു. പോലീസ് പറയുന്ന സംഖ്യ കുറവാണ്. തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റ് കമ്പനികളും അടച്ചിട്ടു. ഇതില്‍ മിക്കതും ബഹുരാഷ്ട്ര കമ്പനികള്‍ ആണ്. ഏഷ്യയില്‍ ഏറ്റവും കുറവ് ശമ്പളം കിട്ടുന്ന തൊഴിലാളികളാണ് ഇന്‍ഡോനേഷ്യയില്‍.
[ഷോപ്പിങ് മാളുകളില്‍ നിന്ന് നാം വാങ്ങുന്ന ബഹുരാഷ്ട്ര കമ്പനി വസ്ത്രങ്ങളും അല്ലാത്തവയില്‍ മിക്കതും ഇത്തരം സ്ഥലങ്ങളില്‍ തൊഴിലാളികളെ പട്ടിണിക്കിട്ട് നിര്‍മ്മിക്കുന്നതാണ്. ദയവ് ചെയ്ത് പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.]